HOME
DETAILS

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി തുടർന്ന് യുഎഇ; 2024-ൽ മാത്രം യുഎഇയിലേക്ക് യാത്ര ചെയ്തത് ഏകദേശം 78 ലക്ഷം ഇന്ത്യക്കാർ

  
September 29 2025 | 05:09 AM

uae remains top destination for indians in 2024

ന്യൂഡൽഹി: 2024ലും ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി തുടർന്ന് യുഎഇ. സഊദി അറേബ്യ, യുഎസ്, തായ്‌ലൻഡ്, സിംഗപ്പൂർ, യുകെ, ഖത്തർ, കാനഡ, കുവൈത്ത്, ഒമാൻ എന്നിവയാണ് തൊട്ടു പിന്നിലുള്ള രാജ്യങ്ങൾ. 2024-ലെ ഇന്ത്യൻ പൗരന്മാരുടെ വിദേശ യാത്രകളുടെ (INDs) ഏകദേശം 71.1 ശതമാനവും ഈ  പത്ത് രാജ്യങ്ങളിലേക്കായിരുന്നു. 

ഇന്ത്യൻ പൗരന്മാർ പ്രധാനമായും വിനോദത്തിനും വിശ്രമത്തിനുമായാണ് (42.5%) വിദേശ യാത്രകൾ നടത്തിയതെന്ന് ടൂറിസം മന്ത്രാലയം പുറത്തിറക്കിയ ഇന്ത്യ ടൂറിസം ഡാറ്റ കമ്പൻഡിയം 2025-ലെ വിവരങ്ങൾ വ്യക്തമാക്കുന്നു. പ്രവാസികളുമായി ബന്ധപ്പെട്ട യാത്രൾ (34.6%). ബിസിനസ്, തൊഴിൽ സംബന്ധമായ യാത്രകൾ (14.9%), തീർത്ഥാടനം (3.9%), വിദ്യാഭ്യാസം (2.4%), മറ്റ് ആവശ്യങ്ങൾ (1.4%) എന്നിവയാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ.

"കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ ഇന്ത്യൻ പൗരന്മാരുടെ വിദേശ യാത്രകളിൽ വളരെയധികം വളർച്ച ഉണ്ടായിട്ടുണ്ട്. 1991-ൽ ഇത് 19 ലക്ഷമായിരുന്നു. എന്നാൽ, 2024-ൽ ഇത് 308 ലക്ഷമായി ഉയർന്നു, ഇത് 8.7ശതമാനത്തിന്റെ വാർഷിക വളർച്ചാ നിരക്കാണ് (CAGR) കാണിക്കുന്നത്" കമ്പൻഡിയത്തിൽ വ്യക്തമാക്കുന്നു. 

2020-ൽ കോവിഡ്-19 മഹാമാരിക്കാലത്ത് യാത്രകളിൽ 73 ശതമാനം ഇടിവ് ഉണ്ടായെങ്കിലും, നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ ശക്തമായ തിരിച്ചുവരവ് ആരംഭിച്ചു. 2022-ൽ 152.6 ശതമാനം വർധനയോടെ യാത്രകൾ മഹാമാരിക്ക് മുമ്പുള്ള നിലവാരം 2023-ൽ മറികടന്നു, 278 ലക്ഷത്തിലെത്തി. ഇത് വർഷം തോറും 29 ശതമാനത്തിന്റെ വർധനവാണ്. 

2024ലും ഇന്ത്യ ഉയർച്ചയുടെ പാത തുടർന്നു, മുൻ വർഷത്തേക്കാൾ 10.7 ശതമാനം വളർച്ച രേഖപ്പെടുത്തി. വരുമാനത്തിലെ വർധനവ്, മികച്ച കണക്റ്റിവിറ്റി, ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള കൂടുതൽ എളുപ്പത്തിലുള്ള പ്രവേശനം എന്നിവ ഇന്ത്യൻ പൗരന്മാർ കൂടുതലായി വിദേശ യാത്രകൾ നടത്തുന്നതിന് കാരണമായ ഘടകങ്ങൾ.

2019, 2023, 2024 വർഷങ്ങളിൽ ഇന്ത്യൻ പൗരന്മാർ സന്ദർശിച്ച രാജ്യങ്ങളുടെ വിവരങ്ങൾ പരിശോധിച്ചാൽ, മൂന്ന് വർഷങ്ങളിലും ഒന്നാം സ്ഥാനം യുഎഇക്കാണ്. 2024-ൽ ഏകദേശം 78 ലക്ഷം ഇന്ത്യക്കാരാണ് യുഎഇയിലേക്ക് യാത്ര ചെയ്തത്. ഇത് ആകെ യാത്രകളുടെ 25.2 ശതമാനമാണ്. അതേസമയം, 2019-ൽ ഇത് 63 ലക്ഷവും 2023-ൽ 72 ലക്ഷവുമായിരുന്നു.

രണ്ടാം സ്ഥാനത്ത് സഊദി അറേബ്യയാണ്, 2024-ൽ 34 ലക്ഷം ഇന്ത്യക്കാരാണ് സഊദി സന്ദർശനം നടത്തിയത്. 2023 ൽ ഇത് 30 ലക്ഷമായിരുന്നു. മൂന്ന് വർഷങ്ങളിലും മൂന്നാം സ്ഥാനം യുഎസിനാണ്.

The UAE has retained its position as the most preferred destination for Indians traveling abroad in 2024. According to recent trends, the top 10 countries visited by Indians accounted for approximately 71.1% of all international trips made by Indian citizens. Following the UAE, the top destinations include



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിസ്ത്യാനികളെ സംരക്ഷിക്കുന്ന ഏകരാഷ്ട്രം ഇസ്രാഈല്‍ ആണെന്ന നെതന്യാഹുവിന്റെ വാദം തള്ളി ഫലസ്തീനിലെ ചര്‍ച്ച് കമ്മിറ്റി

International
  •  3 hours ago
No Image

ഫലസ്തീനിന്റെ പക്ഷം ചേര്‍ന്ന് ലോകരാഷ്ട്രങ്ങള്‍ സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കണം; ഹമീദലി തങ്ങള്‍; എസ്.കെ.എസ്.എസ്.എഫ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ-പ്രാര്‍ഥനാ സമ്മേളനം നടത്തി

organization
  •  4 hours ago
No Image

കരൂർ ദുരന്തത്തിൽ ആദ്യ അറസ്റ്റ്; ഒളിവിലായിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ല സെക്രട്ടറി മതിയഴകൻ പിടിയിൽ

National
  •  4 hours ago
No Image

ഒടുവില്‍ ക്ഷമ ചോദിച്ച് ഇസ്‌റാഈല്‍; ഖത്തര്‍ പ്രധാനമന്ത്രിയോട് നെതന്യാഹു മാപ്പ് അപേക്ഷിച്ചു

International
  •  4 hours ago
No Image

'ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഈ വര്‍ഷം നിലവില്‍ വരും'; യുഎഇ ടൂറിസം വകുപ്പ് മന്ത്രി

uae
  •  4 hours ago
No Image

ന്യൂനപക്ഷങ്ങളെ സാമ്പത്തികമായും, സാമൂഹികമായും ബഹിഷ്കരിക്കണം; ഹിന്ദു സ്ത്രീകളോട് ആയുധങ്ങൾ മൂർച്ച കൂട്ടി തയ്യാറാവാൻ ആഹ്വാനം ചെയ്ത് പ്രജ്ഞ സിങ് ഠാക്കൂർ

National
  •  4 hours ago
No Image

'അത് ആർഎസ്എസ് ഗൂഢാലോചന'; ആർഎസ്എസ് നൂറാം വാർഷികാഘോഷത്തിൽ താൻ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിയുടെ മാതാവ്

National
  •  4 hours ago
No Image

യുഎഇയിൽ സന്ദർശന വിസയിൽ എത്തിയവർക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കഴിയുമോ?‌

uae
  •  5 hours ago
No Image

പൊലിസ് ഉദ്യോ​ഗസ്ഥരുടെ സോഷ്യൽ മീഡിയ വിവരങ്ങൾ ശേഖരിക്കുന്നു; അഡ്മിനോ, മെമ്പറോ ആയ ​ഗ്രൂപ്പുകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് പൊലിസ് കമ്മീഷണർ  

Kerala
  •  5 hours ago
No Image

മീന്‍ വില്‍പ്പന തടഞ്ഞതിനെ ചോദ്യം ചെയ്തു; തര്‍ക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവം; പ്രതിക്ക് ജീവപര്യന്തം കഠിന തടവ് വിധിച്ച് കോടതി

Kerala
  •  5 hours ago