HOME
DETAILS

വൈഭവ ചരിതം തുടരുന്നു; ഓസ്‌ട്രേലിയക്കെതിരെ അടിച്ചെടുത്തത് ലോക റെക്കോർഡ്

  
October 01 2025 | 08:10 AM

Young Indian batsman Vaibhav Suryavanshi scored a brilliant century in the Youth Test against Australia

ഓസ്ട്രേലിയക്കെതിരായ യൂത്ത് ടെസ്റ്റിൽ തകർപ്പൻ സെഞ്ച്വറി നേടി ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശി. കങ്കാരു പടയ്ക്കെതിരെ 86 പന്തിൽ നിന്നും 113 റൺസ് നേടിയാണ് താരം തിളങ്ങിയത്. എട്ട് ഫോറുകളും ഏഴ് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു രാജസ്ഥാൻ റോയൽസ് താരത്തിന്റെ തകർപ്പൻ ഇന്നിങ്‌സ്.

മത്സരത്തിൽ 78 പന്തിൽ നിന്നുമാണ് വൈഭവ് സെഞ്ച്വറി പൂർത്തിയാക്കിയത്. ഇതോടെ ഒരുപിടി റെക്കോർഡുകളാണ് വൈഭവ് സൂര്യവംശി തന്റെ പേരിലാക്കി മാറ്റിയത്. ഓസ്ട്രേലിയൻ മണ്ണിൽ യൂത്ത് ടെസ്റ്റിൽ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടുന്ന താരമായാണ് വൈഭവ് മാറിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് വൈഭവ്.

2025 ഐപിഎല്ലിൽ  രാജസ്ഥാൻ റോയൽസിനായി നടത്തിയ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെ ക്രിക്കറ്റ് ലോകത്തിൽ ഏറ്റവും ചർച്ചയായ പേരാണ് വൈഭവ് സൂര്യവംശി. 2025 ഐപിഎല്ലിലെ സൂപ്പർ സ്ട്രൈക്കർ അവാർഡ് സ്വന്തമാക്കിയത് വൈഭവ് സൂര്യവംശിയായിരുന്നു. രാജസ്ഥനായി ഏഴ് മത്സരങ്ങളിൽ നിന്നും ഒരു സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 252 റൺസാണ് നേടിയത്.

ഐപിഎൽ കഴിഞ്ഞു നടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും വൈഭവ് മികച്ച പ്രകടനമാണ് നടത്തിയത്. യൂത്ത് ടെസ്റ്റിൽ നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 340 റൺസ് ആണ് ആയുഷ് നേടിയിരുന്നത്. രണ്ട് സെഞ്ച്വറിയും ഒരു അർദ്ധസെഞ്ച്വറിയും ആണ് പരമ്പരയിൽ താരം സ്വന്തമാക്കിയത്. ഏകദിന പരമ്പരയിൽ അഞ്ചു മത്സരങ്ങളിൽ നിന്നും 355 റൺസാണ് വൈഭവ് നേടിയത്. ഒരു സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയും ആണ് താരം പരമ്പരയിൽ നേടിയത്. 71 എന്ന മികച്ച ആവറേജിലും 174.01 സ്ട്രൈക്ക് റേറ്റിലും ആണ് വൈഭവ് സൂര്യവംശി ബാറ്റ് വീശിയത്.

അതേസമയം മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 428 റൺസ് ആണ് ഓസ്ട്രേലിയക്കെതിരെ അടിച്ചെടുത്തത്. മത്സരത്തിൽ വൈഭവിനു പുറമേ വേദാന്ത ത്രിവേദിയും ഇന്ത്യക്കായി സെഞ്ച്വറി നേടി തിളങ്ങി 192 പന്തിൽ 19 ഫോറടക്കം 140 റൺസ് ആണ് താരം നേടിയത്. ഖിലാൻ പട്ടേൽ 49 പന്തിൽ നിന്നും 49 റൺസും നേടി ഇന്ത്യക്ക് മികച്ച ടോട്ടൽ പടുത്തുയർത്തുന്നതിൽ നിർണായകമായി. 

ഓസ്ട്രേലിയൻ ബൗളിങ്ങിൽ ജോൺ ജയിംസ്, ഹെയ്ഡൻ ഷില്ലർ എന്നിവർ മൂന്നു വീതം വിക്കറ്റുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ എട്ട് റൺസ് എന്ന നിലയിലാണ് ഉള്ളത്.

Young Indian batsman Vaibhav Suryavanshi scored a brilliant century in the Youth Test against Australia. He scored 113 runs off 86 balls against the Kangaroo team. The Rajasthan Royals star's brilliant innings included eight fours and seven huge sixes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് വിജയദശമി; ആയിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും

Kerala
  •  a day ago
No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണങ്ങൾ അതിരൂക്ഷം: ​ഗസ്സ സിറ്റിയിലെ പ്രവർത്തനങ്ങൾ നിർത്തിവച്ച് റെഡ് ക്രോസ്; ഇന്ന് മാത്രം കൊല്ലപ്പെട്ടത് 65 ഫലസ്തീനികൾ

International
  •  a day ago
No Image

താമരശ്ശേരി ചുരം: അവധി ദിവസങ്ങളായതിനാൽ ഞായറാഴ്ച വരെ വാഹനത്തിരക്ക് രൂക്ഷമാകാൻ സാധ്യത; വെള്ളവും ഭക്ഷണവും കരുതി മുൻകൂട്ടി യാത്ര തിരിക്കുക

Kerala
  •  a day ago
No Image

കേന്ദ്ര സർക്കാർ നടപടി ഭരണഘടനയെ അവഹേളിക്കുന്നത്; ആർഎസ്എസ് നൂറാം വാർഷികത്തോടനുബന്ധിച്ച് സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കിയ നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

കൊച്ചി കണ്ണമാലിക്കടുത്ത് മത്സ്യബന്ധന വള്ളത്തിൽ കപ്പൽ ഇടിച്ചു; ആർക്കും പരുക്കുകളില്ല

Kerala
  •  a day ago
No Image

അഖണ്ഡ ഭാരതത്തിന് പകരം ഭാരതാംബ ചിത്രം: ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ 100 രൂപ നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കി പ്രധാനമന്ത്രി

National
  •  a day ago
No Image

രജിസ്റ്റർ ചെയ്ത തൊഴിൽ കരാറില്ലാത്ത പ്രവാസികൾക്ക് ജോലി മാറുന്നതിന് ഇളവ്; ഉത്തരവുമായി ഒമാൻ തൊഴിൽ മന്ത്രാലയം

oman
  •  a day ago
No Image

സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരായ ലൈംഗികാതിക്രമ കേസ്; മോദി, ഒബാമയുമായുള്ള വ്യാജഫോട്ടോകൾ, പോണോഗ്രാഫി സിഡികൾ, എന്നിവ പിടിച്ചെടുത്തു; തെളിവെടുപ്പ്

National
  •  a day ago
No Image

നയനമനോഹര കാഴ്ചയൊരുക്കി ദുബൈ ഫൗണ്ടൻ വീണ്ടും തുറന്നു; ഒഴുകിയെത്തിയത് വൻ ജനാവലി

uae
  •  a day ago
No Image

ഓരോ ചെടിച്ചട്ടിക്കും 95 രൂപ കൈക്കൂലി: കളിമൺ കോർപ്പറേഷൻ ചെയർമാനെ അറസ്റ്റ് ചെയ്ത സംഭവം; പദവിയിൽ നിന്ന് നീക്കാൻ നിർദേശം 

Kerala
  •  a day ago