HOME
DETAILS

മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ മുഹമ്മദ് ഷാഹിദിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്ത് ബിജെപി സർക്കാർ; പ്രതിഷേധവുമായി കുടുംബം

  
September 30 2025 | 13:09 PM

former indian hockey captain mohammed shahids house demolished family protests

വാരാണസി: മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനും പദ്മശ്രീ ജേതാവുമായ മുഹമ്മദ് ഷാഹിദിന്റെ വീടിന്റെ ഒരു ഭാഗം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് മുൻ ഇന്ത്യൻ ടീം നായകൻ്റെ വീടിനെതിരെ ഭരണകൂടം നടപടി സ്വീകരിച്ചത്.വീട് പോളിച്ചതിനെതിരെ മുഹമ്മദ് ഷാഹിദിന്റെ കുടുംബം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഞായറാഴ്ച വാരാണസിയിലെ കച്ചേരി-സന്ദഹ പാതയിൽ നടന്ന കെട്ടിടം പൊളിക്കൽ നടപടിയുടെ ഭാഗമായാണ് ഈ പ്രവൃത്തി നടന്നത്, അവിടെയാണ് ഷാഹിദിന്റെ വീട് സ്ഥിതിചെയ്യുന്നത്.

മുഹമ്മദ് ഷാഹിദിന്റെ സഹോദര ഭാര്യ നസ്നീൻ, തനിക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും മറ്റൊരിടത്ത് സ്വന്തമായി ഭൂമി ഇല്ലെന്നും വ്യക്തമാക്കി. "കുടുംബത്തോടൊപ്പം പോകാൻ ഞങ്ങൾക്ക് വേറെ ഇടമില്ല. ഒക്ടോബറിൽ കുടുംബത്തിലെ ഒരു വിവാഹത്തിന്റെ ഒരുക്കത്തിലായിരുന്നു ഞങ്ങൾ. ഞങ്ങൾക്ക് മറ്റൊരിടത്ത് ഒരിഞ്ച് ഭൂമി പോലും ഇല്ല," നസ്നീൻ പറഞ്ഞു. ഷാഹിദിന്റെ ബന്ധുവായ മുഷ്താഖും ഇതേ അഭിപ്രായം പങ്കുവെച്ചു. "ഞങ്ങൾക്ക് വേറെ എവിടേക്കും പോകാൻ സാധിക്കില്ല. ഈ വീടാണ് ഞങ്ങളുടെ ഏക ആശ്രയം," അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, നഷ്ടപരിഹാരം നൽകിയ കെട്ടിടങ്ങൾ മാത്രമാണ് പൊളിച്ചുനീക്കിയതെന്ന് വാരാണസി എഡിഎം (സിറ്റി) അലോക് വർമ വ്യക്തമാക്കി. ഷാഹിദിന്റെ വീട്ടിൽ ഒൻപത് പേർ താമസിച്ചിരുന്നുവെന്നും അവരിൽ ആറ് പേർക്ക് നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ബാക്കിയുള്ള മൂന്ന് പേർ കോടതിയിൽനിന്ന് സ്റ്റേ ഓർഡർ നേടിയിരുന്നതിനാൽ അവരുടെ ഭാഗങ്ങൾ പൊളിക്കുന്നതിൽനിന്ന് ഒഴിവാക്കിയതായും വർമ വിശദീകരിച്ചു.

ഈ സംഭവത്തിൽ യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ശക്തമായി പ്രതികരിച്ചു. "പൊളിച്ചത് കേവലം ഒരു വീടല്ല, രാജ്യത്തിന്റെ കായിക പൈതൃകത്തിന്റെ പ്രതീകം കൂടിയാണ്. കാശിയുടെ മണ്ണിൽ പ്രതിഭകളെയും ആദരണീയരായ വ്യക്തികളെയും അപമാനിക്കുന്ന ബിജെപി സർക്കാരിനോട് ജനങ്ങൾ ഒരിക്കലും ക്ഷമിക്കില്ല," അജയ് റായ് പറഞ്ഞു.ഈ സംഭവം പ്രദേശത്ത് വലിയ വിവാദമായി മാറിയിരിക്കുകയാണ്, കുടുംബത്തിന്റെ പ്രതിഷേധവും രാഷ്ട്രീയ പ്രതികരണങ്ങളും തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരിയിൽ ഡോക്ടറെ വെട്ടി പരുക്കൽപ്പിച്ച സംഭവം: ഒൻപതുവയസ്സുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരം തന്നെയെന്ന് റിപ്പോർട്ട്

Kerala
  •  4 days ago
No Image

ഗുരുവായൂരിൽ തെരുവുനായ ആക്രമണം; മുറ്റത്ത് പുല്ല് പറിക്കുന്നതിനിടെ വീട്ടമ്മയുടെ ചെവി കടിച്ചെടുത്തു

Kerala
  •  4 days ago
No Image

ഫുട്ബോൾ ആരാധകർക്കൊപ്പം യുഎഇ; എഎഫ്സി 2026 ലോകകപ്പ് യോഗ്യതാ മത്സരം; ഒമാനെതിരെ നേടുന്ന ഓരോ ഗോളിനും 2ജിബി സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് e&

uae
  •  4 days ago
No Image

തളിപ്പറമ്പിലെ തീപിടുത്തം: 50 കോടിയുടെ നാശനഷ്ടം; തീ പടർന്നത് ട്രാൻസ്‌ഫോർമറിൽ നിന്നല്ലെന്ന് കെഎസ്ഇബി

Kerala
  •  4 days ago
No Image

പ്രവാസിളെ നാടുകടത്തും, കുവൈത്ത് പൗരന്മാർക്ക് തടവും പിഴയും; പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതിന് മുന്നേ ഓർക്കുന്നത് നല്ലത്; ഇല്ലെങ്കിൽ പണി കിട്ടും

Kuwait
  •  4 days ago
No Image

ഡെന്റൽ ഇംപ്ലാന്റ് ശസ്ത്രക്രിയയിൽ പിഴവ്; രോഗിക്ക് 1,00,000 ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി

uae
  •  4 days ago
No Image

ആര്‍സിസിയില്‍ കാന്‍സര്‍ മരുന്ന് മാറി നല്‍കിയ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  4 days ago
No Image

യുഎഇ; വി​ദ്യാർഥികൾക്ക് ആഘോഷിക്കാം; 2025–2026 അധ്യയന വർഷത്തിലെ ഒന്നാം സെമസ്റ്റർ മധ്യവേനൽ അവധി പ്രഖ്യാപിച്ചു

uae
  •  4 days ago
No Image

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം: അന്വേഷണം വേണം, പരാതി നല്‍കി ദേവസ്വം ബോര്‍ഡ്

Kerala
  •  4 days ago
No Image

അൽ-സിദ്ദീഖ് ഏരിയയ്ക്ക് എതിർവശത്തുള്ള സ്ട്രീറ്റ് 404 ൽ 12 മണിക്കൂർ റോഡ് അടച്ചിടും; യാത്രക്കാർക്ക് മുന്നറിയിപ്പ്

Kuwait
  •  4 days ago