HOME
DETAILS

നമ്മൾ നമ്മുടെ മണ്ണിനെ പരിപാലിച്ചാൽ, അത് നമ്മെയും പരിപാലിക്കും'; എഞ്ചിനീയറിംഗ് പാതിവഴിയിൽ ഉപേക്ഷിച്ച യുവാവ് കൃഷിഭൂമിയിൽ നിന്ന് നേടുന്നത് ലക്ഷങ്ങൾ

  
Sabik Sabil P C
October 04 2025 | 17:10 PM

if we take care of our soil it will take care of us engineering dropout youth earns lakhs from farmland

പ്രതിഷേധങ്ങളില്ല, രാഷ്ട്രീയ വേദികളും സബ്‌സിഡികളുമില്ല  എന്നാലും ഇന്ത്യയിൽ ഒരു വിപ്ലവം നടക്കുന്നുണ്ട്. സ്മാർട്ട്ഫോൺ ക്യാമറയും മണ്ണിനെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും പിന്നെ ഇന്ത്യയിലെ കൃഷിരീതികളെ മാറ്റിമറിക്കാനുള്ള ഒരു കർഷകന്റെ ദൃഢനിശ്ചയവുമാണ് ഈ വിപ്ലവത്തിന് പിന്നിൽ. പക്ഷേ സം​ഗതികളെല്ലാം നടക്കുന്നത് കേരളത്തിൽ അല്ല കെട്ടോ.. പഞ്ചാബിലെ ബതിൻഡ ജില്ലയിലെ ഗെഹ്രി ഭാഗി എന്ന ഗ്രാമത്തിലാണ് ഈ സംഭവം.  33 വയസ്സുള്ള പർഗത് സിംഗ് എന്ന യുവാവ് തന്റെ എഞ്ചിനീയറിങ്ങിനു ശേഷം ലഭിച്ച കോർപ്പറേറ്റ് ജോലിയും ഉപേക്ഷിച്ച് നേരെ നടന്ന് കയറുന്നത് സ്വന്തം കൃഷിയിലേക്ക്. ഇവിടെ മുതലാണ് നായകൻ വിപ്ലവത്തിന് വിത്ത് പാകുന്നത്. "നമ്മൾ നമ്മുടെ മണ്ണിനെ പരിപാലിച്ചാൽ, അത് നമ്മെയും പരിപാലിക്കും" എന്നാണ് യുവാവ് പറയുന്നത്.

2015-ൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് പൂർത്തിയാക്കിയ പർഗത്, വേദാന്തയുടെ ടിസിപിഎൽ എന്ന കമ്പനിയിൽ ജോലി ആരംഭിച്ചെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ച് 2017-ഓടെ കുടുംബത്തിന്റെ 20 ഏക്കർ ഭൂമിയിലേക്ക് മടങ്ങുന്നതോടെയാണ് നായകന്റെ തലവര തെളിഞ്ഞ് വരുന്നത്.

ഗ്രാമീണ മേഖലയിലെ മികച്ച വിദ്യാർഥികൾക്ക് നൽകുന്ന ഗോൾഡൻ ഹാർട്ട് സ്കോളർഷിപ്പിന്റെ സഹായത്തോടെയാണ് പഞ്ചാബി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള യാദ്വീന്ദ്ര കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ നിന്ന് അദ്ദേഹം ബിരുദം നേടിയത്. എന്നാൽ ഇന്ന്, 5 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉള്ള 'ക്രോപ്സ് ഇൻഫർമേഷൻ' എന്ന യൂട്യൂബ് ചാനലിലൂടെയും 1.6 ലക്ഷം ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റഗ്രാമിലൂടെയും വരുമാനം കിട്ടുന്നുണ്ട്. ഫീൽഡ് ലെവൽ പരീക്ഷണങ്ങളും ദൈനംദിന കൃഷി വെല്ലുവിളികളെയും അടിസ്ഥാനമാക്കി 1,900-ലധികം വീഡിയോകൾ ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തൽ, പുറമെ നിന്നുള്ള ചെലവ് കുറയ്ക്കൽ, ഉൽപാദനക്ഷമത വർധിപ്പിക്കൽ എന്നിവയാണ് പ്രധാന വിഷയങ്ങൾ.  ഒരു ഏക്കറിൽ നിന്ന് 40 ലക്ഷം രൂപയാണ് പർഗത്തിന്റെ വരുമാനം. ഇതിന് പുറമെയാണ് യൂട്യൂബിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും കൃഷിരീതികളെ കുറിച്ചും കാർഷിക സംശയങ്ങൾ പൊതുജനങ്ങളുമായി പങ്കുവച്ചും വരുമാനം നേടുന്നത്.  

മൾട്ടിലെയർ, വെർട്ടിക്കൽ ഫാമിങ് മാതൃകകൾ ഉപയോഗിച്ച് ചില കർഷകർ ഒരു ഏക്കറിൽ നിന്ന് ഒരു കോടി രൂപ വരെ നേടുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. പഞ്ചാബിലെ ശരാശരി വരുമാനം 70,000-90,000 രൂപയാണെങ്കിലും, മണ്ണ് സമ്പുഷ്ടമാക്കിയാൽ ഇത് 4-8 ലക്ഷമാക്കാമെന്ന് പർഗത് വിശ്വസിക്കുന്നു.

2017-ൽ 3ജി ഇന്റർനെറ്റ് ഗ്രാമങ്ങളിലെത്തിയപ്പോഴാണ് യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്. പഞ്ചാബിലെയും ഇന്ത്യയിലെ മറ്റ് 142 ഗ്രാമങ്ങൾ സന്ദർശിച്ച്, സ്വന്തം ചെലവിൽ പരീക്ഷണങ്ങൾ നടത്തി, കൃത്യമായ ഉള്ളടക്കങ്ങളാണ് അദ്ദേഹം സൃഷ്ടിക്കുന്നത്. പഞ്ചാബിലെ പ്രധാന വിളകളെക്കുറിച്ചുള്ള രണ്ട് പുസ്തകങ്ങളും ഇതിനോടകം പർഗത് രചിച്ചു കഴിഞ്ഞു. 'നർമ അസാൻ ഡി ചിറ്റി ധേരി' (കോട്ടൺ), 'ചോന ബീജ് ടോൺ ബീജ് ടാക് ഡ സഫർ' (പാഡി) എന്നിവയാണ് പ്രസിദ്ധീകരണങ്ങൾ.

ക്രോപ്സ് ഇൻഫർമേഷൻ പ്ലാറ്റ്ഫോം വഴി സൗജന്യ കൺസൾട്ടേഷൻ, ഓൺലൈൻ-ഓഫ്‌ലൈൻ ട്രെയിനിങ്, വിത്തുകൾ, വളങ്ങൾ എന്നിവയുടെ വില്പന, എന്നീ സേവനങ്ങളും നൽകി വരുന്നു. ആറോ ഏഴോ കാർഷിക യൂണിവേഴ്സിറ്റികളുമായി സഹകരിച്ച് കർഷകരുടെ ചോദ്യങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നു. രണ്ട് പുസ്തകങ്ങൾക്കു പുറമെ, പച്ചക്കറി-പഴവർഗ കൃഷിയെക്കുറിച്ചുള്ള മൂന്നാമത്തെ പുസ്തകം ഉടൻ പ്രസിദ്ധീകരിക്കും എന്നാണ് പർ​ഗത് പറയുന്നത്.

 

 

Pargat Singh, a 33-year-old engineering dropout, left his corporate job to farm his family's 20 acres in Punjab's Bathinda district. Through his YouTube channel "Crops Information" with over 500,000 subscribers and 1.6 lakh Instagram followers, he educates farmers on sustainable practices, bridging the gap between farmers and experts, and revolutionizing Indian agriculture with a smartphone and deep soil knowledge.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹസ്തദാനം ചെയ്യാതെ വനിതകളും; ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ബാറ്റിങ്

Cricket
  •  11 hours ago
No Image

നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹന ചാർജറുകൾ സ്ഥാപിക്കും; കരാറിൽ ഒപ്പുവച്ചു Dewa യും പാർക്കിനും

uae
  •  11 hours ago
No Image

വയലാര്‍ അവാര്‍ഡ് ഇ. സന്തോഷ് കുമാറിന്

Kerala
  •  11 hours ago
No Image

ഉംറ കഴിഞ്ഞെത്തിയ ബന്ധുവിനെ സ്വീകരിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിപെട്ടു; കുട്ടികളടക്കം എട്ട് പേർക്ക് പരുക്ക്

Kerala
  •  12 hours ago
No Image

'നെതന്യാഹുവിനെ വിശ്വാസമില്ല, കരാര്‍ അട്ടിമറിച്ചേക്കാം' തെല്‍അവീവിനെ പിടിച്ചു കുലുക്കു ബന്ദികളുടെ ബന്ധുക്കളുടെ റാലി; കരാറില്‍ ഉടന്‍ ഒപ്പിടണമെന്ന് ആവശ്യം

International
  •  12 hours ago
No Image

ലഹരി മരുന്ന് ശൃംഖല തകർത്ത് ദുബൈ പൊലിസ്; 40 കിലോഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു; രണ്ട് ഏഷ്യൻ പൗരൻമാർ അറസ്റ്റിൽ

uae
  •  12 hours ago
No Image

സെഞ്ച്വറി നേടിയിട്ടും ഏകദിനത്തിൽ നിന്നും അവനെ ഒഴിവാക്കിയത് അന്യായമാണ്: മുൻ ഇന്ത്യൻ താരം

Cricket
  •  13 hours ago
No Image

'അവര്‍ മുസ്‌ലിമാണ്, ഞാനവരെ പരിശോധിക്കില്ല, മറ്റെവിടെയെങ്കിലും കൊണ്ടുപൊയ്‌ക്കോളൂ'  മതത്തിന്റ പേരില്‍ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച് യു.പിയിലെ ഡോക്ടര്‍

National
  •  13 hours ago
No Image

ഷെയ്ഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ; എമിറേറ്റ്സ് മാളിലേക്കുള്ള യാത്രാസമയം 10 മിനിറ്റിൽ നിന്ന് ഒരു മിനിറ്റായി കുറയും

uae
  •  13 hours ago
No Image

കോച്ചിംഗ് സെന്ററിലെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു, പത്തോളം പേർക്ക് പരുക്ക്

National
  •  14 hours ago

No Image

പിടിച്ചു തള്ളി, വലിച്ചിഴച്ചു, ഇസ്‌റാഈല്‍ പതാകയില്‍ ചുംബിക്കാന്‍ നിര്‍ബന്ധിച്ചു; ഭക്ഷണവും മറ്റും നിഷേധിച്ചു, ടോയ്‌ലറ്റ് വെള്ളം കുടിക്കാന്‍ നിര്‍ബന്ധിച്ചു'  ഗ്രെറ്റ ഉള്‍പെടെ ഫ്‌ലോട്ടില്ല പോരാളികള്‍ കസ്റ്റഡിയില്‍ നേരിട്ടത് കൊടിയ പീഡനം

International
  •  15 hours ago
No Image

സെൽഫിക്ക് വേണ്ടി സുരക്ഷാ കയർ അഴിച്ചു; 5,500 അടി ഉയരത്തിലുള്ള മഞ്ഞുമലയിൽ നിന്ന് വീണ് ഹൈക്കർക്ക് ദാരുണാന്ത്യം 

International
  •  15 hours ago
No Image

ഒമ്പതുകാരിയുടെ കൈമുറിച്ചുമാറ്റിയ സംഭവത്തിൽ ഡോക്ടർമാരെ സംരക്ഷിച്ച് റിപ്പോർട്ട്; എതിർത്ത് കുടുംബം, കോടതിയിലേക്ക്

Kerala
  •  16 hours ago
No Image

200-ലധികം അധ്യാപകരെ ഗോൾഡൻ വിസകൾ നൽകി ആദരിച്ച് ദുബൈ; രണ്ടാം ഘട്ട ഗോൾഡൻ വിസ അപേക്ഷകൾ ഒക്ടോബർ 15 മുതൽ ഡിസംബർ 15 വരെ

uae
  •  16 hours ago