HOME
DETAILS

ഇന്ത്യൻ ടീമിൽ ആരും വാഴ്ത്തപ്പെടാത്ത ഹീറോ അവനാണ്: മുൻ ഇന്ത്യൻതാരം

  
September 29, 2025 | 6:06 AM

Former Indian player Varun Aaron praised Indian all-rounder Shivam Dube

2025 ഏഷ്യ കപ്പ് ഫൈനലിൽ പാകിസ്താനെതിരെ മിന്നും പ്രകടനം നടത്തിയ ഇന്ത്യൻ ഓൾ റൗണ്ടർ ശിവം ദുബെയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം വരുൺ ആരോൺ. മത്സരത്തിൽ ദുബെയുടെ മൂന്ന് ഓവറുകൾ മികച്ചതായിരുന്നുവെന്നാണ് വരുൺ ആരോൺ പറഞ്ഞത്. ദുബെയെ ഇന്ത്യൻ ബൗളിങ്ങിലെ അൺസങ് ഹീറോയെന്നും മുൻ താരം വിശേഷിപ്പിച്ചു.

''ഈ ബൗളിംഗ് ആക്രമണത്തിലെ അൺസങ് ഹീറോ ശിവം ദുബെയാണ്. അവൻ മത്സരത്തിൽ മൂന്ന് ഓവറുകൾ എറിഞ്ഞ രീതി നോക്കൂ. ഫൈനലിൽ പന്തെറിയുമ്പോൾ വളരെയധികം സമ്മർദ്ദമുണ്ട്. ഫൈനലിൽ ന്യൂ ബോളിൽ മികച്ച ബൗളിംഗ് പുറത്തെടുക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. അദ്ദേഹം തന്റെ ജോലി നന്നായി പൂർത്തിയാക്കി. 

മത്സരത്തിൽ മൂന്ന് ഓവർ എറിഞ്ഞ ദുബെ 23 റൺസാണ് വിട്ടു നൽകിയിരുന്നത്. ബാറ്റിങ്ങിലും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ശിവം ദുബെ 22 പന്തിൽ രണ്ടു വീതം സിക്സുകളും ഫോറുകളും ഉൾപ്പെടെ 33 റൺസ് നേടിയാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. തിലക് വർമ്മക്കൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയാണ് താരം ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയാണ് തിലക് വർമ്മ തിളങ്ങിയത്. 53 പന്തുകളിൽ നിന്നും പുറത്താവാതെ 69 റൺസാണ് തിലക് വർമ്മ സ്വന്തമാക്കിയത്. മൂന്ന് ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.

മത്സരത്തിൽ ഇന്ത്യൻ ബൗളിങ്ങിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയ യാദവാണ് പാക്കിസ്താനെ തകർത്തത്. നാല് ഓവറിൽ മുപ്പതി റൺസ് വഴങ്ങിയാണ് താരം നാല് വിക്കറ്റുകൾ സ്വന്തമാക്കിയത്. ജസ്പ്രീത് ബുംറ, ശിവം ദുബെ, വരുൺ ചക്രവർത്തി എന്നിവർ രണ്ടു വീതം വിക്കറ്റുകളും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.

ഫൈനൽ പോരാട്ടത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയത്. ദുബൈ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്താൻ 19.1 ഓവറിൽ 146 റൺസിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 19.2 ഓവറിൽ അഞ്ച് വിക്കറ്റുകൾ ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. 

Former Indian player Varun Aaron praised Indian all-rounder Shivam Dube for his brilliant performance against Pakistan in the Asia Cup final. Varun Aaron said that Dube's three overs in the match were excellent.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജസ്ഥാന്‍, തെലങ്കാന ഉപതെരഞ്ഞെടുപ്പുകളില്‍ കരുത്ത് കാട്ടി കോണ്‍ഗ്രസ്; ഒഡീഷയിലും കശ്മീരിലും ബിജെപിക്ക് ഓരോ സീറ്റ് 

National
  •  a day ago
No Image

ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു 3 ലക്ഷം കവർന്നു; പ്രധാന പ്രതി റിമാൻഡിൽ, 2 പേർ കസ്റ്റഡിയിൽ

Kerala
  •  a day ago
No Image

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; ബിഎസ് 3, ബിഎസ് 4 വാഹനങ്ങൾ താത്ക്കാലികമായി നിരോധിച്ചു

National
  •  a day ago
No Image

പ്ലാസ്റ്റിക്കിന് പൂർണ വിലക്ക്; പിവിസി, ഫ്ലക്സ് എന്നിവയും പാടില്ല; തദ്ദേശ തെരഞ്ഞെടുപ്പിന് ഹരിത പെരുമാറ്റച്ചട്ടം നിലവിൽ വന്നു

Kerala
  •  a day ago
No Image

മദ്യപിച്ച് ഡ്രൈവ് ചെയ്ത് ആഢംബര കാർ തകർത്തു: ഇൻഷുറൻസ് കമ്പനിക്ക് 86,099 ദിർഹവും പലിശയും നൽകാൻ ഡ്രൈവറോട് ഉത്തരവിട്ട് കോടതി

uae
  •  a day ago
No Image

ഏത് നിമിഷവും ആക്രമിക്കപ്പെടാം; തെളിവിനായി സ്ഥാപിച്ച സിസിടിവി നീക്കണമെന്നാവശ്യപ്പെട്ട് അയൽവാസി സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി

Kerala
  •  a day ago
No Image

പതിമൂന്ന് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പൊലിസ് പിടിയിൽ

Kerala
  •  a day ago
No Image

തുടക്കം മുതലേ നീതിയുക്തമല്ലാത്ത തെരഞ്ഞെടുപ്പില്‍ നമുക്ക് ജയിക്കാനായില്ല; ബിഹാറിലെ ഫലം ഞെട്ടിക്കുന്നത്; വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

കളിക്കുന്നതിനിടെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി: ഒന്നര വയസ്സുകാരിക്ക് രക്ഷകരായി വിഴിഞ്ഞം ഫയർഫോഴ്‌സ്

Kerala
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ ദിനത്തില്‍ ലഭിച്ചത് 12 നാമനിര്‍ദേശ പത്രികകള്‍

Kerala
  •  a day ago