HOME
DETAILS

2570 ഒഴിവുകള്‍; ജെഇ റിക്രൂട്ട്‌മെന്റ് വിളിച്ച് ഇന്ത്യന്‍ റെയില്‍വേ; കൈനിറയെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും; അപേക്ഷ ഉടന്‍

  
October 04 2025 | 03:10 AM

indian railway recruitment board je recruitment 2570 vacancies application starts from october 31

ഇന്ത്യന്‍ റെയില്‍വേ ഈ വര്‍ഷത്തെ ജെഇ പരീക്ഷക്ക് ഹൃസ്വകാല വിജ്ഞാപനമിറക്കി. ജൂനിയര്‍ എഞ്ചിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സുപ്രീണ്ടന്റ്, കെമിക്കല്‍ സൂപ്പര്‍വൈസര്‍ തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനത്തിനുള്ള പരീക്ഷയാണിത്. ആകെ 2570 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 31ന് ആരംഭിക്കും. വിശദമായ നോട്ടിഫിക്കേഷനും ഉടന്‍ തന്നെ പുറത്തിറക്കുമെന്നാണ് ആര്‍ആര്‍ബി അറിയിച്ചിട്ടുള്ളത്. 

അപേക്ഷ തീയതി: ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 30 വരെ. 

തസ്തികയും ഒഴിവുകളും

റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (RRB) ജെഇ റിക്രൂട്ട്‌മെന്റ്. ജൂനിയര്‍ എഞ്ചിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സുപ്രീണ്ടന്റ്, കെമിക്കല്‍ സൂപ്പര്‍വൈസര്‍, മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 2570.

ജൂനിയര്‍ എഞ്ചിനീയര്‍ = 2312

ഡിപ്പോ മെറ്റീരിയല്‍ സുപ്രീണ്ടന്റ് = 195

കെമിക്കല്‍ സൂപ്പര്‍വൈസര്‍ & മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് = 63

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആറാം ശമ്പള കമ്മീഷന്‍ പ്രകാരം 35,400 രൂപ അടിസ്ഥാന ശമ്പളം ലഭിക്കും. പുറമെ റെയില്‍വേക്ക് കീഴില്‍ അനുവദിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ശമ്പള വര്‍ധനവും ലഭിക്കും. 

പ്രായപരിധി

18 വയസ് മുതല്‍ 33 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

എസ്.സി, എസ്.ടി അഞ്ച് വര്‍ഷവും, ഒബിസി മൂന്ന് വര്‍ഷവും, മറ്റ് അനുവദിനീയമായ വയസിളവുകള്‍ ബാധകം. 

യോഗ്യത

ജൂനിയര്‍ എഞ്ചിനീയര്‍

ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, എഞ്ചിനീയറിങ്, എസ്&ടി യില്‍ ഡിഗ്രിയോ ഡിപ്ലോമയോ, അല്ലെങ്കില്‍ തത്തുല്യ യോഗ്യത. 

ഡിപ്പോ മെറ്റീരിയല്‍ സുപ്രീണ്ടന്റ്

ഏതെങ്കിലും സ്ട്രീമില്‍ എഞ്ചിനീയറിങ് ബിരുദം. 

കെമിക്കല്‍ സൂപ്പര്‍വൈസര്‍ & മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് 

ഫിസിക്‌സ്, കെമിസ്ട്രി ഒരു വിഷയമായുള്ള ബാച്ചിലര്‍ ഡിഗ്രി. (55 ശതമാനം മാര്‍ക്കോടെ). 

തെരഞ്ഞെടുപ്പ്

ഒന്ന്, രണ്ട് ഘട്ടങ്ങളിലായി കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് നടക്കും. ശേഷം ഡോക്യുമെന്റ് വെരിഫിക്കേഷനും, മെഡിക്കല്‍ ടെസ്റ്റും നടത്തിയാണ് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. 

അപേക്ഷ ഫീസ്

ജനറല്‍ കാറ്റഗറിക്കാര്‍ക്ക് 500 രൂപയും, എസ്.സി, എസ്.ടി, ഇഡബ്ല്യൂഎസ്, വനിതകള്‍, മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് 250 രൂപയും അപേക്ഷ ഫീസുണ്ട്. 

അപേക്ഷിക്കേണ്ട വിധം

വിശദമായ വിജ്ഞാപനവും, അപേക്ഷ പ്രോസ്‌പെക്ടസും ആര്‍ആര്‍ബി ഉടന്‍ പ്രസിദ്ധീകരിക്കും. അതിന്‍ പ്രകാരം അപേക്ഷ പൂര്‍ത്തിയാക്കാം. അപേക്ഷ നടപടികള്‍ ഈ മാസം 31നാണ് ആരംഭിക്കുക. വിശദമായ നോട്ടിഫിക്കേഷന്‍ ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കാം. 

ഓരോ ആര്‍ആര്‍ബി സോണിലെയും വെബ്‌സൈറ്റ് ചുവടെ നല്‍കുന്നു. 

വിജ്ഞാപനം: Click 

Regions Official Websites
Ahmedabad - https://www.rrbahmedabad.gov.in/
Chennai -  https://www.rrbchennai.gov.in/
Muzaffarpur - https://www.rrbmuzaffarpur.gov.in/
Ajmer - https://www.rrbajmer.gov.in/
Gorakhpur - https://www.rrbgkp.gov.in/
Patna - https://www.rrbpatna.gov.in/
Bengaluru - https://www.rrbbnc.gov.in/
Guwahati - https://www.rrbguwahati.gov.in/
Prayagraj - https://rrbald.gov.in/
Bhopal - https://rrbbhopal.gov.in/
Jammu-Srinagar - https://www.rrbjammu.nic.in/
Ranchi - https://www.rrbranchi.gov.in/
Bhubaneswar - https://www.rrbbbs.gov.in/
Kolkata  - https://www.rrbkolkata.gov.in/
Secunderabad - https://rrbsecunderabad.gov.in/
Bilaspur  - https://rrbbilaspur.gov.in/
Malda - https://www.rrbmalda.gov.in/
Siliguri - https://www.rrbsiliguri.gov.in/
Chandigarh - https://www.rrbcdg.gov.in/
Mumbai - https://rrbmumbai.gov.in/
Thiruvananthapuram -- https://rrbthiruvananthapuram.gov.in/

Indian Railways has announced a short notification for the recruitment of 2,570 vacancies including Junior Engineer, Depot Material Superintendent, and Chemical Supervisor. online applications from October 31 to November 30.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാക്ഷാൽ അലക്സ് ഫെർഗൂസൻ കയ്യടക്കിവെച്ച റെക്കോർഡ് തകർത്തു; ചരിത്രനേട്ടത്തിൽ ഗ്വാർഡിയോള

Football
  •  5 hours ago
No Image

വിമാനത്തിനുള്ളിൽ പവർബാങ്കുകൾ നിരോധിച്ചു; പേടിക്കേണ്ട, ഒരു കേബിൾ കയ്യിലുണ്ടോ? ചാർജിം​ഗ് ഇനി ഈസി

uae
  •  5 hours ago
No Image

കാർ പോകാൻ സ്ഥലം ഉണ്ടായിട്ടും ഓട്ടോ പോവില്ലെന്ന വാശിയിൽ ഡ്രൈവർ; ചോദ്യം ചെയ്ത മലയാളി യുവതിക്ക് നേരെ ബെംഗളൂരുവിൽ കയ്യേറ്റ ശ്രമം

National
  •  5 hours ago
No Image

കോർപ്പറേറ്റ് കമ്പനികൾക്ക് സമ്മാനങ്ങൾ നിർമ്മിച്ച് നൽകുന്ന സ്ഥാപനം; തൊഴിലുടമ അറിയാതെ ജീവനക്കാരൻ തട്ടിയെടുത്തത് 5.72 കോടിയുടെ സ്വർണനാണയം; അറസ്റ്റ്

Business
  •  5 hours ago
No Image

ഗില്ലിനെ മികച്ച ക്യാപ്റ്റനാക്കാൻ ആ രണ്ട് താരങ്ങൾക്ക് കഴിയും: ഡിവില്ലിയേഴ്സ്

Cricket
  •  5 hours ago
No Image

ഷു​ഗർ കൂടിയാൽ നികുതി കൂടും; 2026 ജനുവരി ഒന്ന് മുതൽ സോഫ്റ്റ് ഡ്രിങ്കുകൾക്ക് നികുതി ചുമത്തുന്ന രീതി മാറ്റി യുഎഇ

uae
  •  6 hours ago
No Image

ഭൂകമ്പത്തെക്കുറിച്ചുള്ള അറിയിപ്പുകൾ ടെക്സ്റ്റ്, ഓഡിയോ രൂപത്തിൽ മൊബൈൽ ഫോണിൽ ലഭിക്കും; എങ്ങനെയെന്നറിയാം

uae
  •  6 hours ago
No Image

പുതിയ റോളിൽ അവതരിച്ച് സഞ്ജു സാംസൺ; ഇനി വലിയ കളികൾ മാത്രം!

Football
  •  7 hours ago
No Image

കുവൈത്ത്: ഗതാഗതം തടസപ്പെടുത്തുന്ന വാഹനങ്ങൾ രണ്ട് മാസം വരെ കണ്ടുകെട്ടും; നാടുകടത്തലിനടക്കം സാധ്യത

Kuwait
  •  7 hours ago
No Image

ഓസ്‌ട്രേലിയൻ പരമ്പരയിൽ അവൻ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തും: ഡിവില്ലിയേഴ്സ്

Cricket
  •  7 hours ago

No Image

ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം; മൃതദേഹത്തിനരികില്‍ തമ്പടിച്ച് കാട്ടാനക്കൂട്ടം

Kerala
  •  12 hours ago
No Image

'ഗസ്സയിലെ പ്രിയപ്പെട്ട കുഞ്ഞുമക്കളേ....നിങ്ങള്‍ക്ക് സമാധാനപൂര്‍ണമായ ജീവിതം കൈവരുവോളം ഞങ്ങള്‍ നിങ്ങളിലേക്കുള്ള യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കും...' ഇസ്‌റാഈല്‍ കസ്റ്റഡിയിലെടുത്ത ബ്രസീലിയന്‍ ആക്ടിവിസിറ്റ് തിയാഗോയുടെ ഹൃദയം തൊടുന്ന സന്ദേശം

International
  •  12 hours ago
No Image

ശബരിമല സ്വര്‍ണപ്പാളി വിവാദം: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി, സ്വാഗതം ചെയ്ത് സര്‍ക്കാര്‍

Kerala
  •  12 hours ago
No Image

തൃശൂര്‍ ചൊവ്വന്നൂരില്‍ യുവാവിനെ കൊലപ്പെടുത്തിയത് സ്വവര്‍ഗരതിക്കിടെയെന്ന് പൊലിസ്, സമാനരീതിയില്‍ മുന്‍പും കൊലപാതകം

Kerala
  •  13 hours ago