HOME
DETAILS

വ്യാജ വാടക തട്ടിപ്പ് ശൃഖല തകര്‍ത്ത് ഷാര്‍ജ പൊലിസ്; 13 പേര്‍ അറസ്റ്റില്‍

  
Web Desk
September 24 2025 | 13:09 PM

sharjah police bust fake rental cyber fraud network 13 arrested

ഷാര്‍ജ: എമിറേറ്റിലെ നിരവധി പേരെ കബളിപ്പിച്ച സൈബര്‍ തട്ടിപ്പ് ശൃഖലയെ തകര്‍ത്ത് ഷാര്‍ജ പൊലിസ്. സൈബര്‍ തട്ടിപ്പിന്റെ ഭാഗമായ 13 ഏഷ്യന്‍ പ്രതികളെ പൊലിസ് അറസ്റ്റു ചെയ്തു. ഓണ്‍ലൈന്‍ ലിസ്റ്റിംഗ്, മീറ്റിംഗുകള്‍, കരാറുകള്‍ എന്നിവയിലൂടെ ഉപയോക്താക്കളുടെ വിശ്വാസം നേടിയ ശേഷം പണം തട്ടുകയും ഇത് വിദേശത്തേക്ക് അയക്കുന്നതുമായിരുന്നു ഇവരുടെ രീതി.

പ്രധാനമായും ഏഴ് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നിരുന്നത്. വ്യാജ വാടക പരസ്യം വഴി ആളുകളെ കബളിപ്പിക്കുന്നതായിരുന്നു തട്ടിപ്പ് രീതി. വാടക പരസ്യം കണ്ട് വിളിക്കുന്ന ആളുകളുടെ വിശ്വാസം പിടിച്ചുപറ്റുന്ന രീതിയില്‍ സംസാരിക്കുകയും തുടര്‍ന്ന് ക്യാഷ് ടോക്കണുകള്‍ ആവശ്യപ്പെടുകയും വ്യാജ കരാറുകളില്‍ ഒപ്പിടീപ്പിക്കുകയും പിന്നീട് ഇരകളുടെ പണം തട്ടി ഇവരെ ഫോണില്‍ ബ്ലോക്ക് ചെയ്ത് മുങ്ങുകയുമായിരുന്നു ഇവര്‍ ചെയ്തിരുന്നത്.

വ്യാജ റിയല്‍ എസ്‌റ്റേറ്റ് പരസ്യം കണ്ട് തട്ടിപ്പിനിരയായ ഒരു ഉപയോക്താവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് ഡയറക്ടറേറ്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍സ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡയറക്ടര്‍ കേണല്‍ ഡോ. ഖലീഫ ബല്‍ഹായ് വ്യക്തമാക്കി. പരസ്യം കണ്ട് ഒരു അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുക്കാന്‍ തട്ടിപ്പുകാരെ ബന്ധപ്പെട്ട ഉപയോക്താവ് അവര്‍ പറഞ്ഞ രേഖകളില്‍ ഒപ്പ് വയ്ക്കുകയും പണം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ തട്ടിപ്പുകാര്‍ ഇയാളെ ബ്ലോക്ക് ചെയ്ത് മുങ്ങുകയായിരുന്നു.

ഫോണ്‍ നമ്പറുകള്‍ ഇടയ്ക്കിടെ മാറ്റി തട്ടിപ്പുകാര്‍ പൊലിസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതിവിദഗ്ധമായി ഷാര്‍ജ പൊലിസ് ഇവരെ പൂട്ടുകയായിരുന്നു. അതോറിറ്റിയുടെ ഡിജിറ്റല്‍ നിരീക്ഷണവും വൈദഗ്ധ്യവുമാണ് എല്ലാ പ്രതികളെയും പിടികൂടാന്‍ സഹായിച്ചത്. പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ അത്യാധുനിക ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്തിയ ഫീല്‍ഡ് ടീമിന്റെയും പൊലിസ് നേതൃത്വത്തിന്റെയും സമര്‍പ്പണത്തെയും അദ്ദേഹം പ്രശംസിച്ചു.

പണം അടയ്ക്കുന്നതിന് മുമ്പ് വെബ്‌സൈറ്റുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പോസ്റ്റ് ചെയ്യുന്ന റിയല്‍ എസ്‌റ്റേറ്റ് പരസ്യങ്ങളുടെ ആധികാരികതയും ഇടനിലക്കാരുടെ വിശ്വാസ്യതയും പരിശോധിക്കണമെന്ന് ഷാര്‍ജ പൊലിസ് താമസക്കാരോട് അഭ്യര്‍ത്ഥിച്ചു.

Sharjah Police dismantled a cyber fraud network involved in fake rental scams, arresting 13 individuals. The operation targeted criminals deceiving victims with fraudulent rental agreements, ensuring enhanced online safety.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാവക്കാട് പൊലിസുകാരെ ആക്രമിച്ച് പ്രതി; രണ്ട് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു

Kerala
  •  19 hours ago
No Image

"സീറൂ ഫി അൽ അർള്; എം.എഫ് ഹുസൈൻ സ്പെഷ്യൽ മ്യൂസിയം ഖത്തറിൽ; അടുത്ത മാസം ഉദ്ഘാടനം

qatar
  •  20 hours ago
No Image

ബീഹാറിലെ അന്തിമ വോട്ടർ പട്ടികയിൽ കള്ളവോട്ടുകളുണ്ട്; വിമർശനവുമായി കോൺഗ്രസ്

National
  •  20 hours ago
No Image

ഇന്ന് വിജയദശമി; ആയിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും

Kerala
  •  20 hours ago
No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണങ്ങൾ അതിരൂക്ഷം: ​ഗസ്സ സിറ്റിയിലെ പ്രവർത്തനങ്ങൾ നിർത്തിവച്ച് റെഡ് ക്രോസ്; ഇന്ന് മാത്രം കൊല്ലപ്പെട്ടത് 65 ഫലസ്തീനികൾ

International
  •  a day ago
No Image

താമരശ്ശേരി ചുരം: അവധി ദിവസങ്ങളായതിനാൽ ഞായറാഴ്ച വരെ വാഹനത്തിരക്ക് രൂക്ഷമാകാൻ സാധ്യത; വെള്ളവും ഭക്ഷണവും കരുതി മുൻകൂട്ടി യാത്ര തിരിക്കുക

Kerala
  •  a day ago
No Image

കേന്ദ്ര സർക്കാർ നടപടി ഭരണഘടനയെ അവഹേളിക്കുന്നത്; ആർഎസ്എസ് നൂറാം വാർഷികത്തോടനുബന്ധിച്ച് സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കിയ നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

കൊച്ചി കണ്ണമാലിക്കടുത്ത് മത്സ്യബന്ധന വള്ളത്തിൽ കപ്പൽ ഇടിച്ചു; ആർക്കും പരുക്കുകളില്ല

Kerala
  •  a day ago
No Image

അഖണ്ഡ ഭാരതത്തിന് പകരം ഭാരതാംബ ചിത്രം: ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ 100 രൂപ നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കി പ്രധാനമന്ത്രി

National
  •  a day ago
No Image

രജിസ്റ്റർ ചെയ്ത തൊഴിൽ കരാറില്ലാത്ത പ്രവാസികൾക്ക് ജോലി മാറുന്നതിന് ഇളവ്; ഉത്തരവുമായി ഒമാൻ തൊഴിൽ മന്ത്രാലയം

oman
  •  a day ago