HOME
DETAILS

2016 ൽ ഓൺലൈനായി പഠിപ്പിക്കാൻ തുടങ്ങിയ യൂട്യൂബ് ചാനലിൽ നിന്നും 14150 കോടി രൂപയുടെ ആസ്തിയിലേക്ക് ; സമ്പത്തിൽ ഷാരൂഖ് ഖാനെ പിന്തള്ളി അലാഖ് പാണ്ഡേ

  
Web Desk
October 05 2025 | 11:10 AM

from youtube teacher to 14150 crore wealth alakh pandey surpasses shah rukh khan in riches

ന്യൂഡൽഹി: 2016-ൽ ഓൺലൈനായി പഠിപ്പിക്കാൻ ആരംഭിച്ച യൂട്യൂബ് ചാനലിലൂടെ അലഖ് പാണ്ഡെ ഇന്ന് എത്തി നിൽക്കുന്നത് ഇന്ത്യയിലെ ഏറ്റവും ധനികരിൽ ഒരാൾ. എഡ്ടെക് യൂണികോൺ കമ്പനിയായ ഫിസിക്സ് വാലയുടെ സഹസ്ഥാപകനായ അലഖ് പാണ്ഡെയുടെ ആസ്തി കഴിഞ്ഞ ഒരു വർഷത്തിനിടെ 23% വർധിച്ച് 14,150 കോടി രൂപയിലെത്തി. ഇതോടെ ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനെ (12,490 കോടി രൂപ) മറികടന്ന് 2025-ലെ ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ ഇടംപിടിച്ചു.

1991-ൽ അലഹബാദിലെ പ്രയാഗ് രാജിൽ ജനിച്ച അലഖ് പാണ്ഡെ  വീട്ടിലെ മോശമായ സാമ്പത്തിക പ്രതിസന്ധി കാരണം സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ചെറിയ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ട്യൂഷൻ എടുത്തിരുന്നു. തുടർന്ന് ഹാർകോർട്ട് ബട്ലർ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ തന്റെ മെക്കാനിക്കൽ എൻജിനീയറിങ് പഠനം കോളേജിലെ അധ്യാപന രീതി ഇഷ്ടപ്പെടാത്തത് കാരണം മൂന്നാം വർഷത്തിൽ ഉപേക്ഷിച്ചു. പിന്നീട് 5000 രൂപയ്ക്ക് ട്യൂഷൻ സെന്ററിൽ പഠിപ്പിച്ച് തുടങ്ങി. പിന്നീട് സ്വന്തമായി ഫിസിക്സ് ക്ലാസുകൾ ആരംഭിച്ച് തന്റെ അധ്യാപക ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ തുടങ്ങി. അങ്ങനെ നാട്ടിലും വിദ്യാർഥികൾക്കിടയിലും ഫിസിക്സ് വാല എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

അങ്ങനെ 2016 ൽ ആണ് താൻ പഠിപ്പിക്കുന്നത് കൂടുതൽ വിദ്യാർഥികളിലേക്ക് എത്തുവാൻ വേണ്ടി യുട്യൂബ് ചാനൽ ആരംഭിക്കുന്നത്. താൻ കടന്ന് വന്ന വഴികൾ മറക്കാതിരിക്കാൻ യുട്യൂബ് ചാനലിനും ഫിസിക്സ് വാല എന്ന പേര് തന്നെ നൽകി. ഒരു ചെറിയ ഇരുട്ട്മുറിയിൽ വൈറ്റ്ബോർഡിന് മുന്നിൽ മൊബൈൽ ക്യാമറയുടെ ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചത്തിൽ ക്ലാസുകൾ ആരംഭിക്കാൻ തുടങ്ങി. 2017 അവസാനത്തോടെ ഓഫ് ലൈൻ ക്ലാസുകൾ അവസാനിപ്പിച്ച് മുഴുവൻ സമയവും യുട്യൂബ് ക്ലാസുകളിലേക്ക് മാറി. 2018 ൽ ഇന്ത്യയിൽ കോവിഡിന്റെ വരവും കൂടിയായതോടെ ദേശീയ തലത്തിൽ ക്ലാസുകളുടെ പ്രശസ്തി വർധിച്ചു. അങ്ങനെ ഐഐടി-ജെഇഇ, നീറ്റ് തുടങ്ങിയ മത്സരപരീക്ഷകൾക്കും ഫിസിക്സ് പഠിപ്പിക്കാനും വേണ്ടി  ആരംഭിച്ച യൂട്യൂബ് ചാനൽ ഇന്ത്യയിൽ വൻതോതിൽ വിദ്യാർഥികൾ ഏറ്റെടുത്തു. പിന്നീട് 2022-ൽ യൂണികോൺ സ്റ്റാറ്റസ് നേടി ഫിസിക്സ് വാല എന്ന കമ്പനിയായി വളരുകയായിരുന്നു. 

ഇന്ന് ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലൂടെ 10 മില്യണിലധികം ഡൗൺലോഡുകളുള്ള ആപ്പാണ് ഫിസിക്സ് വാല. വെസ്റ്റ്ബ്രിഡ്ജ്, ജിഎസ്വി, ലൈറ്റ്സ്പീഡ് തുടങ്ങിയ നിക്ഷേപകരുടെ പിന്തുണയോടെ കമ്പനി ഓഫ് ലൈൻ ഹൈബ്രിഡ് ക്ലാസുകളിലേക്കും വ്യാപിച്ചതോടെ പെട്ടെന്ന് വളരാൻ തുടങ്ങി.

ഫിസിക്സ് വാലയുടെ സാമ്പത്തിക വളർച്ചയും നഷ്ടക്കുറവും

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഫിസിക്സ് വാലയുടെ അറ്റ നഷ്ടം 1,131 കോടി രൂപയിൽ നിന്ന് 243 കോടി രൂപയായി (78% കുറവ്) ചുരുങ്ങി. അതേസമയം, വരുമാനം 1,940 കോടി രൂപയിൽ നിന്ന് 2,886 കോടി രൂപയായി ഉയരുകയും ചെയ്തു. നഷ്ടത്തിലാണെങ്കിലും, കമ്പനിയുടെ മൂല്യനിർണയം 2.8 ബില്യൺ ഡോളറിലെത്തിയിരിക്കുന്നു.

ഷാരൂഖ് ഖാൻ: കോടീശ്വര ക്ലബ്ബിലെ പുതിയ അംഗം

അതേസമയം, ഷാരൂഖ് ഖാന്റെ ആസ്തി 71% വർധിച്ച് 12,490 കോടി രൂപയിലെത്തി. ഭാര്യ ഗൗരി ഖാനുമൊത്തുള്ള റെഡ് ചില്ലീസ് എന്റർടെയിൻമെന്റാണ് പ്രധാന വരുമാന സ്രോതസ്. 2023 സാമ്പത്തിക വർഷത്തിൽ കമ്പനി 85 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ജവാൻ' ഇന്ത്യൻ ബോക്സോഫീസിൽ 640.25 കോടി രൂപയും ലോകവ്യാപകമായി 1,160 കോടി രൂപയും വാരിക്കൂട്ടി. ഇതോടെ ഷാരൂഖ് ആദ്യമായി ഡോളർ ബില്യണയർ ക്ലബ്ബിൽ (1.4 ബില്യൺ ഡോളർ) ഇടംനേടുകയും ചെയ്തു. 

 

 

 

Alakh Pandey, founder of edtech unicorn PhysicsWallah, has surpassed Bollywood superstar Shah Rukh Khan in wealth, with his net worth soaring 223% to ₹14,150 crore, according to the 2025 Hurun India Rich List. Starting as a YouTube educator in 2016, Pandey’s company reported a revenue increase to ₹2,886 crore and reduced losses to ₹243 crore in FY25. Meanwhile, Shah Rukh Khan’s wealth grew 71% to ₹12,490 crore, driven by Red Chillies Entertainment and the blockbuster Jawan. PhysicsWallah also plans a ₹3,820 crore IPO to fuel expansion.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാൽനടയാത്രികരുടെ സുരക്ഷ; സംസ്ഥാനങ്ങൾക്കായി നിർദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രിംകോടതി

National
  •  17 hours ago
No Image

നിര്‍ത്തിവച്ച പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങി വിസ് എയര്‍; 312 ദിര്‍ഹം മുതല്‍ നിരക്ക്; ബുക്കിങ് തുടങ്ങി

uae
  •  17 hours ago
No Image

കേരളത്തിൽ ഇന്ന് മുതൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  17 hours ago
No Image

കോട്ട പരദേവത ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവം; മുൻ എക്സിക്യൂട്ടീവ് ഓഫീസർക്കെതിരെ പരാതി നൽകാൻ ക്ഷേത്രം ഭാരവാഹികൾ

Kerala
  •  18 hours ago
No Image

ഏത് പ്രതിസന്ധി ഘട്ടത്തിലും പോരാടാനുള്ള കഴിവ് അവനുണ്ട്: സൂപ്പർതാരത്തെക്കുറിച്ച് ലാറ

Cricket
  •  a day ago
No Image

ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം സ്ഥാപിച്ച വീടുകൾക്ക് 5 % കെട്ടിട നികുതിയളവ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

Kerala
  •  a day ago
No Image

കാര്‍ തടഞ്ഞുനിര്‍ത്തി; കണ്ണില്‍ മുളകുപൊടി എറിഞ്ഞു; മൈസൂരില്‍ പട്ടാപ്പകല്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

National
  •  a day ago
No Image

കുറയുന്ന ലക്ഷണമില്ല; 500 ദിർഹം തൊടാനൊരുങ്ങി യുഎഇയിലെ 24 കാരറ്റ് സ്വർണവില

uae
  •  a day ago
No Image

തകർത്തടിച്ചാൽ ലോകത്തിൽ ഒന്നാമനാവാം; ചരിത്ര നേട്ടത്തിനരികെ ഹിറ്റ്മാൻ

Cricket
  •  a day ago
No Image

ഹിമാചൽ പ്രദേശിൽ ബസ്സിന് മുകളിൽ മണ്ണിടിഞ്ഞ് വീണ അപകടം: മരണസംഖ്യ 15 ആയി; രക്ഷാപ്രവർത്തനം തുടരുന്നു‌‌

National
  •  a day ago