
കലാശപ്പോരിൽ ചരിത്രത്തിലേക്ക് നടന്നുകയറാൻ സഞ്ജു; ഐതിഹാസിക നേട്ടം കയ്യകലെ

ഏഷ്യ കപ്പിന്റെ ഫൈനൽ പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. നാളെ ദുബൈ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയും പാകിസ്ഥാനുമാണ് കിരീട പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്. ടൂർണമെന്റിൽ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. എന്നാൽ സൂപ്പർ ഫോറിലും ഗ്രൂപ്പ് ഘട്ടത്തിലും പാകിസ്താൻ ഇന്ത്യയോട് പരാജയപ്പെട്ടിരിക്കുന്നു.
ഫൈനൽ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണ് തന്റെ കരിയറിൽ പുതിയൊരു നാഴികക്കല്ല് സ്വന്തമാക്കാനുള്ള അവസരമുണ്ട്. ഫൈനലിൽ 31 റൺസ് കൂടി നേടിയാൽ ടി-20യിൽ ഇന്ത്യക്കായി 1000 റൺസ് എന്ന നാഴികകളിലേക്ക് കാലെടുത്തുവെക്കാൻ സഞ്ജുവിന് സാധിക്കും. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന പന്ത്രണ്ടാമത്തെ താരമാവാനും സഞ്ജുവിന് ഇതിലൂടെ സാധിക്കും.
സൂപ്പർ ഫോറിൽ ശ്രീലങ്കക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മിന്നും പ്രകടനമാണ് സഞ്ജു നടത്തിയിരുന്നത്. ബംഗ്ലാദേശിനെതിരെ ബാറ്റിങ്ങിന് അവസരം ലഭിക്കാതെ പോയ സഞ്ജു ഇത്തവണ ശ്രീലങ്കക്കെതിരെ 22 പന്തുകളിൽ നിന്നും 39 റൺസാണ് സഞ്ജു അടിച്ചെടുത്തത്. ഒരു ഫോറും മൂന്ന് കൂറ്റൻ സിക്സുകളും ആണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്.
ഗ്രൂപ്പ് ഘട്ടത്തിൽ ഒമാനെതിരെയുള്ള അവസാന മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടി സഞ്ജു തിളങ്ങിയിരുന്നു. മത്സരത്തിൽ 45 പന്തിൽ 56 റൺസ് നേടിയാണ് സഞ്ജു ഇന്ത്യൻ ടീമിന്റെ ടോപ് സ്കോററായത്. മൂന്ന് വീതം ഫോറുകളും സിക്സുകളും ആണ് സഞ്ജു നേടിയത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡും സഞ്ജുവിനെ തേടിയെത്തി.
അതേസമയം ഏഷ്യ കപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യ അപരാജിതമായാണ് ഫൈനലിലേക്ക് മുന്നേറിയത്. സൂപ്പർ ഓവറിലാണ് ഇന്ത്യ ശ്രീലങ്കയെ കീഴടക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 202 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തിലാണ് 202 റൺസ് നേടിയത്.
ഒടുവിൽ സൂപ്പർ ഓവർ വിധിയെഴുതിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലങ്ക രണ്ട് റൺസാണ് നേടിയത്. സൂപ്പർ ഓവറിൽ അർഷ്ദീപ് സിങ് ഇന്ത്യക്കായി രണ്ട് വിക്കറ്റുകൾ നേടിയപ്പോൾ ശ്രീലങ്കയുടെ സ്കോർ രണ്ട് റൺസിൽ അവസാനിക്കുകയിരുന്നു. മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽ തന്നെ മൂന്ന് റൺസ് നേടി വിജയം കൈവരിക്കുകയായിരുന്നു.
India and Pakistan will clash in the final of the Asia Cup. In the final match, Malayali player Sanju Samson has the opportunity to achieve a new milestone in his career.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ടിവികെ റാലിയിലെ ദുരന്തം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ; വിജയ്‌ക്കെതിരെ കേസെടുത്തേക്കും?
National
• 4 hours ago
കരൂർ ദുരന്തം: വിജയ്‌യുടെ റാലിക്കെത്തിയത് അനുമതിയെക്കാൾ ആറിരട്ടിയിലധികം ആളുകൾ; മരണസംഖ്യ 36 ആയി
National
• 4 hours ago
കാനഡയിൽ കൊലപാതകക്കേസ് പ്രതി; വിചാരണക്കിടെ രക്ഷപ്പെട്ടു, മൂന്ന് വർഷം ഒളിവ് ജീവിതം; ഒടുവിൽ ഖത്തറിൽ നിന്ന് പിടികൂടി ഇന്റർപോൾ
qatar
• 5 hours ago
അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; മംഗളുരുവില്‍ 11 മലയാളി വിദ്യാര്‍ഥികള്‍ പിടിയില്‍
National
• 5 hours ago
ഷാർജയിലെ ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണം റോഡുകളിലെ തിരക്ക് മാത്രമല്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊലിസ്
uae
• 5 hours ago
കരൂർ റാലി ദുരന്തം: മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കരൂരിലേക്ക് തിരിച്ചു
National
• 5 hours ago
ബാംഗ്ലൂരിൽ നിന്ന് രാസലഹരി വസ്തുക്കളുമായി കൊച്ചിയിലെത്തി; നേപ്പാൾ സ്വദേശിയും യുവതിയും പിടിയിൽ
Kerala
• 6 hours ago
എയിംസ്; ബിജെപിയും സുരേഷ് ഗോപിയും രണ്ടുതട്ടില്‍; പ്രഖ്യാപനം കേന്ദ്ര നിയമം അനുസരിച്ച് മാത്രമെന്ന് എം.ടി രമേശ്
Kerala
• 6 hours ago
തദ്ദേശസ്ഥാപന വോട്ടർപട്ടിക : എല്ലാ വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നമ്പർ
Kerala
• 6 hours ago
തമിഴ്നാട്ടിൽ വിജയ്‌യുടെ റാലിക്കിടെ വൻ ദുരന്തം: മരണസംഖ്യ 31 ആയി; മരിച്ചവരിൽ കുട്ടികളും
National
• 6 hours ago
വിജയ് നയിച്ച റാലിക്കിടെ അപകടം: തിക്കിലും തിരക്കിലും പെട്ട് 10 മരണം; കുട്ടികളുൾപ്പെടെ 20 ലധികം പേർ കുഴഞ്ഞ് വീണു; മുപ്പതിലധികം പേർ ചികിത്സയിൽ
Kerala
• 7 hours ago
കേരളത്തിൽ മഴക്കൊപ്പം ശക്തമായ കാറ്റും: നാല് ജില്ലകളിൽ യെല്ലോ അലർട്ട്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും
Kerala
• 7 hours ago
യൂറോപ്യൻ രാജ്യത്ത് നിന്നെത്തിയ 20 അടി കണ്ടെയ്നർ; സംശയം തോന്നി പരിശോധിച്ചപ്പോൾ പിടിച്ചെടുത്തത് 3,037 മദ്യക്കുപ്പികൾ
Kuwait
• 7 hours ago
കണ്ണൂരിൽ പി.എസ്.സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി: യുവാവ് പിടിയിൽ
Kerala
• 8 hours ago
ഓപ്പറേഷൻ നുംഖോർ: ദുൽഖർ സൽമാന്റെ നിസാൻ പട്രോൾ പിടിച്ചെടുത്ത് കസ്റ്റംസ്; വിശദീകരണം തേടി നടൻ ഹൈക്കോടതിയിൽ
Kerala
• 9 hours ago
സാങ്കേതികവിദ്യയുടെയും മാധ്യമങ്ങളുടെയും ഭാവി പര്യവേഷണം ചെയ്യാൻ യുഎഇയും മസ്കും കൈകോർക്കുമോ? മസ്കുമായി കൂടിക്കാഴ്ച നടത്തി യുഎഇ മീഡിയ കൗൺസിൽ ചെയർമാൻ
uae
• 9 hours ago
കൊച്ചി തുരുത്തി ഫ്ലാറ്റ് സമുച്ചയം പദ്ധതി: കോർപ്പറേഷൻ നിർമിച്ച ഫ്ലാറ്റിന്റെ ഉടമസ്ഥാവകാശം ആർക്ക്? യുഡിഎഫ്-എൽഡിഎഫ് തർക്കം രൂക്ഷം
Kerala
• 9 hours ago
സഹകരണം മെച്ചപ്പെടുത്താൻ പുതിയ കരാർ: യുഎഇ പൗരന്മാർക്ക് ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലേക്ക് വിസ രഹിത പ്രവേശനം
uae
• 10 hours ago
ഫാമിലി വിസ ലംഘകർക്ക് നിയമപരമായ പദവി ശരിയാക്കാൻ അനുമതി: വാർത്ത വ്യാജമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 8 hours ago
യാത്രക്കാർക്കൊപ്പം: 2025 ൽ 14 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസ് ആരംഭിച്ച് വിമാനക്കമ്പനികൾ
uae
• 8 hours ago
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വീണ്ടും അവസരം; അന്തിമ വോട്ടർ പട്ടിക ഒക്ടോബർ 25-ന്
Kerala
• 9 hours ago