
കുമ്പള സ്‌കൂളിലെ ഫലസ്തീൻ ഐക്യദാർഢ്യ മൈം തടഞ്ഞ സംഭവത്തിൽ ജില്ലാ കളക്ടർക്ക് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും, കലോത്സവം നാളെ

കാസർകോട്: സ്‌കൂൾ കലോത്സവത്തിനിടെ വിദ്യാർഥികൾ അവതരിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ മൈം ഷോ അധ്യാപകർ തടഞ്ഞ സംഭവത്തിൽ ഇന്ന് കളക്ടർക്ക് പൊലിസും പൊതുവിദ്യാഭ്യാസ ഉപഡയരക്ടറും റിപ്പോർട്ട് നൽകും. അധ്യാപകരുടെ അസഹിഷ്ണുത പ്രവർത്തി വിവാദമായതോടെ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും കലക്ടർ കെ. ഇമ്പശേഖറും നിർദേശം നൽകിയിരുന്നു. അധ്യാപകർക്കെതിരെ നടപടിയുണ്ടായേക്കും.
മൈം തടഞ്ഞത്തിനു പിന്നാലെ നിർത്തിവെച്ച കലോത്സവം നാളെ നടക്കും. വിവാദം കണക്കിലെടുത്ത് നാളെ കലോത്സവം വീണ്ടും നടത്താൻ തീരുമാനിച്ചതായി പി.ടി.എ അറിയിച്ചു. അധ്യാപകർ തടസ്സപ്പെടുത്തിയ മൈം വീണ്ടും നാളെ അവതരിപ്പിക്കും.
കുമ്പള ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. വിദ്യാർഥികൾ അവതരിപ്പിച്ച മൈമിന്റെ അവസാന ഭാഗത്ത് ഫലസ്തീൻ പതാകയും ഫോട്ടോകളും ഉയർത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെയാണ് പരിപാടി തീരുംമുമ്പ് അധ്യാപകർ ഇടപെട്ട് കർട്ടൻ താഴ്ത്തി നിർത്തിവച്ചത്. ഇതേതുടർന്ന് ഇന്നലത്തെ കലോത്സവ പരിപാടികൾ മാറ്റി വയ്ക്കുകയാണെന്നും സ്‌കൂൾ അധികൃതർ അറിയിക്കുകയായിരുന്നു. മൈമിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദമായത്.
വിവാദമായതോടെ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിയും കലക്ടറും അടിയന്തര റിപ്പോർട്ട് തേടി. സംഭവം ശ്രദ്ധയിൽപ്പെട്ടതായും അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ടതായും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഫലസ്തീൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയ കേരളത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. കുമ്പള സ്‌കൂളിലെ വിദ്യാർഥികൾക്ക് ഇതേ മൈം വേദിയിൽ അവതരിപ്പിക്കാൻ അവസരം നൽകുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. പ്രശ്നത്തിൽ പൊലിസിനോടും പൊതുവിദ്യാഭ്യാസ ഉപഡയരക്ടറോടും അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കലക്ടർ കെ. ഇമ്പശേഖറും നിർദേശം നൽകി.
വിവരം പുറത്തറിഞ്ഞതിനെ തുടർന്ന് ഇന്നലെ സ്‌കൂളിലേക്കു വിവിധ വിദ്യാർഥി സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷാവസ്ഥയുണ്ടായി. വിഷയം ചർച്ച ചെയ്യാൻ ഇന്നലെ രാവിലെ വിളിച്ച അടിയന്തര പി.ടി.എ യോഗത്തിലേക്ക് എം.എസ്.എഫ് പ്രവർത്തകർ ഇരച്ചുകയറി. ഇതോടെ യോഗം തടസപ്പെട്ടു. വിവാദം കണക്കിലെടുത്ത് നാളെ കലോത്സവം വീണ്ടും നടത്താൻ തീരുമാനിച്ചതായി പി.ടി.എ അറിയിച്ചു. അധ്യാപകരുടെ വിശദീകരണം തൃപ്തികരമല്ലെന്നും രണ്ട് അധ്യാപകർക്കെതിരേ നടപടി വേണമെന്നും പി.ടി.എ പ്രസിഡന്റ് എ.കെ. ആരിഫ് പറഞ്ഞു.
സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ സിന്ധു പറഞ്ഞു. എ.കെ.എം. അഷ്റഫ് എം.എൽ.എ സ്‌കൂൾ അധികൃതരുമായി ചർച്ച നടത്തി. വിദ്യാർഥികളുടെ ആവിഷ്‌കാര സ്വാതന്ത്ര്യം തടഞ്ഞത് തെറ്റാണെന്നും അധ്യാപകർക്കെതിരേ നടപടിയെടുക്കാൻ മന്ത്രിയോടും പൊതുവിദ്യാഭ്യാസ ഡയരക്ടറോടും ഡി.ഡി.ഇയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'സരിന്‍ വെറുപ്പ് പ്രസരിപ്പിച്ചിരിക്കുന്നത് മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരെയല്ല, മുസ്‌ലിമിന്റെ വിശ്വാസത്തിനെതിരെയാണ്' രൂക്ഷവിമര്‍ശനവുമായി അനൂപ് വി.ആര്‍
Kerala
• 10 hours ago
താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 18,673 പേർ
latest
• 10 hours ago
ഹാട്രിക് അടിച്ച് സെഞ്ച്വറി; ഇന്റർ മയാമിക്കൊപ്പം ചരിത്രം കുറിച്ച് മെസി
Football
• 10 hours ago
വംശഹത്യക്കെതിരെ പ്രതിഷേധക്കടലായി റോം; തിരയായി ആഞ്ഞടിച്ച് ഫലസ്തീന്‍ പതാകകള്‍
International
• 11 hours ago
എല്ലാ വിദേശ ബിസിനസുകളും, കമ്പനികളും കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും ജോലിക്കെടുക്കണം; പുതിയ നിയമവുമായി ഒമാൻ
oman
• 11 hours ago
ഭർത്താവിനോടൊപ്പം ചിലവഴിക്കാൻ സമയമില്ല: 3.27 കോടി രൂപ ശമ്പളമുള്ള ഗൂഗിളിലെ ജോലി ഉപേക്ഷിച്ച് 37 വയസ്സുകാരി
International
• 11 hours ago
ഹസ്തദാനം ചെയ്യാതെ വനിതകളും; ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ബാറ്റിങ്
Cricket
• 11 hours ago
നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹന ചാർജറുകൾ സ്ഥാപിക്കും; കരാറിൽ ഒപ്പുവച്ചു Dewa യും പാർക്കിനും
uae
• 11 hours ago
വയലാര്‍ അവാര്‍ഡ് ഇ. സന്തോഷ് കുമാറിന്
Kerala
• 12 hours ago
ഉംറ കഴിഞ്ഞെത്തിയ ബന്ധുവിനെ സ്വീകരിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിപെട്ടു; കുട്ടികളടക്കം എട്ട് പേർക്ക് പരുക്ക്
Kerala
• 12 hours ago
സെഞ്ച്വറി നേടിയിട്ടും ഏകദിനത്തിൽ നിന്നും അവനെ ഒഴിവാക്കിയത് അന്യായമാണ്: മുൻ ഇന്ത്യൻ താരം
Cricket
• 13 hours ago
'അവര്‍ മുസ്ലിമാണ്, ഞാനവരെ പരിശോധിക്കില്ല, മറ്റെവിടെയെങ്കിലും കൊണ്ടുപൊയ്ക്കോളൂ' മതത്തിന്റ പേരില്‍ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച് യു.പിയിലെ ഡോക്ടര്‍
National
• 13 hours ago
ഷെയ്ഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ; എമിറേറ്റ്സ് മാളിലേക്കുള്ള യാത്രാസമയം 10 മിനിറ്റിൽ നിന്ന് ഒരു മിനിറ്റായി കുറയും
uae
• 14 hours ago
കോച്ചിംഗ് സെന്ററിലെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു, പത്തോളം പേർക്ക് പരുക്ക്
National
• 14 hours ago
അടുത്ത നമ്പർ നിങ്ങളാകരുത്; ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം; ബോധവൽക്കരണവുമായി ഷാർജ പൊലിസ്
uae
• 15 hours ago
പിടിച്ചു തള്ളി, വലിച്ചിഴച്ചു, ഇസ്‌റാഈല്‍ പതാകയില്‍ ചുംബിക്കാന്‍ നിര്‍ബന്ധിച്ചു; ഭക്ഷണവും മറ്റും നിഷേധിച്ചു, ടോയ്‌ലറ്റ് വെള്ളം കുടിക്കാന്‍ നിര്‍ബന്ധിച്ചു' ഗ്രെറ്റ ഉള്‍പെടെ ഫ്‌ലോട്ടില്ല പോരാളികള്‍ കസ്റ്റഡിയില്‍ നേരിട്ടത് കൊടിയ പീഡനം
International
• 15 hours ago
സെൽഫിക്ക് വേണ്ടി സുരക്ഷാ കയർ അഴിച്ചു; 5,500 അടി ഉയരത്തിലുള്ള മഞ്ഞുമലയിൽ നിന്ന് വീണ് ഹൈക്കർക്ക് ദാരുണാന്ത്യം
International
• 15 hours ago
ഒമ്പതുകാരിയുടെ കൈമുറിച്ചുമാറ്റിയ സംഭവത്തിൽ ഡോക്ടർമാരെ സംരക്ഷിച്ച് റിപ്പോർട്ട്; എതിർത്ത് കുടുംബം, കോടതിയിലേക്ക്
Kerala
• 16 hours ago
‘മനുഷ്യരാശിക്ക് പരിചിതമായ ഏറ്റവും മഹത്തായ തൊഴിൽ’; ലോക അധ്യാപക ദിനത്തിൽ അധ്യാപകർക്ക് ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ
uae
• 14 hours ago
മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം സഊദിയിലും, ബഹ്റൈനിലും പര്യടനം നടത്തും
Saudi-arabia
• 14 hours ago
മാറ്റമില്ലാതെ പൊന്ന്; യുഎഇയിൽ ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു
uae
• 15 hours ago