HOME
DETAILS

ബലാത്സംഗം, നിര്‍ബന്ധിത മതപരിവര്‍ത്തനം, ഗര്‍ഭച്ഛിദ്രം; യൂട്യൂബറും നടനുമായ മണി മെരാജ് അറസ്റ്റില്‍

  
October 06, 2025 | 3:58 PM

youtuber and actor mani meraj has been arrested on charges of assault forced religious conversion and abortion

പട്‌ന: ബലാത്സംഗക്കേസില്‍ ഭോജ്പൂരി നടനും യൂട്യൂബറുമായ മണി മെരാജ് അറസ്റ്റില്‍. ബലാത്സംഗം, നിര്‍ബന്ധിത മതപരിവര്‍ത്തനം, ഗര്‍ഭഛിദ്രം, വഞ്ചന എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. വനിത യൂട്യൂബറുടെ പരാതിയിലാണ് അറസ്റ്റ്. ഇയാള്‍ ഐപിഎല്‍ മത്സരങ്ങള്‍ക്ക് ഭോജ്പൂരി ഭാഷയില്‍ കമന്ററി പറയുകയും ചെയ്തിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.

സഹപ്രവര്‍ത്തകയും, വനിത യൂട്യൂബറുമായ പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് നടനെ ഗാസിയാബാദ് പൊലിസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലെ കോമഡി വീഡിയോകളിലൂടെയാണ് ഇയാള്‍ പ്രശസ്തി നേടുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് ശേഷം ഭോജ്പൂരി സിനിമകളിലും ഇയാള്‍ അഭിനയിച്ചിട്ടുണ്ട്. ജിയോ ടിവിക്ക് വേണ്ടി ഐപിഎല്ലിന്റെ ഭോജ്പൂരി കമന്റേറ്ററായും ഇയാള്‍ പിന്നീട് തിളങ്ങി. 

പെണ്‍കുട്ടിയുടെ പരാതി

മണി മെരാജ് എന്ന വ്യാജ ഐഡന്റി ഉപയോഗിച്ച് തന്നോട് സൗഹൃദം സ്ഥാപിച്ച പ്രതി വിവാഹ വാഗ്ദാനം നല്‍കി പലതവണ ബലാത്സംഗം ചെയ്‌തെന്നാണ് യുവതി നല്‍കിയ പരാതി. നിര്‍ബന്ധിച്ച് മയക്ക് മരുന്ന് നല്‍കിയും, പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയെന്നും യുവതി പരാതിയില്‍ പറയുന്നു. മാത്രമല്ല മതം മാറാനും, ഗര്‍ഭച്ഛിദ്രത്തിനും നിര്‍ബന്ധിക്കുകയും ചെയ്‌തെന്നും വനിത യൂട്യൂബര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

YouTuber and actor Mani Meraj has been arrested on charges of rape, forced religious conversion, and abortion.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടുവകളുടെ എണ്ണം എടുക്കാന്‍ ബോണക്കാട് പോയ ഉദ്യോഗസ്ഥരെ കാണാനില്ല; കാണാതായവരില്‍ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയും

Kerala
  •  6 days ago
No Image

കൊച്ചി നഗരത്തില്‍ ഇന്ന് കുടിവെള്ളം മുടങ്ങില്ല; തമ്മനം പമ്പ് ഹൗസിലെ അറ്റകുറ്റപ്പണികള്‍ മാറ്റിവച്ചെന്ന് ജല അതോറിറ്റി

Kerala
  •  6 days ago
No Image

കാലിക്കറ്റിൽ പരീക്ഷ, കേരളയിൽ പരീക്ഷാഫലം; ഇന്നത്തെ യൂണിവേഴ്സിറ്റി വാർത്തകൾ

Universities
  •  6 days ago
No Image

പ്രവേശനം കോടി രൂപ ഫീസുള്ള പി.ജി സീറ്റിൽ; സർട്ടിഫിക്കറ്റിൽ ദരിദ്രർ

Kerala
  •  6 days ago
No Image

പത്തുകടന്നത് കഴിഞ്ഞ വര്‍ഷം; ഇപ്പോള്‍ ഐ.ഐ.എമ്മില്‍; തെരഞ്ഞെടുപ്പ് പരീക്ഷ ജയിക്കുമോ കുഞ്ഞാമിന?

Kerala
  •  6 days ago
No Image

പി.എസ്.സി- നെറ്റ് പരീക്ഷകൾ ഒരേ ദിവസം; ഉദ്യോഗാർഥികൾക്ക് വീണ്ടും പരീക്ഷണം

Kerala
  •  6 days ago
No Image

2002ലെ പണിമുടക്ക് ഓർമിക്കാൻ ഇഷ്ടപ്പെടാത്ത അധ്യായം: എ.കെ ആന്റണി

Kerala
  •  6 days ago
No Image

ഇവിടെ ഇങ്ങനെയാണ്..യു.ഡി.എഫില്ല, എൽ.ഡി.എഫും; കോൺഗ്രസും സി.പി.എമ്മും ലീഗിനെതിരേ ഒന്നിച്ച് 

Kerala
  •  6 days ago
No Image

സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  6 days ago
No Image

എം.എൽ.എ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്; ആദരസൂചകമായി കൊയിലാണ്ടി ടൗണിൽ ഹർത്താൽ

Kerala
  •  6 days ago