HOME
DETAILS

മദര്‍തരേസക്കൊപ്പം ചാര്‍ളി കിര്‍ക്കിനെയും 'വിശുദ്ധനാക്കി'; വിവാദമായതോടെ മാപ്പുപറഞ്ഞ് ഇന്ത്യന്‍ കത്തോലിക്കാ മാഗസിന്‍

  
October 01 2025 | 04:10 AM

Indian Catholic magazine canonizes Charlie Kirk along with Mother Teresa apologizes after controversy

മുംബൈ: യു.എസില്‍ വെടിയേറ്റ് മരിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുപ്പക്കാരനായ തീവ്രവലതുപക്ഷവാദി ചാര്‍ളി കിര്‍ക്കിനെ വിശുദ്ധ വ്യക്തിയായി അവതരിപ്പിച്ച കവര്‍ ചിത്രം വിവാദമായതോടെ മാപ്പുപറഞ്ഞ് ഇന്ത്യന്‍ കത്തോലിക്കാ മാഗസിന്‍. സെപ്റ്റംബര്‍ 20 - 26 പതിപ്പിന്റെ പുറംചട്ടയില്‍ 'സ്‌നേഹത്തിന്റെയും നേതൃത്വത്തിന്റെയും പ്രകാശങ്ങളില്‍' എന്ന തലക്കെട്ടോടെ പ്രത്യക്ഷപ്പെട്ട കവര്‍ ആണ് വിവാദമായത്. മദര്‍ തെരേസ, മനുഷ്യാവകാശപ്രവര്‍ത്തകനും വൈദികനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമി തുടങ്ങിയ കത്തോലിക്കാ പ്രമുഖര്‍ക്കൊപ്പമാണ് കിര്‍ക്കിന്റെ ചിത്രവും, ബോംബെ അതിരൂപതയുടെ 175 വര്‍ഷം പഴക്കമുള്ള പ്രതിവാര പ്രസിദ്ധീകരണമായ ദി എക്‌സാമിനര്‍ ഉള്‍പ്പെടുത്തിയത്.

തീവ്രവലതുപക്ഷ ആശയങ്ങള്‍ക്ക് പേരുകേട്ട, കടുത്ത ഇന്ത്യാവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്ത കിര്‍ക്കിനെ മഹത്വവല്‍കരിക്കുന്ന കവര്‍ ചിത്രത്തിനെതിരേ സഭയ്ക്കുള്ളിലും പുറത്തും ഒരുപോലെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് മാഗസിന്‍ മാപ്പ് പറഞ്ഞത്. സെപ്റ്റംബര്‍ 28 - ഒക്ടോബര്‍ 3 പതിപ്പില്‍ ആണ് ക്ഷമാപണം പ്രസിദ്ധീകരിച്ചത്. ചാര്‍ലി കിര്‍ക്കിന്റെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് നിരവധി കത്തുകള്‍ ലഭിച്ചിട്ടുണ്ടെന്നും വായനക്കാരുടെ കാഴ്ചപ്പാടിനോട് ഞങ്ങള്‍ യോജിക്കുന്നുവെന്നും ചിത്രം ഉള്‍പ്പെടുത്തിയതില്‍ ക്ഷമ ചോദിക്കുന്നുവെന്നും എഡിറ്റര്‍ ഫാദര്‍ ജോഷന്‍ ലെസ്ലി റോഡ്രിഗസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീഹാറിലെ അന്തിമ വോട്ടർ പട്ടികയിൽ കള്ളവോട്ടുകളുണ്ട്; വിമർശനവുമായി കോൺഗ്രസ്

National
  •  19 hours ago
No Image

ഇന്ന് വിജയദശമി; ആയിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും

Kerala
  •  20 hours ago
No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണങ്ങൾ അതിരൂക്ഷം: ​ഗസ്സ സിറ്റിയിലെ പ്രവർത്തനങ്ങൾ നിർത്തിവച്ച് റെഡ് ക്രോസ്; ഇന്ന് മാത്രം കൊല്ലപ്പെട്ടത് 65 ഫലസ്തീനികൾ

International
  •  a day ago
No Image

താമരശ്ശേരി ചുരം: അവധി ദിവസങ്ങളായതിനാൽ ഞായറാഴ്ച വരെ വാഹനത്തിരക്ക് രൂക്ഷമാകാൻ സാധ്യത; വെള്ളവും ഭക്ഷണവും കരുതി മുൻകൂട്ടി യാത്ര തിരിക്കുക

Kerala
  •  a day ago
No Image

കേന്ദ്ര സർക്കാർ നടപടി ഭരണഘടനയെ അവഹേളിക്കുന്നത്; ആർഎസ്എസ് നൂറാം വാർഷികത്തോടനുബന്ധിച്ച് സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കിയ നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

കൊച്ചി കണ്ണമാലിക്കടുത്ത് മത്സ്യബന്ധന വള്ളത്തിൽ കപ്പൽ ഇടിച്ചു; ആർക്കും പരുക്കുകളില്ല

Kerala
  •  a day ago
No Image

അഖണ്ഡ ഭാരതത്തിന് പകരം ഭാരതാംബ ചിത്രം: ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ 100 രൂപ നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കി പ്രധാനമന്ത്രി

National
  •  a day ago
No Image

രജിസ്റ്റർ ചെയ്ത തൊഴിൽ കരാറില്ലാത്ത പ്രവാസികൾക്ക് ജോലി മാറുന്നതിന് ഇളവ്; ഉത്തരവുമായി ഒമാൻ തൊഴിൽ മന്ത്രാലയം

oman
  •  a day ago
No Image

സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരായ ലൈംഗികാതിക്രമ കേസ്; മോദി, ഒബാമയുമായുള്ള വ്യാജഫോട്ടോകൾ, പോണോഗ്രാഫി സിഡികൾ, എന്നിവ പിടിച്ചെടുത്തു; തെളിവെടുപ്പ്

National
  •  a day ago
No Image

നയനമനോഹര കാഴ്ചയൊരുക്കി ദുബൈ ഫൗണ്ടൻ വീണ്ടും തുറന്നു; ഒഴുകിയെത്തിയത് വൻ ജനാവലി

uae
  •  a day ago