HOME
DETAILS

മഹീന്ദ്ര ഥാർ ഇപ്പോൾ 9.99 ലക്ഷം രൂപയ്ക്ക്: പുത്തൻ 3 ഡോർ ഥാർ വിപണിയിൽ

  
Web Desk
October 03 2025 | 12:10 PM

mahindra thar now at 999 lakh new 3-door thar hits the market

ഇന്ത്യയിലെ എസ്‌യുവി പ്രേമികൾകളോട് ഇഷ്ടപ്പെട്ട വാഹനം ഏതാണ് എന്ന് ചോദിച്ചാൽ മഹീന്ദ്ര ഥാറിന്റെ പേര് പറയാതിരിക്കാൻ കഴിയില്ല എന്നതാണ് സത്യം.  ഇപ്പോഴിതാ ഥാറിന്റെ പുതിയ മോഡൽ അതും പുതുരൂപത്തിൽ വിപണിയിലെത്തിയിരിക്കുകയാണ്. 2025 മോഡൽ 3-ഡോർ ഥാർ, 9.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയ്ക്കാണ് മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്നത്.

മിഡ്-സൈക്കിൾ എൻഹാൻസ്‌മെന്റ്' (MCE) എന്ന് കമ്പനി വിശേഷിപ്പിക്കുന്ന ഈ പുതുക്കിയ പതിപ്പിന്റെ ബുക്കിംഗ് ആരംഭിച്ചതായും കമ്പനി അറിയിച്ചു. ഡെലിവറിയും ഉടൻ തുടങ്ങും. 2020-ലെ രണ്ടാം തലമുറയിൽപ്പെട്ട ഥാറിന്റെ വൻ വിജയത്തിന് പിന്നാലെ വിപണിയിൽ അവതരിപ്പിച്ച മോഡലായിരുന്നു 5-ഡോർ ഥാർ റോക്‌സ്. ഥാർ റോക്സിന് ലഭിച്ച ​ഗംഭീരമായ വരവേൽപ്പ് 3-ഡോർ മോഡലിന്റെ വിൽപ്പനയെ ചെറുതായി ബാധിച്ചിരുന്നു. എന്നാൽ, പുതിയ മുഖം മിനുക്കലോടെ 3-ഡോർ ഥാർ വീണ്ടും ആരാധകരെ ആകർഷിക്കാൻ വന്നിരിക്കുകയാണ്.

2025-10-0317:10:78.suprabhaatham-news.png
 
 

ഡിസൈനിലെ മാറ്റങ്ങൾ

പുതിയ ഥാറിന്റെ ഡിസൈൻ പൂർണമായി മാറ്റുന്നതിന് പകരം, ചെറിയ കോസ്മെറ്റിക് അപ്‌ഡേറ്റുകളാണ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. മുൻവശത്ത് ഡ്യുവൽ-ടോൺ ബമ്പറും ബോഡി-കളർ ഗ്രില്ലും പഴയ ബ്ലാക്ക് ഫിനിഷിനെ മാറ്റിസ്ഥാപിച്ചിട്ടുണ്ട്. വശങ്ങളിൽ ക്ലാസിക് ഥാർ ശൈലി നിലനിർത്തിയിട്ടുണ്ട്. പിൻഭാഗത്ത്, റിയർ വൈപ്പറിനൊപ്പം വാഷറും റിയർവ്യൂ ക്യാമറയും ചേർത്ത് വാഹനത്തിന് കൂടുതൽ പ്രായോഗികത കൈവരുത്തിയിട്ടുണ്ട്. ഥാർ റോക്‌സിന്റെ സവിശേഷതകളെ പ്രതിഫലിപ്പിക്കുന്നവയാണ് ഈ മാറ്റങ്ങൾ. എന്നാൽ ഥാറിന്റെ പരുക്കൻ ഓഫ്-റോഡ് സ്വഭാവം അതേപടി പുതിയ 3 ഡോർ നിലനിർത്തുന്നുണ്ട്. അതുകൊണ്ട് ഓഫ്റോഡ് പ്രേമികൾക്ക് ടെൻഷൻ അടിക്കേണ്ട ആവശ്യം ഇല്ല. വെറും 10 ലക്ഷത്തിനുള്ളിൽ എക്സ്ഷോറൂം വിലയിൽ ഥാർ സ്വന്തമാക്കാം.

പുതിയ നിറങ്ങൾ

പുതിയ ഥാറിന് രണ്ട് പുതിയ കളർ ഓപ്ഷനുകളും കൂട്ടിച്ചേർത്തിട്ടുണ്ട്: ബാറ്റിൽഷിപ്പ് ഗ്രേ, ടാങ്കോ റെഡ്. ഇതോടൊപ്പം, ഗാലക്സി ഗ്രേ, സ്റ്റെൽത്ത് ബ്ലാക്ക്, ഡീപ് ഫോറസ്റ്റ്, എവറസ്റ്റ് വൈറ്റ് എന്നീ നിറങ്ങളും തുടർന്നും ലഭ്യമാണ്.

ഇന്റീരിയർ അപ്‌ഗ്രേഡുകൾ

ഥാറിന്റെ ക്യാബിനിൽ ശ്രദ്ധേയമായ മാറ്റങ്ങൾ കാണാം. പഴയ ചെറിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് പകരം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം അവതരിപ്പിച്ചു. 'അഡ്വഞ്ചർ സ്റ്റാറ്റിസ്റ്റിക്സ് 2' ഫീച്ചർ ഉൾപ്പെടുത്തിയ ഈ സിസ്റ്റം, ഓഫ്-റോഡ് ഡ്രൈവിംഗിന് ആവശ്യമായ ടെറൈൻ, ആംഗിൾ, സ്ലോപ്പ് തുടങ്ങിയ വിവരങ്ങൾ നൽകും. സ്റ്റിയറിംഗ് വീലും പരിഷ്കരിച്ചു, സെന്റർ കൺസോൾ പുനർനിർമിച്ച് പിൻവശത്തെ എസി വെന്റുകൾ ഇതിലേക്ക് മാറ്റി. വിൻഡോ സ്വിച്ചുകൾ ഇപ്പോൾ ഡോറുകളിലാണ്. ഈ അപ്‌ഡേറ്റുകൾ ഥാറിന്റെ ഇന്റീരിയറിനെ കൂടുതൽ പ്രായോഗികവും ആധുനികവുമാക്കുന്നു.

എഞ്ചിൻ ഓപ്ഷനുകൾ

എഞ്ചിൻ ഓപ്ഷനുകളിൽ മാറ്റമില്ല. 2.0 ലിറ്റർ ടർബോ പെട്രോൾ (150 bhp, 320 Nm ടോർക്ക്), 2.2 ലിറ്റർ ഡീസൽ (130 bhp, 300 Nm ടോർക്ക്) എന്നിവയാണ് പ്രധാന എഞ്ചിനുകൾ. റിയർ-വീൽ ഡ്രൈവ് പതിപ്പിൽ 1.5 ലിറ്റർ ഡീസൽ എഞ്ചിനും ലഭ്യമാണ്. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾക്കൊപ്പം, 2H, 4H, 4L മോഡുകൾക്കിടയിൽ മാറാൻ കഴിയുന്ന ലോ-റേഞ്ച് ട്രാൻസ്ഫർ കേസുള്ള 4x4 സിസ്റ്റവും തുടരുന്നു.

പുതിയ ഥാർ 3-ഡോർ, 5-ഡോർ റോക്‌സിനോട് കിടപിടിക്കുന്ന ഫീച്ചറുകളും മിതമായ വിലയും കൊണ്ട് വിപണിയിൽ വീണ്ടും തരംഗമാകാൻ ഒരുങ്ങുകയാണ്. 

 

The 2025 Mahindra Thar 3-Door, priced at ₹9.99 lakh (ex-showroom), brings subtle upgrades with a dual-tone bumper, body-colored grille, and a 10.25-inch touchscreen. Retaining its rugged charm, it offers new colors and enhanced interiors while keeping the same powerful engine options. Bookings are open, and deliveries start soon!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹസ്തദാനം ചെയ്യാതെ വനിതകളും; ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ബാറ്റിങ്

Cricket
  •  9 hours ago
No Image

നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹന ചാർജറുകൾ സ്ഥാപിക്കും; കരാറിൽ ഒപ്പുവച്ചു Dewa യും പാർക്കിനും

uae
  •  9 hours ago
No Image

വയലാര്‍ അവാര്‍ഡ് ഇ. സന്തോഷ് കുമാറിന്

Kerala
  •  10 hours ago
No Image

ഉംറ കഴിഞ്ഞെത്തിയ ബന്ധുവിനെ സ്വീകരിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിപെട്ടു; കുട്ടികളടക്കം എട്ട് പേർക്ക് പരുക്ക്

Kerala
  •  10 hours ago
No Image

'നെതന്യാഹുവിനെ വിശ്വാസമില്ല, കരാര്‍ അട്ടിമറിച്ചേക്കാം' തെല്‍അവീവിനെ പിടിച്ചു കുലുക്കു ബന്ദികളുടെ ബന്ധുക്കളുടെ റാലി; കരാറില്‍ ഉടന്‍ ഒപ്പിടണമെന്ന് ആവശ്യം

International
  •  10 hours ago
No Image

ലഹരി മരുന്ന് ശൃംഖല തകർത്ത് ദുബൈ പൊലിസ്; 40 കിലോഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു; രണ്ട് ഏഷ്യൻ പൗരൻമാർ അറസ്റ്റിൽ

uae
  •  10 hours ago
No Image

സെഞ്ച്വറി നേടിയിട്ടും ഏകദിനത്തിൽ നിന്നും അവനെ ഒഴിവാക്കിയത് അന്യായമാണ്: മുൻ ഇന്ത്യൻ താരം

Cricket
  •  11 hours ago
No Image

'അവര്‍ മുസ്‌ലിമാണ്, ഞാനവരെ പരിശോധിക്കില്ല, മറ്റെവിടെയെങ്കിലും കൊണ്ടുപൊയ്‌ക്കോളൂ'  മതത്തിന്റ പേരില്‍ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച് യു.പിയിലെ ഡോക്ടര്‍

National
  •  11 hours ago
No Image

ഷെയ്ഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ; എമിറേറ്റ്സ് മാളിലേക്കുള്ള യാത്രാസമയം 10 മിനിറ്റിൽ നിന്ന് ഒരു മിനിറ്റായി കുറയും

uae
  •  12 hours ago
No Image

കോച്ചിംഗ് സെന്ററിലെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു, പത്തോളം പേർക്ക് പരുക്ക്

National
  •  12 hours ago

No Image

പിടിച്ചു തള്ളി, വലിച്ചിഴച്ചു, ഇസ്‌റാഈല്‍ പതാകയില്‍ ചുംബിക്കാന്‍ നിര്‍ബന്ധിച്ചു; ഭക്ഷണവും മറ്റും നിഷേധിച്ചു, ടോയ്‌ലറ്റ് വെള്ളം കുടിക്കാന്‍ നിര്‍ബന്ധിച്ചു'  ഗ്രെറ്റ ഉള്‍പെടെ ഫ്‌ലോട്ടില്ല പോരാളികള്‍ കസ്റ്റഡിയില്‍ നേരിട്ടത് കൊടിയ പീഡനം

International
  •  13 hours ago
No Image

സെൽഫിക്ക് വേണ്ടി സുരക്ഷാ കയർ അഴിച്ചു; 5,500 അടി ഉയരത്തിലുള്ള മഞ്ഞുമലയിൽ നിന്ന് വീണ് ഹൈക്കർക്ക് ദാരുണാന്ത്യം 

International
  •  13 hours ago
No Image

ഒമ്പതുകാരിയുടെ കൈമുറിച്ചുമാറ്റിയ സംഭവത്തിൽ ഡോക്ടർമാരെ സംരക്ഷിച്ച് റിപ്പോർട്ട്; എതിർത്ത് കുടുംബം, കോടതിയിലേക്ക്

Kerala
  •  14 hours ago
No Image

200-ലധികം അധ്യാപകരെ ഗോൾഡൻ വിസകൾ നൽകി ആദരിച്ച് ദുബൈ; രണ്ടാം ഘട്ട ഗോൾഡൻ വിസ അപേക്ഷകൾ ഒക്ടോബർ 15 മുതൽ ഡിസംബർ 15 വരെ

uae
  •  14 hours ago