HOME
DETAILS

അന്ന് പാക് ക്യാപ്റ്റന്റെ കുഞ്ഞിനെ തോളിലേറ്റി ഇന്ത്യൻ ടീം, ഇന്ന് ഹസ്തദാനം നൽകുമെന്ന കാര്യത്തിലും സംശയം; വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ - പാക് പോരാട്ടം ഇന്ന്  

  
Web Desk
October 05 2025 | 03:10 AM

india pakistan women world cup odi match today

കൊളംബോ: വനിതാ ഏകദിന ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ വനിതകൾ ഇന്ന് പാകിസ്ഥാനെ നേരിടുന്നു. ആദ്യ മത്സരത്തിൽ ടൂർണമെന്റിലെ ആതിഥേയരായ ശ്രീലങ്കയെ 59 റൺസിന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഹർമൻപ്രീത് കൗറും സംഘവും കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോട് ഏഴു വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങിയാണ് പാകിസ്ഥാൻ എത്തുന്നത്. 

എന്നാൽ മത്സരത്തേക്കാൾ ഇരു ടീമുകളും തമ്മിലുള്ള ഇടപെടൽ എങ്ങനെയാകുമെന്നാണ് ക്രിക്കറ്റ് ലോകം ഇന്ന് ചർച്ചചെയ്യുന്നത്. പുരുഷന്മാരുടെ ഏഷ്യ കപ്പ് മത്സരത്തിൽ ഇന്ത്യൻ ടീമും പാകിസ്ഥാൻ ടീമും മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും പരസ്പരം ഹസ്തദാനം പോലും ചെയ്തിരുന്നില്ല. ഫൈനലിലെ ഇന്ത്യൻ വിജയത്തിന് പിന്നാലെ കപ്പ് സ്വീകരിക്കാതിരുന്നതും പാക് ക്യാപ്റ്റൻ ചെക്ക് വലിച്ചെറിഞ്ഞതും ഉൾപ്പെടെയുള്ള വിവാദങ്ങൾ ആണ് കളിയേക്കാൾ ചർച്ചയായത്.

ഇന്ത്യൻ വനിതാ സംഘവും പുരുഷ സംഘത്തിന്റെ നിലപാട് തന്നെയാകുമോ തുടരുക എന്നാണ് ചർച്ചയാകുന്നത്. അങ്ങനെ ഉണ്ടായാൽ ക്രിക്കറ്റ് കളം അതിർത്തി പോലെ സംഘർഷഭരിതമാകും. അവസാനമായി ഇരു ടീമുകളും കഴിഞ്ഞ ഏകദിന ലോകകപ്പിൽ മത്സരിച്ചതിന് പിന്നാലെ ഇന്ത്യൻ താരങ്ങൾ പാകിസ്ഥാന്റെ അന്നത്തെ ക്യാപ്റ്റൻ ബിസ്മ മറൂഫിന്റെ ആറ് മാസം പ്രായമുള്ള മകൾക്കൊപ്പം കളിക്കുന്നതും കുഞ്ഞിനെ എടുക്കുന്നതും കുഞ്ഞിനൊപ്പം സെൽഫി എടുക്കുന്നത് ഉൾപ്പടെയുള്ള മനോഹരമായ കാഴ്ചകൾ ലോകം കണ്ടിരുന്നു. 

എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ രാഷ്ട്രീയം കളിക്കളത്തിലേക്ക് എത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ക്രിക്കറ്റിനെ മത്സരം മാത്രമായി കാണണമെന്നാണ് ക്രിക്കറ്റിനെ സ്നേഹിക്കുന്നവർ എല്ലാം ആഗ്രഹിക്കുന്നത്. നാളിതുവരെയുള്ള ചരിത്രത്തിലെ മത്സരത്തിലെ വീറും വാശിയും നിലനിർത്തുന്നതോടൊപ്പം, ഇന്ത്യ - പാക് താരങ്ങളുടെ സൗഹൃദമായിരുന്നു കളിക്കളത്തിൽ കണ്ടിരുന്നത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗളൂരുവില്‍ പെരുമഴയില്‍ കാറ്റില്‍ മരം വീണ് സ്‌കൂട്ടര്‍ യാത്രികയ്ക്കു ദാരുണാന്ത്യം

Kerala
  •  2 days ago
No Image

UAE Gold Price : കേരളത്തിലേത് പോലെ കുതിച്ചു യുഎഇയിലെയും സ്വർണ വിപണി

uae
  •  2 days ago
No Image

എയ്ഡഡ് അധ്യാപകര്‍ക്ക് നിയമനം നല്‍കണമെന്ന ഹൈക്കോടതി വിധിയെ അട്ടിമറിച്ച് സര്‍ക്കാര്‍

Kerala
  •  2 days ago
No Image

തെരുവുനായ ആക്രമണത്തിനെതിരെ നാടകം; അവതരണത്തിനിടെ കലാകാരനെ തെരുവുനായ കടിച്ചു; സംഭവം കണ്ണൂരിൽ

Kerala
  •  2 days ago
No Image

ഒമാനിൽ സ്വദേശിവൽക്കരണം കർശനമാക്കുന്നു; എല്ലാ വിദേശ ബിസിനസുകളിലും ഒരു ഒമാനി ജീവനക്കാരനെയെങ്കിലും നിയമിക്കണം

oman
  •  2 days ago
No Image

In-Depth Story | ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലറുടെ ഞെട്ടിക്കുന്ന കഥ; ഏട്ടു വയസ്സുക്കാരനായ ഇന്ത്യൻ ബാലൻ എന്തിന് സീരിയൽ കില്ലറായി

crime
  •  2 days ago
No Image

'അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍'; സഭയില്‍ ബാനറുകളുമായി പ്രതിപക്ഷം; ചോദ്യോത്തരവേള റദ്ദാക്കി

Kerala
  •  2 days ago
No Image

ഇസ്‌റാഈല്‍ തടങ്കലില്‍ വെച്ച് ഇസ്‌ലാം മതം സ്വീകരിച്ച് ഫ്‌ളോട്ടില്ല ഇറ്റാലിയന്‍ ക്യാപ്റ്റന്‍

International
  •  2 days ago
No Image

അതിരപ്പിള്ളിയില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ച് എസ്‌ഐയ്ക്കും കുടുംബത്തിനും പരിക്ക് 

Kerala
  •  2 days ago
No Image

എടിഎം മോഷണശ്രമം പരാജയപ്പെട്ടതിന് പിറ്റേന്ന് ജ്വല്ലറിയിൽ കയറി; അലാം ചതിച്ചതോടെ കുടുങ്ങി,തൃശൂർ കോർപ്പറേഷൻ വൈദ്യുതി വിഭാഗ ജീവനക്കാരൻ അറസ്റ്റിൽ

crime
  •  2 days ago