HOME
DETAILS

ഒടുവില്‍ ക്ഷമ ചോദിച്ച് ഇസ്‌റാഈല്‍; ഖത്തര്‍ പ്രധാനമന്ത്രിയോട് നെതന്യാഹു മാപ്പ് അപേക്ഷിച്ചു

  
Web Desk
September 29 2025 | 17:09 PM

israel finally apologizes netanyahu asks qatar prime minister for forgiveness

വാഷിങ്ടണ്‍: ദോഹയിലെ ഹമാസ് കേന്ദ്രത്തില്‍ ആക്രമണം നടത്തിയതില്‍ ഖത്തറിനോട് മാപ്പ് പറഞ്ഞ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ നെതന്യാഹു ഖേദം പ്രകടിപ്പിച്ചതായി പ്രമുഖ മാധ്യമമായ ആക്‌സിയോണ്‍ വെളിപ്പെടുത്തി.

ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളും ബന്ദികളെ മോചിപ്പിക്കാനുള്ള ചര്‍ച്ചകളും തുടരണമെങ്കില്‍ ഇസ്‌റാഈല്‍ ക്ഷമ ചോദിക്കണമെന്ന് ഖത്തര്‍ ശാഠ്യം പിടിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നെതന്യാഹു ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയെ ഫോണില്‍ വിളിച്ച് ക്ഷമ ചോദിച്ചത്. 

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചയ്ക്കിടയിൽ വെച്ചാണ് ഇസ്‌റാഈൽ പ്രധാനമന്ത്രി നെതന്യാഹു ഖത്തർ പ്രധാനമന്ത്രിയെ വിളിച്ചത്. സെപ്റ്റംബർ 9-നാണ് ദോഹയിൽ സയണിസ്റ്റ് ആക്രമണം ഉണ്ടായത്. 

ഗസ്സയിലെ ഇസ്റാഈൽ ആക്രമണം അവസാനിപ്പിക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള സമാധാന കരാറിന് അന്തിമരൂപം നൽകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് നെതന്യാഹു ക്ഷമ ചോദിച്ചിരിക്കുന്നത്. ആക്രമണം പരാജയമായതിന് പിന്നാലെ ക്ഷമ കൂടി പറഞ്ഞതോടെ നെതന്യാഹുവിനും ഇസ്റാഈലിനും ആ​ഗോള തലത്തിൽ മുഖം നഷ്ടപ്പെട്ട സ്ഥിതിയാണ് നിലവിൽ ഉള്ളത്. 

ഈ മാസം ആദ്യം, ഖത്തറിലെ ദോഹയിലെ ഹമാസ് നേതൃത്വത്തിന്റെ ആസ്ഥാനത്ത് ഇസ്റാഈൽ ആക്രമണത്തിൽ ആറു പേരാണ് കൊല്ലപ്പെട്ടത്.  ട്രംപ് ഭരണകൂടത്തിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും മുന്നോട്ടുവെച്ച ഏറ്റവും പുതിയ സമാധാന നിർദ്ദേശം പരിശോധിക്കാൻ ദോഹയിൽ എത്തിയപ്പോഴായിരുന്നു ഹമാസ് പ്രതിനിധി സംഘത്തി്ന നേരേ ഇസ്റാഈൽ ആക്രമണം നടത്തിയത്.

അതേസമയം, ദോഹ ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ യുഎസിനെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. ദോഹയിൽ ഇസ്റാഈൽ നടത്താൻ പോകുന്ന ആക്രമണങ്ങളെക്കുറിച്ച് ട്രംപ് ഭരണകൂടം ഖത്തർ സർക്കാരിനെ അറിയിച്ചിരുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റും വ്യക്തമാക്കിയിരുന്നു.

in a major diplomatic move, israeli prime minister benjamin netanyahu has officially apologized to the qatar prime minister, seeking forgiveness and signaling a shift in israel-qatar relations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിസ്ത്യാനികളെ സംരക്ഷിക്കുന്ന ഏകരാഷ്ട്രം ഇസ്രാഈല്‍ ആണെന്ന നെതന്യാഹുവിന്റെ വാദം തള്ളി ഫലസ്തീനിലെ ചര്‍ച്ച് കമ്മിറ്റി

International
  •  2 hours ago
No Image

ഫലസ്തീനിന്റെ പക്ഷം ചേര്‍ന്ന് ലോകരാഷ്ട്രങ്ങള്‍ സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കണം; ഹമീദലി തങ്ങള്‍; എസ്.കെ.എസ്.എസ്.എഫ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ-പ്രാര്‍ഥനാ സമ്മേളനം നടത്തി

organization
  •  2 hours ago
No Image

കരൂർ ദുരന്തത്തിൽ ആദ്യ അറസ്റ്റ്; ഒളിവിലായിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ല സെക്രട്ടറി മതിയഴകൻ പിടിയിൽ

National
  •  3 hours ago
No Image

'ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഈ വര്‍ഷം നിലവില്‍ വരും'; യുഎഇ ടൂറിസം വകുപ്പ് മന്ത്രി

uae
  •  3 hours ago
No Image

ന്യൂനപക്ഷങ്ങളെ സാമ്പത്തികമായും, സാമൂഹികമായും ബഹിഷ്കരിക്കണം; ഹിന്ദു സ്ത്രീകളോട് ആയുധങ്ങൾ മൂർച്ച കൂട്ടി തയ്യാറാവാൻ ആഹ്വാനം ചെയ്ത് പ്രജ്ഞ സിങ് ഠാക്കൂർ

National
  •  3 hours ago
No Image

'അത് ആർഎസ്എസ് ഗൂഢാലോചന'; ആർഎസ്എസ് നൂറാം വാർഷികാഘോഷത്തിൽ താൻ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിയുടെ മാതാവ്

National
  •  3 hours ago
No Image

യുഎഇയിൽ സന്ദർശന വിസയിൽ എത്തിയവർക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കഴിയുമോ?‌

uae
  •  3 hours ago
No Image

പൊലിസ് ഉദ്യോ​ഗസ്ഥരുടെ സോഷ്യൽ മീഡിയ വിവരങ്ങൾ ശേഖരിക്കുന്നു; അഡ്മിനോ, മെമ്പറോ ആയ ​ഗ്രൂപ്പുകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് പൊലിസ് കമ്മീഷണർ  

Kerala
  •  4 hours ago
No Image

മീന്‍ വില്‍പ്പന തടഞ്ഞതിനെ ചോദ്യം ചെയ്തു; തര്‍ക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവം; പ്രതിക്ക് ജീവപര്യന്തം കഠിന തടവ് വിധിച്ച് കോടതി

Kerala
  •  4 hours ago
No Image

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഗുണ്ടാ വേട്ട; മാഞ്ചസ്റ്റർ സിറ്റിയുടെ കുപ്രസിദ്ധ ഗുണ്ടാ സംഘത്തെ രഹസ്യ പൊലിസ് തകർത്ത കഥ

Football
  •  4 hours ago