HOME
DETAILS

26.78 കിമീ മൈലേജും, 6 പേർക്ക് സുഖമായി യാത്രയും ചെയ്യാം; മാരുതി ഈക്കോ ഒന്ന് വാങ്ങിയാലോ?

  
Web Desk
October 03 2025 | 12:10 PM

2678 km mileage comfy ride for 6 should you buy a maruti eeco

മാരുതി സുസുക്കിയുടെ വാൻ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓർമ വരുന്നത് ഒംനിയാണ്. ഒംനി കളത്തിൽ നിന്ന് വിടവാങ്ങിയെങ്കിലും, അതിന്റെ പിൻഗാമിയായി വന്ന ഒരു മൊതല് ഇന്ന് വിപണിയിലുണ്ട്. എത്ര പേർക്ക് ഈ വാഹനത്തെ കുറിച്ച് അറിയും എന്നറിയില്ല. മാരുതി സുസുക്കി ഈക്കോ ഒരിക്കലും തന്റെ പ്രതാപം കുറയ്ക്കാതെ ഇപ്പോഴും വിപണിയിലുണ്ട്.. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മികച്ച വിൽപ്പനയാണ് ഇക്കോ കാഴ്ചവെക്കുന്നത്. ജിഎസ്ടി 2.0 നിലവിൽ വന്നതോടു കൂടി കൂടുതൽ താങ്ങാനാവുന്ന വിലയിൽ ഇപ്പോൾ ലഭ്യമാണ്. 2025 സെപ്റ്റംബർ മാസത്തെ വിൽപ്പന കണക്കുകളും ഈ വാഹനത്തിന്റെ പ്രത്യേകതകളും പരിശോധിക്കാം.

2025 സെപ്റ്റംബറിൽ 10,035 യൂണിറ്റുകളാണ് മാരുതി ഈക്കോ വിറ്റഴിഞ്ഞത്. അതേസമയം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇത് 11,908 യൂണിറ്റായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 15.7% കുറവുണ്ടായി. ഈ സാമ്പത്തിക വർഷം (2025) ഇതുവരെ 66,266 യൂണിറ്റുകൾ വിറ്റപ്പോൾ, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 68,600 യൂണിറ്റുകൾ വിറ്റിരുന്നു. ജിഎസ്ടി 2.0 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വന്നത് വിൽപ്പനയെ ഭാഗികമായി ബാധിച്ചിരിക്കാം. എന്നിരുന്നാലും, പുതിയ വിലനിർണയം ഈ മാസം മുതൽ പ്രതിഫലിക്കുമെന്നും വിൽപ്പന വർധിക്കുമെന്നും പ്രതീക്ഷിക്കുന്നു.

2025-10-0318:10:66.suprabhaatham-news.png
 
 

ജിഎസ്ടി 2.0 നടപ്പിലായതോടെ മാരുതി ഈക്കോയുടെ വില ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. 5 സീറ്റർ സ്റ്റാൻഡേർഡ് വേരിയന്റിന്റെ എക്സ്-ഷോറൂം വില 5.66 ലക്ഷം രൂപയിൽ നിന്ന് 5.20 ലക്ഷം രൂപയായിട്ടുണ്ട്. 6 സീറ്റർ സ്റ്റാൻഡേർഡ് വേരിയന്റിന്റെ വില 5.47 ലക്ഷം രൂപയാണ്. എസി സിഎൻജി വേരിയന്റിന്റെ വില 6.35 ലക്ഷം രൂപയും. താങ്ങാനാവുന്ന വിലയിൽ ഫാമിലി ഫ്രണ്ട്‌ലി വാഹനം തേടുന്നവർക്ക് ഈക്കോ മികച്ച ഓപ്ഷനാണ്.

എഞ്ചിൻ, മൈലേജ്, ഡിസൈൻ

1.2 ലിറ്റർ കെ-സീരീസ് പെട്രോൾ എഞ്ചിൻ 81 PS കരുത്തും 105.5 Nm ടോർക്കും നൽകുന്നു. സിഎൻജി വേരിയന്റിൽ 71 PS കരുത്തും 95 Nm ടോർക്കും ലഭിക്കും. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ലഭ്യമായത്. പെട്രോൾ പതിപ്പിന് 19.71 കിമീ/ലിറ്ററും സിഎൻജി പതിപ്പിന് 26.78 കിമീ/കിലോ മൈലേജും ലഭിക്കും.

3675 mm നീളവും 1475 mm വീതിയും 1825 mm ഉയരവുമുള്ള ഈ വാൻ 5, 6 സീറ്റർ ഓപ്ഷനുകളിൽ ലഭ്യമാണ്. കാർഗോ, ടൂർ, ആംബുലൻസ് ബോഡി സ്റ്റൈലുകളും ഉണ്ട്. 510 ലിറ്റർ ബൂട്ട് സ്പേസ് 5-സീറ്ററിൽ കൂടുതലാണ്. ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡും ഫാബ്രിക് അപ്ഹോൾസ്റ്ററിയും ആധുനിക ലുക്ക് നൽകുന്നു.

എയർ കണ്ടീഷനിംഗ്, പവർ സ്റ്റിയറിംഗ്, 12V പവർ ഔട്ട്‌ലെറ്റ്, വാനിറ്റി മിററുകൾ, ഹൈറ്റ് അഡ്ജസ്റ്റബിൾ ഹെഡ്‌ലൈറ്റുകൾ, റിയർ റീഡിംഗ് ലാമ്പുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഈക്കോയെ സുഖകരമാക്കുന്നു. 11 സുരക്ഷാ ഫീച്ചറുകളാണ് ഈക്കോയുടെ മറ്റൊരു ആകർഷണം. റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, എഞ്ചിൻ ഇമ്മൊബിലൈസർ, ചൈൽഡ് ഡോർ ലോക്കുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, ഇബിഡിയുള്ള എബിഎസ്, 6 എയർബാഗുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

2025-10-0318:10:52.suprabhaatham-news.png
 
 

വിശാലവും പ്രായോഗികവുമായ ഒരു വാഹനം താങ്ങാനാവുന്ന വിലയിൽ തേടുന്നവർക്ക് മാരുതി ഈക്കോ മികച്ച ചോയ്സാണ്. സ്‌കൂൾ ബസ്, ആശുപത്രി വാഹനം, വാണിജ്യ വാഹനം എന്നിവയായും ഈ വാൻ ഉപയോഗിക്കാവുന്നതാണ്. കുറഞ്ഞ വിലയിൽ 6 പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യവും മികച്ച മൈലേജും വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്. ജിഎസ്ടി 2.0-ന്റെ പ്രയോജനത്തോടെ, മാരുതി ഈക്കോ വരും മാസങ്ങളിൽ വിൽപ്പനയിൽ കുതിപ്പ് നേടുമെന്നാണ് പ്രതീക്ഷ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹസ്തദാനം ചെയ്യാതെ വനിതകളും; ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ബാറ്റിങ്

Cricket
  •  9 hours ago
No Image

നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹന ചാർജറുകൾ സ്ഥാപിക്കും; കരാറിൽ ഒപ്പുവച്ചു Dewa യും പാർക്കിനും

uae
  •  10 hours ago
No Image

വയലാര്‍ അവാര്‍ഡ് ഇ. സന്തോഷ് കുമാറിന്

Kerala
  •  10 hours ago
No Image

ഉംറ കഴിഞ്ഞെത്തിയ ബന്ധുവിനെ സ്വീകരിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിപെട്ടു; കുട്ടികളടക്കം എട്ട് പേർക്ക് പരുക്ക്

Kerala
  •  10 hours ago
No Image

'നെതന്യാഹുവിനെ വിശ്വാസമില്ല, കരാര്‍ അട്ടിമറിച്ചേക്കാം' തെല്‍അവീവിനെ പിടിച്ചു കുലുക്കു ബന്ദികളുടെ ബന്ധുക്കളുടെ റാലി; കരാറില്‍ ഉടന്‍ ഒപ്പിടണമെന്ന് ആവശ്യം

International
  •  10 hours ago
No Image

ലഹരി മരുന്ന് ശൃംഖല തകർത്ത് ദുബൈ പൊലിസ്; 40 കിലോഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു; രണ്ട് ഏഷ്യൻ പൗരൻമാർ അറസ്റ്റിൽ

uae
  •  11 hours ago
No Image

സെഞ്ച്വറി നേടിയിട്ടും ഏകദിനത്തിൽ നിന്നും അവനെ ഒഴിവാക്കിയത് അന്യായമാണ്: മുൻ ഇന്ത്യൻ താരം

Cricket
  •  11 hours ago
No Image

'അവര്‍ മുസ്‌ലിമാണ്, ഞാനവരെ പരിശോധിക്കില്ല, മറ്റെവിടെയെങ്കിലും കൊണ്ടുപൊയ്‌ക്കോളൂ'  മതത്തിന്റ പേരില്‍ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച് യു.പിയിലെ ഡോക്ടര്‍

National
  •  12 hours ago
No Image

ഷെയ്ഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ; എമിറേറ്റ്സ് മാളിലേക്കുള്ള യാത്രാസമയം 10 മിനിറ്റിൽ നിന്ന് ഒരു മിനിറ്റായി കുറയും

uae
  •  12 hours ago
No Image

കോച്ചിംഗ് സെന്ററിലെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു, പത്തോളം പേർക്ക് പരുക്ക്

National
  •  12 hours ago

No Image

പിടിച്ചു തള്ളി, വലിച്ചിഴച്ചു, ഇസ്‌റാഈല്‍ പതാകയില്‍ ചുംബിക്കാന്‍ നിര്‍ബന്ധിച്ചു; ഭക്ഷണവും മറ്റും നിഷേധിച്ചു, ടോയ്‌ലറ്റ് വെള്ളം കുടിക്കാന്‍ നിര്‍ബന്ധിച്ചു'  ഗ്രെറ്റ ഉള്‍പെടെ ഫ്‌ലോട്ടില്ല പോരാളികള്‍ കസ്റ്റഡിയില്‍ നേരിട്ടത് കൊടിയ പീഡനം

International
  •  14 hours ago
No Image

സെൽഫിക്ക് വേണ്ടി സുരക്ഷാ കയർ അഴിച്ചു; 5,500 അടി ഉയരത്തിലുള്ള മഞ്ഞുമലയിൽ നിന്ന് വീണ് ഹൈക്കർക്ക് ദാരുണാന്ത്യം 

International
  •  14 hours ago
No Image

ഒമ്പതുകാരിയുടെ കൈമുറിച്ചുമാറ്റിയ സംഭവത്തിൽ ഡോക്ടർമാരെ സംരക്ഷിച്ച് റിപ്പോർട്ട്; എതിർത്ത് കുടുംബം, കോടതിയിലേക്ക്

Kerala
  •  14 hours ago
No Image

200-ലധികം അധ്യാപകരെ ഗോൾഡൻ വിസകൾ നൽകി ആദരിച്ച് ദുബൈ; രണ്ടാം ഘട്ട ഗോൾഡൻ വിസ അപേക്ഷകൾ ഒക്ടോബർ 15 മുതൽ ഡിസംബർ 15 വരെ

uae
  •  14 hours ago