HOME
DETAILS

'പരിപാടിക്ക് ആളെക്കൂട്ടിയില്ല, വാഹനങ്ങള്‍ കൃത്യസ്ഥലത്ത് ഇട്ടില്ല; എം.വി.ഡി ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടിസ്

  
Web Desk
September 30 2025 | 10:09 AM


തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ചടങ്ങിലെ സംഘാടനത്തില്‍ വീഴ്ച്ച വരുത്തിയെന്നാരോപിച്ച് എം.വി.ഡി ഉദ്യോദസ്ഥന് വകുപ്പ് മന്ത്രിയുടെ കാരണം കാണിക്കല്‍ നോട്ടിസ്. പരിപാടിയുടെ സംഘാടന ചുമതലയുണ്ടായിരുന്ന അസി. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ജോയിക്കാണ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. 

കഴിഞ്ഞ ദിവസമാണ് മോട്ടോര്‍ വാഹന വകുപ്പിലേക്ക് സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയ വാഹനങ്ങളുടെ ഉദ്ഘാടനം ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ റദ്ദാക്കിയത് . മോട്ടാര്‍ വാഹനവകുപ്പിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ പോലും പരിപാടിക്ക് എത്താത്തതും വാഹനങ്ങള്‍ കൃത്യമായി ഇടാത്തതുമാണ് മന്ത്രിയെ ചൊടിപ്പിച്ചത്.

52 എംവിഡി വാഹനങ്ങളാണ് ഉദ്ഘാടനം ചെയ്ത് കൈമാറേണ്ടിയിരുന്നത്. കനകക്കുന്നില്‍ സംഘടിപ്പിച്ച പരിപാടി എന്നാല്‍ ആളില്ലാത്ത അവസ്ഥയിലായതോടെ മന്ത്രി പരിപാടി റദ്ദാക്കുകയാണെന്ന് മൈക്കിലൂടെ അറിയിക്കുകയായിരുന്നു.

വലിയ പരിപാടി ആയിട്ടും ചടങ്ങിലേക്ക് എത്തിയത് കേരള കോണ്‍ഗ്രസ് ബിയിലെ ഏതാനും പാര്‍ട്ടി പ്രവര്‍ത്തകരും മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും കെ.എസ്.ആര്‍.ടി.സിയിലെ കുറച്ച് ഉദ്യോഗസ്ഥരും മാത്രമായിരുന്നു. പരിപാടി സംഘടിപ്പിക്കുന്ന മോട്ടോര്‍ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആരും തന്നെ പരിപാടിയ്ക്ക് എത്തിയില്ല. പരിപാടിയുടെ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ പരിപാടിക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് പറഞ്ഞ മന്ത്രി ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നും ഇന്നലെ തന്നെ അറിയിച്ചിരുന്നു.

ആകെ 52 വാഹനങ്ങളാണ് ഉദ്ഘാടനത്തിനായി കനകക്കുന്നില്‍ എത്തിച്ചിരുന്നത്. എന്നാല്‍ ഉദ്ഘാടനത്തിനായി വാഹനങ്ങള്‍ ക്രമീകരിച്ചതിലും മന്ത്രി ഗണേഷ് കുമാര്‍ അതൃപ്തി അറിയിച്ചു. പരിപാടി നടക്കുന്ന കനകക്കുന്നിലെ മുറ്റത്ത് വാഹനം കയറ്റിയിട്ടാല്‍ മുറ്റത്ത് പാകിയ ടൈല്‍സ് പൊട്ടുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. വാഹനം കയറ്റിയിട്ടാല്‍ പൊട്ടുന്ന ടൈല്‍സ് ആണ് ഇവിടെ ഇട്ടിട്ടുള്ളത് എങ്കില്‍ ആ ഉദ്യോഗസ്ഥന്‍ ആരാണെന്ന് അറിയാന്‍ ബന്ധപ്പെട്ട വകുപ്പിന് കത്ത് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

ക്ഷമിക്കണം എന്ന മുഖവുരയോടെ ഈ പരിപാടി ഇവിടെ റദ്ദാക്കുകയാണെന്നും മന്ത്രി അറിയിച്ചത്. പിന്നാലെ ഉദ്ഘാടനം മറ്റൊരു ദിവസത്തേക്ക് മാറ്റാന്‍ മന്ത്രി നിര്‍ദേശിച്ചു.

 

English Summary: Kerala Transport Minister K.B. Ganesh Kumar has issued a show-cause notice to Assistant Transport Commissioner Joey for alleged mismanagement of a Motor Vehicles Department (MVD) event. The event was intended to mark the flag-off of 52 newly procured MVD vehicles, but was cancelled on the spot by the minister due to poor attendance and disorganized arrangements.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിച്ചെടുത്തത് പുത്തൻ ചരിത്രം; ലോക റെക്കോർഡിന്റെ നിറവിൽ സ്‌മൃതി മന്ദാന

Cricket
  •  a day ago
No Image

'അര്‍ധരാത്രി 12.30 ന് അവള്‍ എങ്ങനെ കാമ്പസിന് പുറത്തുപോയി, വൈകി പുറത്ത് പോകാന്‍ പെണ്‍കുട്ടികളെ അനുവദിക്കരുത്': മമതാ ബാനര്‍ജി

National
  •  a day ago
No Image

വീണ്ടും അമ്പരിപ്പിക്കുന്ന നേട്ടം; അമേരിക്കൻ മണ്ണിൽ ചരിത്രം കുറിച്ച് മെസി

Football
  •  a day ago
No Image

ശാസ്ത്രത്തെ പിന്തുണച്ചതിന് നന്ദി; സഊദി കിരീടാവകാശിക്ക് നന്ദി അറിയിച്ച് 2025ലെ രസതന്ത്ര നോബൽ ജേതാവ് ഒമർ യാഗി

Saudi-arabia
  •  a day ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 21,403 പേര്‍

Saudi-arabia
  •  a day ago
No Image

ഖത്തർ: ചൊവ്വാഴ്ച വരെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

qatar
  •  a day ago
No Image

മഴ സാധ്യത; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, നാളെ നാലിടത്ത്

Kerala
  •  a day ago
No Image

കുവൈത്ത്: പൊതുജനങ്ങളുടെ പരാതികൾ കൈകാര്യം ചെയ്യാൻ ഇനി 'ബലദി‌യ 139' ആപ്പ്

Kuwait
  •  a day ago
No Image

'ഓപറേഷന്‍ ബ്ലൂ സ്റ്റാര്‍ തെറ്റായ തീരുമാനം, അതിന് ഇന്ദിരാഗാന്ധിക്ക് സ്വന്തം ജീവന്‍ വിലയായി നല്‍കേണ്ടി വന്നു' പരാമര്‍ശവുമായി പി. ചിദംബരം; രൂക്ഷ വിമര്‍ശനം

National
  •  a day ago
No Image

ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

National
  •  a day ago