വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; തിരൂര്‍ വെട്ടം സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലാണ് പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തത്. തിരൂര്‍ വെട്ടം സ്വദേശിയായ 78 കാരനാണ് രോഗബാധയേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച്ചച രാത്രിയാണ് കടുത്ത പനിയെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രദേശത്തെ കിണറുകളും, കുളങ്ങളും ജലാശയങ്ങളും ക്ലോറിനേറ്റ് ചെയ്യുമെന്ന് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ യു സൈനുദ്ധീന്‍ അറിയിച്ചു.
A new case of amoebic brain fever (Amoebic Meningoencephalitis) has been confirmed. The patient is a resident of Vettam, Tirur.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."