HOME
DETAILS

ഫലസ്തീനിന്റെ പക്ഷം ചേര്‍ന്ന് ലോകരാഷ്ട്രങ്ങള്‍ സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കണം; ഹമീദലി തങ്ങള്‍; എസ്.കെ.എസ്.എസ്.എഫ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ-പ്രാര്‍ഥനാ സമ്മേളനം നടത്തി

  
September 29, 2025 | 5:44 PM

skssf palestine solidarity prayer meeting

പീഡനമനുഭവിക്കുന്ന ഫലസ്തീന്‍ ജനതയുടെ മോചനത്തിന് വേണ്ടി നിലകൊള്ളുന്നതിന് പകരം സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട ലോകരാജ്യങ്ങള്‍ ഇസ്‌റാഈല്‍ ക്രൂരതക്കെതിരെ കണ്ണടക്കുന്നതും, ക്രൂരതയുടെ പക്ഷം ചേരുന്നതും ശരിയല്ലെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍. മലപ്പുറത്ത് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ-പ്രാര്‍ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫലസ്തീന്‍ ജനതയുടെ മോചനത്തിന് വേണ്ടി പല രാഷ്ട്രങ്ങളും മുന്നോട്ടുവന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഇതിനെ മറികടന്ന് ഇസ്‌റാഈലിന് പിന്തുണക്കുന്ന നിലപാടാണ് അമേരിക്കയുടേത്. ആശുപത്രികള്‍ ബോംബിട്ട് തകര്‍ക്കുകയും പ്രായമായവരും സ്ത്രീകളും കുട്ടികളും കിരാത നടപടിക്കിരയാവുകയാണ്. അഭയം നല്‍കിയ ഫലസ്തീനികളെ ആട്ടിയോടിക്കുന്ന നിലപാടാണ് ഇസ്‌റാഈലിന്റേത്. ഫലസ്തീന്‍ ജനതക്കൊപ്പം നിന്ന പാരമ്പര്യമാണ് ഇന്ത്യയുടേത്. ഇതിനപവാദമായി ഇസ്‌റാഈലിനെ പിന്തുണച്ചുകൂടാ. മസ്ജിദുല്‍ അഖ്‌സായുടേയും, ഫലസ്തീന്‍ ജനതയുടെ മോചനത്തിനും വേണ്ടി മനസുരികിയ പ്രാര്‍ഥന നടത്തണമെന്ന് തങ്ങള്‍ ഉദ്‌ബോധിപ്പിച്ചു. പ്രാര്‍ഥനാ സദസിന് ഹമീദലി തങ്ങള്‍ നേതൃത്വം നല്‍കി.

ഫലസ്തീനിലെ ഗസ്സയില്‍ പീഡനമനുഭവിക്കുന്ന ജനതക്ക് ഐക്യദാര്‍ഢ്യം നേര്‍ന്നും, അവരുടെ മോചനത്തിനായി പ്രാര്‍ഥിച്ചും മലപ്പുറം വാരിയംകുന്നത്ത് ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിനാളുകളാണ് സംഗമിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി അധ്യക്ഷനായി. പ്രാരംഭമായി നടന്ന മുഹ് യിദ്ദീന്‍ മൗലിദ് മജ്‌ലിസിന് പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, അസ്ഗറലി ഫൈസി പട്ടിക്കാട, ഡോ. സി.കെ അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര ഉദ്‌ബോധന പ്രസംഗം നടത്തി.

ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നടത്തി. പ്രാർഥന സദസില്‍ സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ഒ.എം സൈനുല്‍ആബിദ് തങ്ങള്‍ മേലാറ്റൂര്‍, സയ്യിദ് ഹബീബ് കോയ തങ്ങള്‍ താഴക്കോട്, സയ്യിദ് ഫൈസല്‍ തങ്ങള്‍ ജീലാനി, അബ്ദുറഹ്മാന്‍ ഫൈസി കടുങ്ങല്ലൂര്‍, അന്‍വര്‍ സ്വാദിഖ് ഫൈസി മണ്ണാര്‍ക്കാട്, അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, ആശിഖ് കുഴിപ്പുറം, അനീസ് ഫൈസി മാവണ്ടിയൂര്‍, സി.ടി ജലീല്‍ പട്ടര്‍കുളം, ഫാറൂഖ് ഫൈസി മണിമൂളി, ഇസ്മാഈല്‍ യമാനി മംഗലാപുരം, അലി അക്ബര്‍ മുക്കം, നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, സുറൂര്‍ പാപ്പിനിശ്ശേരി, മുഹമ്മദലി മുസ് ലിയാര്‍ കൊല്ലം, ശാഫി ഇരിങ്ങാവൂര്‍, അബ്ദുല്‍ കരീം ബാഖവി പൊന്‍മള, യൂനുസ് ഫൈസി വെട്ടുപാറ, നൗഷാദ് ചെട്ടിപ്പടി, ബാപ്പു ഹാജി, സത്താര്‍ ദാരിമി തൃശൂര്‍, എം.പി കടുങ്ങല്ലൂര്‍, ശഹീര്‍ അന്‍വരി പുറങ്ങ്, കെ.എം കുട്ടി എടക്കുളം, ഡോ.അബ്ദുല്‍ ഖയ്യൂം, മുഹ് യിദ്ദീന്‍ കുട്ടി യമാനി, സി.കെ.മൊയ്തീന്‍ ഫൈസി സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഒ.പി.എം. അഷ്‌റഫ് സ്വാഗതവും സെക്രട്ടറി ശമീര്‍ ഫൈസി ഒടമല നന്ദിയും പറഞ്ഞു.

s.k.s.s.f held a palestine solidarity and prayer meeting.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹപ്രവർത്തകയായ പൊലിസുകാരിക്ക് നേരെ അതിക്രമം; സ്ത്രീത്വത്തെ അപമാനിച്ചതിൽ പൊലിസുകാരനെതിരെ കേസ്

crime
  •  9 hours ago
No Image

വോട്ടു ചോരിയില്‍ രാജ്യത്തെ ആദ്യ അറസ്റ്റ്; ബംഗാള്‍ സ്വദേശി അറസ്റ്റില്‍

National
  •  9 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ലോ അക്കാദമി വിദ്യാർത്ഥി പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  10 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 36 വർഷം കഠിനതടവും 2.55 ലക്ഷം രൂപ പിഴയും

crime
  •  10 hours ago
No Image

മലബാർ ഗോൾഡിൻ്റെ 'ഹംഗർ ഫ്രീ വേൾഡ്' പദ്ധതി എത്യോപ്യയിലേക്കും

uae
  •  10 hours ago
No Image

പോർച്ചുഗൽ ഇതിഹാസം വീണു: ചരിത്രത്തിൽ ആദ്യമായി ആ ദുരന്തം റൊണാൾഡോയ്ക്ക്; ലോകകപ്പ് യോഗ്യതയ്ക്ക് തിരിച്ചടി

Football
  •  11 hours ago
No Image

നൗഗാം പൊലീസ് സ്റ്റേഷൻ സ്ഫോടനം: മരണസംഖ്യ 9 ആയി, 30 പേർക്ക് പരിക്ക്

National
  •  11 hours ago
No Image

അരൂര്‍ ഗര്‍ഡര്‍ അപകടം: ദേശീയപാത അതോറിറ്റി അടിയന്തര സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ടു 

Kerala
  •  11 hours ago
No Image

യുഎസില്‍ താരിഫ് വെട്ടിക്കുറച്ച് ട്രംപ് : ബീഫിനും കോഫിക്കും പുറമേ നേന്ത്രപ്പഴമടക്കമുള്ള ഭക്ഷണസാധനങ്ങള്‍ക്ക് വില കുറയും

International
  •  12 hours ago
No Image

മുഖംമൂടി ധരിച്ചെത്തി എട്ട് വയസ്സുകാരിയെ ഇരുകരണത്തും അടിച്ചു, കവിളിൽ കടിച്ചു: 30-കാരൻ അറസ്റ്റിൽ

crime
  •  12 hours ago