HOME
DETAILS

ജി.എസ്.ടി നടപ്പാക്കിയതോടെ കേന്ദ്രം വളർന്നു, സംസ്ഥാനങ്ങൾ തളർന്നു

  
October 04 2025 | 02:10 AM

With the implementation of GST the center grew the states became weak

കോഴിക്കോട്: ജി.എസ്.ടി നടപ്പാക്കിയതോടെ കേന്ദ്ര സർക്കാരിന്റെ വരുമാനവും അധികാരവും വർധിക്കുകയും സംസ്ഥാനങ്ങളുടേത് കുത്തനെ കുറയുകയും ചെയ്തുവെന്ന് പഠന റിപ്പോർട്ട്. കേരള സർക്കാർ ഗവേഷണ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എട്ടുവർഷത്തിനിടെ കേന്ദ്ര സർക്കാർ ജി.എസ്.ടിയിൽ പിഴിഞ്ഞെടുത്തത് 95.59 ലക്ഷം കോടി രൂപയാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പല നികുതികൾ ഏകീകരിച്ചാണ് 2017 ജൂലൈ ഒന്നിന് ചരക്കുസേവന നികുതി നിലവിൽവന്നത്. 2017-18ൽ 7.4 ലക്ഷം കോടി പിരിഞ്ഞപ്പോൾ 2024-25ൽ ലഭിച്ചത് 22.08 ലക്ഷം കോടി രൂപയാണ്. ജി.എസ്.ടിയെ തുടക്കത്തിൽ സ്വാഗതം ചെയ്ത സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഉപഭോക്തൃസംസ്ഥാനങ്ങൾക്ക് ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തൽ. 2015-16 വർഷത്തെ നികുതി വരുമാനത്തെ അടിസ്ഥാനമാക്കി 14 ശതമാനം വരുമാന വളർച്ചയാണ് കേന്ദ്രം ഉറപ്പുനൽകിയത്. 2022 ജൂൺ വരെ നഷ്ടം നികത്തി നൽകുകയും ചെയ്തു.

സംസ്ഥാനങ്ങളുടെ നഷ്ടം പരിഹരിക്കാൻ മദ്യം, സിഗരറ്റ് തുടങ്ങിയ ഉൽപന്നങ്ങൾക്ക് പ്രത്യേക സെസ് ഏർപ്പെടുത്തുകയുണ്ടായി. നഷ്ടപരിഹാരം നൽകുന്നത് 2022ൽ നിർത്തിയെങ്കിലും സെസ് പിരിവ് തുടരുകയാണ്. 2023-24 വരെ സെസായി 5.56 ലക്ഷം കോടി പിരിച്ചെടുത്തിട്ടുണ്ട്. സെസ് തുടരുന്നത് കൊവിഡുകാലത്തെ വായ്പക്ക് വേണ്ടിയാണെന്നാണ് വിശദീകരിക്കുന്നത്.
 കേരളത്തിന്റെ നികുതി വരുമാനത്തിൽ ഒമ്പത് ശതമാനത്തിന്റെ വളർച്ചയുണ്ടായിരുന്നത് ജി.എസ്.ടിക്ക് ശേഷം 12 ആയി വളർന്നെങ്കിലും വളർച്ചാനിരക്ക് കുറഞ്ഞു. ബിഹാർ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും വലിയതോതിൽ നികുതി വളർച്ച ഉണ്ടായപ്പോൾ കേരളത്തിൽ അതുണ്ടായില്ല. ഉൽപാദന സംസ്ഥാനങ്ങളേക്കാൾ ഉപഭോക്തൃസംസ്ഥാനങ്ങൾക്കാകും ജി.എസ്.ടി ഗുണം ചെയ്യുകയെന്ന നിഗമനം തെറ്റുകയാണുണ്ടായത്. ജി.എസ്.ടിക്ക് മുമ്പ് ശരാശരി 7.3 ശതമാനം വളർച്ചയുണ്ടായിരുന്ന ആന്ധ്രാപ്രദേശിന് 13.6 ശതമാനമായി ഉയർന്നു. ഒഡിഷയുടേത് 5.2ൽ നിന്ന് 19.8 ആയും ഗുജറാത്തിന്റേത് 3.8ൽ നിന്ന് 16.7 ആയും ഹരിയാനയുടേത് 11.3ൽ നിന്ന് 16.9 ആയും വർധിച്ചപ്പോഴാണ് കേരളത്തിന്റെ ഒമ്പത് 12 ആയത്. ഐ.ജി.എസ്.ടി സെറ്റിൽമെന്റിൽ കേരളത്തിന് 20,000 മുതൽ 25,000 കോടി വരെ നഷ്ടമുണ്ടാക്കിയതായും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിൽ പറയുന്നു. 

സംസ്ഥാനങ്ങളുടെ ധനകാര്യ അധികാരങ്ങൾ ജി.എസ്.ടി.യിലൂടെ കേന്ദ്രം കവർന്നെടുത്തതായി പഠനം പറയുന്നു. സംസ്ഥാനത്തിന്റെ പ്രത്യേകത അനുസരിച്ച് നികുതി വ്യവസ്ഥകളിൽ മാറ്റംവരുത്താൻ കഴിയാതെയായി. ജി.എസ്.ടി കൗൺസിലാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നാണ് പറയുന്നതെങ്കിലും ഫലത്തിൽ കേന്ദ്രം തീരുമാനം അടിച്ചേൽപ്പിക്കുകയാണ്. നികുതിയില്ലാത്ത പല സേവനങ്ങളും ജി.എസ്.ടിയുടെ പരിധിയിൽ വന്നപ്പോഴാണ് നികുതിപിരിവിൽ വർധനവുണ്ടായത്. അഞ്ചു മുതൽ 28വരെ സ്ലാബുകളിലായാണ് ജീവൻ രക്ഷാമരുന്ന് ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും ജി.എസ്.ടി പിരിച്ചത്. ഇപ്പോഴത് അഞ്ചു മുതൽ 18 വരെ സ്ലാബുകളിലേക്ക് മാറ്റി. എന്നാൽ, സംസ്ഥാനങ്ങൾക്ക് വരുമാനനഷ്ടം ഉണ്ടാകുന്നത് പരിഹരിക്കാൻ നടപടിയുണ്ടായില്ല. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യശാസ്ത്ര നൊബേല്‍ 3 പേര്‍ക്ക്; പുരസ്‌കാരം രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട കണ്ടെത്തലിന്

International
  •  9 hours ago
No Image

'മഹാരാജ, രാജകുമാരി തുടങ്ങിയ പദങ്ങള്‍ എന്തിനാണ് ഹരജിയില്‍'  രൂക്ഷ വിമര്‍ശനവുമായി രാജസ്ഥാന് ഹൈക്കോടതി, മാറ്റിനല്‍കാന്‍ നിര്‍ദ്ദേശം

National
  •  10 hours ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; മലപ്പുറം സ്വദേശിയായ ആറുവയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  11 hours ago
No Image

സുപ്രിം കോടതി നടപടികള്‍ക്കിടെ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാന്‍ ശ്രമം; സനാതന ധര്‍മത്തോടുള്ള അനാദരവ് സഹിക്കില്ലെന്ന് മുദ്രാവാക്യം 

National
  •  12 hours ago
No Image

ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം; മൃതദേഹത്തിനരികില്‍ തമ്പടിച്ച് കാട്ടാനക്കൂട്ടം

Kerala
  •  12 hours ago
No Image

'ഗസ്സയിലെ പ്രിയപ്പെട്ട കുഞ്ഞുമക്കളേ....നിങ്ങള്‍ക്ക് സമാധാനപൂര്‍ണമായ ജീവിതം കൈവരുവോളം ഞങ്ങള്‍ നിങ്ങളിലേക്കുള്ള യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കും...' ഇസ്‌റാഈല്‍ കസ്റ്റഡിയിലെടുത്ത ബ്രസീലിയന്‍ ആക്ടിവിസിറ്റ് തിയാഗോയുടെ ഹൃദയം തൊടുന്ന സന്ദേശം

International
  •  12 hours ago
No Image

ശബരിമല സ്വര്‍ണപ്പാളി വിവാദം: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി, സ്വാഗതം ചെയ്ത് സര്‍ക്കാര്‍

Kerala
  •  12 hours ago
No Image

തൃശൂര്‍ ചൊവ്വന്നൂരില്‍ യുവാവിനെ കൊലപ്പെടുത്തിയത് സ്വവര്‍ഗരതിക്കിടെയെന്ന് പൊലിസ്, സമാനരീതിയില്‍ മുന്‍പും കൊലപാതകം

Kerala
  •  13 hours ago
No Image

ബംഗളൂരുവില്‍ പെരുമഴയില്‍ കാറ്റില്‍ മരം വീണ് സ്‌കൂട്ടര്‍ യാത്രികയ്ക്കു ദാരുണാന്ത്യം

Kerala
  •  13 hours ago
No Image

UAE Gold Price : കേരളത്തിലേത് പോലെ കുതിച്ചു യുഎഇയിലെയും സ്വർണ വിപണി

uae
  •  13 hours ago