HOME
DETAILS

'ഈ ചുമമരുന്നിൻ്റെ വിൽപന വേണ്ട'; കോൾഡ്രിഫ് ബ്രാൻഡ് കഫ്സിറപ്പ് വിൽക്കരുത്: ഡ്രഗ് കൺട്രോളറുടെ നിർദേശം, കേരളത്തിൽ വ്യാപക പരിശോധന ആരംഭിച്ചു

  
October 04 2025 | 11:10 AM

coldrif cough syrup banned in kerala drug controller directs no sales widespread inspections underway

തിരുവനനന്തപുരം: മധ്യപ്രദേശിൽ കുട്ടികളുടെ മരണത്തിന് കാരണമായെന്ന പരാതികൾക്ക് പിന്നാലെ കോൾഡ്രിഫ് ബ്രാൻഡ് കഫ്സിറപ്പിനെതിരെ കടുത്ത നടപടി. തമിഴ്നാട്ടിൽ ഉൽപ്പാദിപ്പിച്ച ഈ ചുമമരുന്നിൽ അനുവദനീയമായതിലും അധികം ഡൈഎത്തിലീൻ ഗ്ലൈക്കോൾ (DEG) എന്ന വിഷാംശം കണ്ടെത്തിയതിനെത്തുടർന്ന് കേരളത്തിൽ ഇതിന്റെ വിൽപ്പന പൂർണമായി നിരോധിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശപ്രകാരം നടന്ന പരിശോധനയിൽ ബാച്ച് നമ്പർ SR 13-ൽ ഗുരുതരമായ വിഷാംശം ഉറപ്പിച്ചതോടെയാണ് നടപടി.

കേരള ഡ്രഗ് കൺട്രോളർ എം.എ. സുബ്രഹ്മണ്യൻ അറിയിച്ചതനുസരിച്ച്, പ്രശ്നബാച്ച് (SR 13) കേരളത്തിലെത്തിയിട്ടില്ല. എന്നിരുന്നാലും, പൊതുസുരക്ഷ ഉറപ്പാക്കാൻ ബ്രാൻഡിന്റെ മുഴുവൻ വിൽപ്പനയും നിർത്തിവയ്ക്കണമെന്ന് മെഡിക്കൽ സ്റ്റോറുകളെയും ആശുപത്രി ഫാർമസികളെയും നിർദേശിച്ചു. സംസ്ഥാനവ്യാപകമായി വ്യാപക പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കോൾഡ്രിഫ് സിറപ്പിന്റെ സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനയ്ക്ക് വിധേയമാക്കും. മറ്റ് ബ്രാൻഡുകളുടെയും, പ്രത്യേകിച്ച് കേരളത്തിൽ നിർമിക്കുന്നവയുടെയും സാമ്പിളുകൾ ശേഖരിച്ച് സമഗ്ര പരിശോധന നടത്തും. "കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടികൾ. ഏതെങ്കിലും അസാധാരണത്വം കണ്ടെത്തിയാൽ കർശന നിയമനടപടികൾ സ്വീകരിക്കും," ഡ്രഗ് കൺട്രോളർ വ്യക്തമാക്കി.

തമിഴ്നാട്ടിലെ ഉൽപ്പാദന കേന്ദ്രത്തിൽ വിഷാംശം: 12 കുട്ടികളുടെ മരണം

തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ ശ്രേഷൻ ലൈഫ് സയൻസസ് പ്രൈവറ്റ് ലിമിറ്റഡ് (ശ്രേഷൻ ഫാർമ) ഫാക്ടറിയിൽ നിന്ന് ശേഖരിച്ച കോൾഡ്രിഫ് കഫ് സിറപ്പിന്റെ സാമ്പിളിൽ അനുവദനീയ പരിധിയിലും കൂടുതൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തി. ഈ രാസവസ്തു വിഷമയമാണെന്നും, കുട്ടികളിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും കേന്ദ്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) സ്ഥിരീകരിച്ചു.

മധ്യപ്രദേശിലെ ഭോപ്പാലിലും ഇൻഡോറിലും ഈ മരുന്ന് കഴിച്ച് 9 കുട്ടികൾക്ക് വൃക്ക രോഗം പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി, അവരിൽ പലരും മരിച്ചു. രാജസ്ഥാനിലും 3 കുട്ടികളുടെ മരണത്തിന് ഈ സിറപ്പാണ് കാരണമെന്ന് സംശയിക്കുന്നു. മധ്യപ്രദേശ് സർക്കാരിന്റെ അഭ്യർത്ഥനയ്ക്ക് വിശദമായി തമിഴ്നാട് എഫ്ഡിഎ സാമ്പിളുകൾ ശേഖരിച്ചു. തമിഴ്നാട്ടിൽ ഉൽപ്പാദിപ്പിച്ച് 6 സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്യുന്ന 19 മരുന്നുകളുടെ സാമ്പിളുകളും പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നു. ഇതുവരെ മധ്യപ്രദേശിലും രാജസ്ഥാനിലും നടത്തിയ പരിശോധനകളിൽ മറ്റ് പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ മാർഗനിർദേശത്തിൽ, രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ നൽകരുതെന്നും, മറ്റ് കുട്ടികൾക്ക് നൽകുമ്പോൾ കർശന ജാഗ്രത പാലിക്കണമെന്നും വ്യക്തമാക്കി. "മാതാപിതാക്കളും ഡോക്ടർമാരും ഈ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം," മന്ത്രാലയം അധികൃതർ പറഞ്ഞു.

കേരളത്തിലെ ഡ്രഗ് ഇൻസ്പെക്ടർമാർ ഇപ്പോഴും പരിശോധനകൾ തുടരുകയാണ്. ഏതെങ്കിലും സംശയാസ്പദമായ മരുന്നുകൾ കണ്ടെത്തിയാൽ ഉടൻ റിപ്പോർട്ട് ചെയ്യാനും വിൽപ്പന നിർത്താനും മെഡിക്കൽ സ്റ്റോറുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാൻ സർക്കാർ ജാഗ്രത പുലർത്താൻ ആവിശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹാട്രിക് അടിച്ച് സെഞ്ച്വറി; ഇന്റർ മയാമിക്കൊപ്പം ചരിത്രം കുറിച്ച് മെസി

Football
  •  10 hours ago
No Image

വംശഹത്യക്കെതിരെ പ്രതിഷേധക്കടലായി റോം;  തിരയായി ആഞ്ഞടിച്ച് ഫലസ്തീന്‍ പതാകകള്‍

International
  •  11 hours ago
No Image

എല്ലാ വിദേശ ബിസിനസുകളും, കമ്പനികളും കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും ജോലിക്കെടുക്കണം; പുതിയ നിയമവുമായി ഒമാൻ

oman
  •  11 hours ago
No Image

ഭർത്താവിനോടൊപ്പം ചിലവഴിക്കാൻ സമയമില്ല: 3.27 കോടി രൂപ ശമ്പളമുള്ള ഗൂഗിളിലെ ജോലി ഉപേക്ഷിച്ച് 37 വയസ്സുകാരി

International
  •  11 hours ago
No Image

ഹസ്തദാനം ചെയ്യാതെ വനിതകളും; ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ബാറ്റിങ്

Cricket
  •  11 hours ago
No Image

നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹന ചാർജറുകൾ സ്ഥാപിക്കും; കരാറിൽ ഒപ്പുവച്ചു Dewa യും പാർക്കിനും

uae
  •  11 hours ago
No Image

വയലാര്‍ അവാര്‍ഡ് ഇ. സന്തോഷ് കുമാറിന്

Kerala
  •  12 hours ago
No Image

ഉംറ കഴിഞ്ഞെത്തിയ ബന്ധുവിനെ സ്വീകരിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിപെട്ടു; കുട്ടികളടക്കം എട്ട് പേർക്ക് പരുക്ക്

Kerala
  •  12 hours ago
No Image

ലഹരി മരുന്ന് ശൃംഖല തകർത്ത് ദുബൈ പൊലിസ്; 40 കിലോഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു; രണ്ട് ഏഷ്യൻ പൗരൻമാർ അറസ്റ്റിൽ

uae
  •  12 hours ago
No Image

സെഞ്ച്വറി നേടിയിട്ടും ഏകദിനത്തിൽ നിന്നും അവനെ ഒഴിവാക്കിയത് അന്യായമാണ്: മുൻ ഇന്ത്യൻ താരം

Cricket
  •  13 hours ago

No Image

മാറ്റമില്ലാതെ പൊന്ന്; യുഎഇയിൽ ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു

uae
  •  15 hours ago
No Image

കഫ് സിറപ്പ് കഴിച്ച് 11 കുട്ടികൾ മരിച്ച സംഭവത്തിൽ മരുന്ന് നൽകിയ ഡോക്ടർ അറസ്റ്റിൽ; ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരെ കേസ്

National
  •  15 hours ago
No Image

അടുത്ത നമ്പർ നിങ്ങളാകരുത്; ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം; ബോധവൽക്കരണവുമായി ഷാർജ പൊലിസ്

uae
  •  15 hours ago
No Image

പിടിച്ചു തള്ളി, വലിച്ചിഴച്ചു, ഇസ്‌റാഈല്‍ പതാകയില്‍ ചുംബിക്കാന്‍ നിര്‍ബന്ധിച്ചു; ഭക്ഷണവും മറ്റും നിഷേധിച്ചു, ടോയ്‌ലറ്റ് വെള്ളം കുടിക്കാന്‍ നിര്‍ബന്ധിച്ചു'  ഗ്രെറ്റ ഉള്‍പെടെ ഫ്‌ലോട്ടില്ല പോരാളികള്‍ കസ്റ്റഡിയില്‍ നേരിട്ടത് കൊടിയ പീഡനം

International
  •  15 hours ago