കണ്ണൂരില്‍ പി.എസ്.സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി: ഒരാള്‍ കൂടി പിടിയില്‍
കണ്ണൂര്‍: കേരള പൊതു സര്‍വീസ് കമ്മിഷന്‍ (പി.എസ്.സി) സെക്രട്ടറിയേറ്റ് ഓഫീസ് അസിസ്റ്റന്റ് പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി നടത്തിയ സംഭവത്തില്‍ സഹായി അറസ്റ്റില്‍. ഉദ്യോഗാര്‍ഥിയെ കോപ്പിയടിക്കാന്‍ സഹായിച്ച പെരളശേരി സ്വദേശി എ.സബീലാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ പെരളശ്ശേരി സ്വദേശി എന്‍.പി. മുഹമ്മദ് സഹദ് (29)ന്റെ സുഹൃത്താണ് സബീല്‍.
ഷര്‍ട്ടിന്റെ കോളറില്‍ മൈക്രോ ക്യാമറ ഘടിപ്പിച്ച് ചോദ്യപേപ്പറിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി, ബ്ലൂടൂത്ത് ഹെഡ്‌സെറ്റിലൂടെ ഉത്തരങ്ങള്‍ ലഭിക്കുന്ന രീതിയിലായിരുന്നു കോപ്പിയടി. പയ്യാമ്പലം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരീക്ഷയ്ക്കിടെയാണ് ഉദ്യോഗാര്‍ത്ഥിയിടെ വിജിലന്‍സ് പിടികൂടിയത്.
പരീക്ഷയ്ക്കിടെ സഹദിന്റെ പെരുമാറ്റത്തില്‍ സംശയം ഉയര്‍ന്നതോടെ പി.എസ്.സി വിജിലന്‍സ് വിഭാഗം നേരത്തെ തന്നെ ഇയാളെ നിരീക്ഷിച്ചിരുന്നു. ഇന്നലെ രാവിലെ പരീക്ഷാ സമയത്ത് വിശദ പരിശോധന നടത്തിയപ്പോഴാണ് ക്രമക്കേട് പുറത്തായത്. മൈക്രോ ക്യാമറയിലൂടെ തല്‍ക്ഷണം ചോദ്യങ്ങള്‍ പുറത്തേക്ക് അയച്ച് ഹെഡ്‌സെറ്റിലൂടെ ഉത്തരങ്ങള്‍ സ്വീകരിച്ച് പരീക്ഷ എഴുതുകയായിരുന്നു.
പരിശോധനയ്ക്കിടെ സഹദ് പരീക്ഷാകേന്ദ്രത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും, വിവരം അറിഞ്ഞ കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടി.പ്രതിയെ പൊലിസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
READ MORE: തത്തയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തെങ്ങ് വീണ് 12 കാരന് ദാരുണാന്ത്യം
നേരത്തെ അഞ്ച് പി.എസ്.സി പരീക്ഷകള്‍ ഇയാള്‍ എഴുതിയിട്ടുണ്ട്. ഈ പരീക്ഷകളില്‍ ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വം നടത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പി.എസ്.സി വിജിലന്‍സ് വിഭാഗം ഇത്തരം ക്രമക്കേടുകള്‍ തടയാന്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗാര്‍ത്ഥികളോട് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."