
ഹ്യുണ്ടായിയുടെ കുഞ്ഞൻ ഇലക്ട്രിക് കാർ വരുന്നു: ടാറ്റ പഞ്ച് ഇവിക്ക് വെല്ലുവിളി?

ഇന്ത്യയിലെ വാഹന വിപണിയിലെ പ്രമുഖ ശക്തിയാണ് ഹ്യുണ്ടായി. 1998-ൽ സാൻട്രോ ഹാച്ച്ബാക്കുമായി ഇന്ത്യൻ വിപണിയിൽ കാലടുത്ത് വച്ച കൊറിയൻ കമ്പനി, ഇന്ന് ഹാച്ച്ബാക്ക്, എസ്‌യുവി, സെഡാൻ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുൾപ്പെടെ ഒരു ഡസനിലേറെ മോഡലുകളുമായി വിപണിയിൽ നിറഞ്ഞുനിൽക്കുകയാണ്. കൂടാതെ നിലവിൽ ഹ്യുണ്ടായി ഇന്ത്യയിൽ രണ്ട് ഇലക്ട്രിക് കാറുകളും വില്പന ചെയ്യുന്നുണ്ട്. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, ഹ്യുണ്ടായി അയോണിക് 5. എന്നാൽ, ഈ കാറുകളുടെ ഉയർന്ന വില (ക്രെറ്റ ഇലക്ട്രിക്കിന് 18.02 ലക്ഷം മുതൽ 24.70 ലക്ഷം വരെയും, അയോണിക് 5-ന് 46.05 ലക്ഷവും) സാധാരണക്കാർക്ക് താങ്ങാനാവാത്തതാണ്.
അതേസമയം ഇന്ത്യയിൽ എൻട്രി ലെവൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ഡിമാൻഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഹ്യുണ്ടായി ഒരു ബജറ്റ് ഇലക്ട്രിക് കാർ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഗാഡിവാഡിയുടെ റിപ്പോർട്ട് പ്രകാരം, ഈ പുതിയ ഇവി ടാറ്റ പഞ്ച് ഇവിയുമായി നേരിട്ട് മത്സരിക്കും. ഈ കുഞ്ഞൻ ഇലക്ട്രിക് കാറിൽ രണ്ട് ബാറ്ററി ഓപ്ഷനുകൾ ലഭ്യമാകും. 42 kWh ബാറ്ററി 300 കിലോമീറ്റർ റേഞ്ചും, 49 kWh ബാറ്ററി 355 കിലോമീറ്റർ റേഞ്ചും നൽകുമെന്നാണ് വിവരം.

ഹ്യുണ്ടായിയുടെ ഈ പുതിയ ഇവി യൂറോപ്യൻ വിപണിയിലെ ഹ്യുണ്ടായി ഇൻസ്റ്റർ ഇവിയെ അടിസ്ഥാനമാക്കിയാണ് നിർമിക്കുക. പൂർണമായും ഇന്ത്യയിൽ നിർമിക്കുന്ന ഈ വാഹനം 2027-ഓടെ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷ. ഹ്യുണ്ടായിയുടെ മറ്റ് വാഹനങ്ങളിൽ കാണുന്ന ഹൈടെക് ഫീച്ചറുകൾ ഈ കാറിലും ഉണ്ടാകും. ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS), 360 ഡിഗ്രി ക്യാമറ, സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, വലിയ ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. കൂടാതെ, 6 എയർബാഗുകൾ, മറ്റ് നൂതന സുരക്ഷാ സംവിധാനങ്ങൾ എന്നിവ ബേസ് വേരിയന്റിൽ പോലും സ്റ്റാൻഡേർഡായി നൽകിയേക്കാം.

നിലവിൽ ടാറ്റ പഞ്ച് ഇവിയുടെ എക്‌സ്‌ഷോറൂം വില 9.99 ലക്ഷം മുതൽ 14.44 ലക്ഷം രൂപ വരെയാണ്. ഹ്യുണ്ടായിയുടെ പുതിയ ഇവിയും ഇതേ വില പരിധിയിൽ എത്തുമെന്നാണ് സൂചന. ഇത് ഹ്യുണ്ടായിയുടെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറായി മാറും. ഇൻസ്റ്റർ ഇവിക്ക് ശേഷം ഗ്രാൻഡ് i10 നിയോസ്, വെന്യു കോംപാക്ട് എസ്‌യുവി എന്നിവയുടെ ഇലക്ട്രിക് പതിപ്പുകളും ഹ്യുണ്ടായി അവതരിപ്പിക്കുമെന്നാണ് വിവരം. എക്‌സ്റ്റർ മൈക്രോ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പിനെക്കുറിച്ച് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതിന്റെ പുതിയ വിവരങ്ങൾ ലഭ്യമല്ല.
കുറഞ്ഞ വിലയിൽ ഉയർന്ന റേഞ്ചും ആധുനിക ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്ന ഹ്യുണ്ടായിയുടെ ഈ പുതിയ ഇലക്ട്രിക് കാർ, ഇന്ത്യയിലെ ഇവി പ്രേമികൾക്കിടയിൽ ഹിറ്റ് ആകുമെന്നാണ് പ്രതീക്ഷ.
Hyundai is set to launch an affordable compact electric car in India by 2027, targeting the mass market. Based on the Hyundai Inster EV, it will offer two battery options—42 kWh (300 km range) and 49 kWh (355 km range). Packed with features like Level 2 ADAS, a 360-degree camera, and six airbags, it aims to rival the Tata Punch EV, with prices expected between ₹9.99-14.44 lakh.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

4 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ഡ്രമ്മിലെ വെള്ളത്തിൽ മുക്കിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു
crime
• 3 hours ago
പാക് അധിനിവേശ കശ്മീര്‍ തിരിച്ചുപിടിക്കാന്‍ ആഹ്വാനം ചെയ്ത് മോഹന്‍ ഭാഗവത്
National
• 3 hours ago
ആഗോള അയ്യപ്പസംഗമം; വി.ഐ.പി പ്രതിനിധികള്‍ താമസിച്ചത് ആഢംബര റിസോര്‍ട്ടില്‍; ചെലവഴിച്ചത് 12.76 ലക്ഷം രൂപ
Kerala
• 4 hours ago
'യുവന്റസിലേക്ക് റൊണാൾഡോ വിളിച്ചിട്ടും പോകാതിരുന്നത് വലിയ നഷ്ടമാണ്'; വെളിപ്പെടുത്തലുമായി മുൻ ബാഴ്സ സൂപ്പർ താരം
Football
• 4 hours ago
ഷെങ്കൻ മാതൃകയിൽ ജിസിസി ടൂറിസ്റ്റ് വിസ; ഗൾഫിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിക്കും | GCC VISA
uae
• 4 hours ago
ഇന്ത്യയിൽ ജാപ്പനീസ് എൻസെഫലൈറ്റിസ് സ്ഥിരീകരിച്ചു; 61 പോസിറ്റീവ് കേസുകള്‍, രോഗ ബാധ ഏറെയും കുട്ടികള്‍ക്ക്
National
• 5 hours ago
പര്‍വ്വത ശിഖരത്തില്‍ നിന്ന് ഫോട്ടോ എടുക്കാനായി സേഫ്റ്റി റോപ്പ് അഴിച്ചു; പര്‍വ്വതാരോഹകന് ദാരുണാന്ത്യം
International
• 5 hours ago
ഭാര്യ കാമുകനുമായി ഒളിച്ചോടി; മനംനൊന്ത് ഭർത്താവ് 8 മാസം പ്രായമുള്ള കുഞ്ഞടക്കം 4 മക്കളെയുമെടുത്ത് പുഴയിൽച്ചാടി
National
• 5 hours ago
ഭർത്താവിന്റെ സംശയ രോഗം കാരണം ഭാര്യ മാറിത്താമസിച്ചു; അവിഹിത ബന്ധം ആരോപിച്ച് യുവതിയുടെ മൂക്ക് മുറിച്ച് ഭർത്താവ്
crime
• 5 hours ago
'തലമുറകളുടെ ഗുരുനാഥന്‍'; യുഎഇ പ്രസിഡന്റിനൊപ്പമുള്ള ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍ പങ്കുവെച്ച് ഷെയ്ഖ് ഹംദാന്‍
uae
• 6 hours ago
പാസ്പോര്‍ട്ട് പുതുക്കാന്‍ വൈകി; വാഹനാപകടത്തില്‍പ്പെട്ട് മരണപ്പെട്ട മകനെ അവസാനമായി ഒന്ന് കാണാനാകാതെ പ്രവാസി മലയാളി
Saudi-arabia
• 6 hours ago
ഡാർജിലിങ്ങിൽ കനത്ത മഴയ്ക്ക് പിന്നാലെ വൻ ഉരുൾപൊട്ടലുകൾ; 18 പേർ മരിച്ചു, ഗ്രാമങ്ങൾ ഒറ്റപ്പെട്ടു, വിനോദസഞ്ചാരികൾ കുടുങ്ങി
National
• 6 hours ago
അമേരിക്കയിൽ ഷട്ട്ഡൗൺ പ്രതിസന്ധി രൂക്ഷം; നാല് ദിവസം പിന്നിട്ടിട്ടും പരിഹാരമില്ല, ജീവനക്കാർ അങ്കലാപ്പിൽ
International
• 6 hours ago
കുവൈത്തില്‍ നിന്ന് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ റദ്ദാക്കിയ സംഭവം; പത്ത് ദിവസത്തിനകം തീരുമാനമെന്ന് ചെയര്മാന്
Kuwait
• 7 hours ago
ഡിജിറ്റല്‍ തട്ടിപ്പുകാരെയും കിംവദന്തി പരത്തുന്നവരെയും കാത്തിരിക്കുന്നത് കടുത്ത ശിക്ഷ; നടപടികള്‍ കര്‍ശനമാക്കി യുഎഇ
uae
• 7 hours ago
കോഴിക്കോട് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്ന നാലംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
Kerala
• 7 hours ago
'മെഹന്ദി ജിഹാദ്' മുസ്ലിം വിദ്വേഷ പരിപാടി സംപ്രേഷണം ചെയ്ത സീ ന്യൂസ്, ടൈംസ് നൗ ചാനലുകള്‍ക്ക് എന്‍ബിഡിഎസ്എയുടെ രൂക്ഷ വിമര്‍ശനം
National
• 8 hours ago
ട്രിപ്പിൾ സെഞ്ച്വറി! ലോകകപ്പിൽ ഇന്ത്യയെ വീഴ്ത്തി കിരീടം നേടിയ 'ഇന്ത്യക്കാരൻ' പുതു ചരിത്രമെഴുതി
Cricket
• 8 hours ago
ഇന്ത്യയെ മുന്നോട്ട് നയിക്കാൻ ഏറ്റവും അനുയോജ്യൻ ആ താരമാണ്: ആരോൺ ഫിഞ്ച്
Cricket
• 7 hours ago
നവവരനില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തു; 10 വര്‍ഷം തടവുശിക്ഷ വിധിച്ച് യുഎഇ കോടതി
uae
• 7 hours ago
പെൺസുഹൃത്തിന്റെ ക്വട്ടേഷനിൽ സഹപ്രവർത്തകനെ മർദ്ദിച്ചു; ഒളിവിൽ കഴിഞ്ഞ യുവാവ് അറസ്റ്റിൽ
crime
• 7 hours ago