HOME
DETAILS

കൈകൂപ്പി അഭ്യർഥിച്ചിട്ടും പിന്മാറിയില്ല; പത്മശ്രീ ഒളിംപ്യൻ മുഹമ്മദ് ഷാഹിദിന്റെ തറവാട്ടുവീട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി വരാണസി ഭരണകൂടം

  
September 30 2025 | 02:09 AM

varanasi buldozer raj demolished padmashri olympian muhammed shahid house

ലഖ്‌നൗ: ഇന്ത്യയുടെ അഭിമാനമായ ഹോക്കി മാന്ത്രികൻ പത്മശ്രീ ഒളിംപ്യൻ മുഹമ്മദ് ഷാഹിദിന്റെ തറവാട്ടുവീട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. ഞായറാഴ്ചയാണ് മൂന്നുനില വീട് വരാണസി ജില്ലാ ഭരണകൂടം തകർത്തത്. ഷാഹിദിന്റെ കുടുംബാംഗങ്ങളുടെയും കായിക പ്രേമികളുടെയും നാട്ടുകാരുടെയും എതിർപ്പുകൾ അവഗണിച്ച് കനത്ത പൊലിസ് സുരക്ഷയിലാണ് റവന്യൂ വിഭാഗവും പൊതുമരാമത്ത് ഉദ്യോഗസ്ഥരും വീട് ഇടിച്ചുനിരപ്പാക്കിയത്. കചാരി - ഗോൾഗഡ് റോഡ് വീതികൂട്ടുന്നതിന് വേണ്ടിയാണ് നടപടിയെന്ന് അവകാശപ്പെട്ട് ആകെ 13 വീടുകൾ ആണ് പൊളിച്ചത്. മൊത്തം 65 വീടുകളാണ് ഈ പ്രദേശത്ത് പൊളിച്ചുനീക്കുക.

നടപടി നിർത്തിവയ്ക്കണമെന്ന് പൊലിസിന് മുന്നിൽ ഷാഹിദിന്റെ സഹോദരൻ കൈക്കൂപ്പി അഭ്യർഥിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചരിത്ര സ്മാരകം എന്ന നിലയിൽ പുതു തലമുറക്ക് പ്രചോദനം നൽകുന്ന കേന്ദ്രമായി വീട് നിലനിർത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ചെവികൊണ്ടില്ലെന്ന് സഹോദരൻ പറഞ്ഞു. 'ഇത് ഒരു വീട് മാത്രമല്ല, ഞങ്ങളുടെ കുടുംബത്തിന്റെ ചരിത്രത്തിന്റെയും ഹോക്കിയിൽ ഇന്ത്യക്ക് മഹത്വം നൽകിയ വലിയ മനുഷ്യന്റെ ഓർമ്മയുടെയും ഭാഗമാണ്- ഷാഹിദിന്റെ ഭാര്യ പറഞ്ഞു.

യു.പി മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ളവർ വിഡിയോ പങ്കുവച്ചു. 1980 ലെ മോസ്‌കോ ഒളിംപിക്‌സിൽ ടീമിനെ സ്വർണ്ണ മെഡലിലേക്ക് നയിച്ചതുൾപ്പെടെയുള്ള അസാധാരണ പ്രകടനത്തിലൂടെ രാജ്യത്തിന്റെ അഭിമാനതാരമായി അറിയപ്പെടുന്ന വ്യക്തിയാണ് മുഹമ്മദ് ഷാഹിദ്. 1979 മുതൽ 1989 വരെയാണ് ഷാഹിദ് ഇന്ത്യൻ ടീമിന്റെ ജഴ്‌സിയണിഞ്ഞത്. 

റോഡിനായി തകർക്കപ്പെടുന്ന വീട്ടുടമകൾക്ക് തുച്ഛമായ നഷ്ടപരിഹാരമാണ് സർക്കാർ നൽകുന്നതെന്ന വിമർശനവും ഉണ്ട്. നിർമ്മാണച്ചെലവ് മാത്രം നൽകുകയും ഭൂമിയുടെ മൂല്യം അവഗണിക്കുകയും ചെയ്തുവെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഡാക്കില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് ഭരണകൂടം

National
  •  12 hours ago
No Image

കരൂര്‍ ദുരന്തം; ഹരജികള്‍ മദ്രാസ് ഹൈക്കോടതി നാളെ പരിഗണിക്കും; വിജയ്ക്കും സ്റ്റാലിനും നിര്‍ണായക ദിനം

National
  •  12 hours ago
No Image

നാളെ നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവെച്ചു: വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ തുടരുമെന്ന് ഓൾ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡ്

National
  •  13 hours ago
No Image

ഗര്‍ബ പന്തലില്‍ കയറുന്നതിന് മുന്‍പ് ഗോമൂത്രം കുടിക്കണം; സംഘാടകര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം; നിര്‍ദേശവുമായി ബിജെപി നേതാവ്

National
  •  13 hours ago
No Image

മികച്ച എത്തിക്കൽ ഹാക്കർമാരെ കണ്ടെത്താൻ മത്സരവുമായി ദുബൈ പൊലിസ്; വിജയികളെ കാത്തിരിക്കുന്നത് 223,000 ദിർഹം

uae
  •  13 hours ago
No Image

സവർക്കർ ബ്രിട്ടീഷുകാരിൽ നിന്ന് വാങ്ങിയത് 60 രൂപ പെൻഷൻ: കേന്ദ്ര സർക്കാർ ഇറക്കേണ്ടിയിരുന്നത് 60 രൂപ നാണയം; പരിഹസിച്ച് കോൺ​ഗ്രസ് 

National
  •  13 hours ago
No Image

വനിത ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനിടെ 'ആസാദ് കശ്മീർ' പരാമർശം; പാക് മുൻ ക്യാപ്റ്റൻ സന മിർക്കെതിരെ വ്യാപക പ്രതിഷേധം

International
  •  13 hours ago
No Image

ന്യൂനർദ്ദം തീവ്രത പ്രാപിച്ചു; വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; പ്രത്യേക ജാ​ഗ്രത നിർദേശം

Kerala
  •  13 hours ago
No Image

ഛത്തീസ്ഗഡിൽ 103 മാവോയിസ്റ്റുകൾ കീഴടങ്ങി; കീഴടങ്ങിയവരിൽ സർക്കാർ തലയ്ക്ക് ഒരു കോടി രൂപ വീതം ഇനാം പ്രഖ്യാപിച്ച 49 പേരും

National
  •  14 hours ago
No Image

നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് അപകടം; രോഗിക്ക് പരിക്ക്

Kerala
  •  14 hours ago