'സർക്കാരുകൾ ബ്രാഹ്മണരെ സേവിക്കണം, ആയുധങ്ങളിലൂടെയും വിശുദ്ധഗ്രന്ഥങ്ങളിലൂടെയും മാത്രമേ രാജ്യത്തെ സംരക്ഷിക്കാൻ സാധിക്കൂ' - വിവാദ പരാമർശവുമായി ഡൽഹി മുഖ്യമന്ത്രി
ന്യൂഡൽഹി: സമൂഹത്തിൽ അറിവിന്റെ ദീപം കൊളുത്തിയവർ ബ്രാഹ്മണരാണെന്നും സർക്കാരുകൾ ബ്രാഹ്മണരുടെ ക്ഷേമത്തിനായി പ്രവർത്തിക്കണമെന്നും ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. ഡൽഹിയിൽ ബ്രാഹ്മണസഭ സംഘടിപ്പിച്ച ആൾ ഇന്ത്യൻ ബ്രാഹ്മിൻ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവയെയാണ് രേഖ ഗുപ്ത വിവാദ പരാമർശം.
സമൂഹത്തിൽ അറിവിന്റെ ദീപം ആരെങ്കിലും തെളിയിക്കുന്നുണ്ടെങ്കിൽ അത് നമ്മുടെ ബ്രാഹ്മണ സമൂഹം മാത്രമാണ്. അവർ വിശുദ്ധഗ്രന്ഥങ്ങളെ മാത്രമല്ല, ആയുധങ്ങളെയും പൂജിക്കുന്നു. ആയുധങ്ങളിലൂടെയും വിശുദ്ധഗ്രന്ഥങ്ങളിലൂടെയും മാത്രമേ നമുക്ക് രാജ്യത്തെ സംരക്ഷിക്കാനാകൂയെന്നും അവർ പറഞ്ഞു. ഏത് സർക്കാർ അധികാരത്തിലായാലും ബ്രാഹ്മണരുടെ ക്ഷേമത്തിനായി പ്രവർത്തിക്കണമെന്നും രേഖ ഗുപ്ത ആവശ്യപ്പെട്ടു.
"അറിവിന്റെ ജ്വാല ജ്വലിപ്പിച്ചും, മതം പ്രചരിപ്പിച്ചും, സൽസ്വഭാവം വളർത്തിയെടുത്തും, ബ്രാഹ്മണ സമൂഹം എല്ലായ്പ്പോഴും സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിച്ചിട്ടുണ്ട്. ഏത് സർക്കാർ അധികാരത്തിലായാലും, ബ്രാഹ്മണ സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകാൻ അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കണം," മുഖ്യമന്ത്രി പറഞ്ഞു.
"ഡൽഹിയിൽ നമ്മുടെ ലക്ഷ്യം എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നതിനെക്കുറിച്ച് നിങ്ങളുടെ നിർദ്ദേശങ്ങൾ തുടർന്നും നൽകുക, കാരണം വലിയൊരു തടസ്സം നിലനിൽക്കുന്നു. 27 വർഷമായി ഡൽഹി മന്ദഗതിയിലാണ് നീങ്ങുന്നത്. ഇപ്പോൾ ഗിയറുകൾ മാറ്റി പ്രക്രിയ ത്വരിതപ്പെടുത്തേണ്ട സമയമാണ്, കാരണം നമുക്ക് ചുറ്റുമുള്ള സംസ്ഥാനങ്ങൾ നമ്മെ മറികടന്നതായി തോന്നുന്നു. ഡൽഹിയുടെയും അവിടുത്തെ ജനങ്ങളുടെയും താൽപ്പര്യങ്ങൾക്കായി നാമെല്ലാവരും ഒരുമിച്ച് പ്രവർത്തിച്ചാൽ, തീർച്ചയായും ഡൽഹി ഒരു വിക്ഷിത് ഡൽഹിയായി സ്ഥാപിക്കപ്പെടും." - അവർ കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."