HOME
DETAILS

ഏഷ്യ കപ്പ് ട്രോഫി വേണമെങ്കിൽ ഇന്ത്യ സ്വന്തം ചിലവിൽ പരുപാടി സംഘടിപ്പിക്കണം; പുതിയ ഉപാധികളുമായി മൊഹ്‌സിൻ നഖ്‍ വി

  
Web Desk
September 30, 2025 | 9:30 AM

 Pakistani Minister Mohsin Naqvi have come up with new conditions if India wants to win the 2025 Asia Cup

2025 ഏഷ്യ കപ്പ് കിരീടം ഇന്ത്യക്ക് ലഭിക്കണമെങ്കിൽ പുതിയ ഉപാധികളുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഏഷ്യ ക്രിക്കറ്റ് കൗൺസിൽ ധവാനും പാകിസ്താൻ മന്ത്രിയുമായ മൊഹ്‌സിൻ നഖ്‍ വി. ഇന്ത്യക്ക് കിരീടം കൈമാറാൻ തയ്യാറാണെന്നും എന്നാൽ ഇതിനായി ഇന്ത്യ സ്വന്തം ചിലവിൽ പരുപാടി സംഘടിപ്പിക്കണമെന്നാണ് മൊഹ്‌സിൻ നഖ്‍ വി ആവശ്യപ്പെടുന്നത്. ഈ ചടങ്ങളിൽ താൻ മെഡലും ട്രോഫിയും കൈമാറുമെന്നാണ് മൊഹ്‌സിൻ നഖ്‍ വി വ്യക്തമാക്കിയത്.

എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ ഇന്ത്യ ഇതിനു വഴങ്ങാതിരിക്കാനാണ് സാധ്യതകൾ ഉള്ളത്. ഇന്ന് ബിസിസിഐയുടെ പ്രതിനിധികൾ ഏഷ്യ ക്രിക്കറ്റ് കൗൺസിലിന്റെ ഭാരവാഹികളുമായി ചർച്ച നടത്തുന്നുണ്ട്. ചർച്ചയിൽ ഫലം കണ്ടില്ലെങ്കിൽ നിയമപരമായി മുന്നോട്ട് പോവാനാവും ബിസിസിഐ ശ്രമിക്കുക. 

ഫൈനലിൽ ഇന്ത്യക്ക് കിരീടം നൽകാൻ എത്തിയിരുന്നത് മൊഹ്‌സിൻ നഖ്‍ വി ആയിരുന്നു. എന്നാൽ കിരീടം മൊഹ്‌സിൻ നഖ്‍ വിയുടെ കയ്യിൽ നിന്നും സ്വീകരിക്കില്ലെന്ന നിലപാടിൽ ഇന്ത്യ ഉറച്ചു നിൽക്കുകയായിരുന്നു. ഈ സമയങ്ങളിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും മൊഹ്‌സിൻ നഖ്‍ വിയും കിരീടവും മെഡലുകളുമായി തിരികെ പോവുകയായിരുന്നു. ഇതോടെ ഇന്ത്യ സാങ്കൽപ്പികമായ കിരീടം ഉപയോഗിച്ചാണ് സെലിബ്രേഷൻ നടത്തിയത്. 

ഫൈനൽ പോരാട്ടത്തിൽ പാകിസ്താനെ  അഞ്ച് വിക്കറ്റുകൾക്കായിരുന്നു സൂര്യകുമാർ യാദവും സംഘവും ജയം സ്വന്തമാക്കിയത്. ടൂർണമെന്റിൽ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ ഒമ്പതാം ഏഷ്യ കപ്പ് കിരീടം കൈപ്പിടിയിലാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്താൻ 19.1 ഓവറിൽ 146 റൺസിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ രണ്ട് പന്തുകളും അഞ്ച് വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. 

Asia Cricket Council Head and Pakistani Minister Mohsin Naqvi have come up with new conditions if India wants to win the 2025 Asia Cup. Mohsin Naqvi has said that he is ready to hand over the title to India, but for this, India must organize a parade at its own expense.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണം: സുപ്രീംകോടതി ഇന്ന് ഹർജികൾ വീണ്ടും പരിഗണിക്കും; ലോക്സഭയിൽ രാജ്യവ്യാപക ചർച്ചയ്ക്ക് തുടക്കം

Kerala
  •  10 hours ago
No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  17 hours ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  18 hours ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  18 hours ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  18 hours ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  18 hours ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  19 hours ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  19 hours ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  19 hours ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  20 hours ago