
വിപണിയിലെത്തിയിട്ട് ഒരു വർഷം: 1 ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നേട്ടം കൈവരിച്ച് ഏഥർ റിസ്ത: എന്തുകൊണ്ട് ഈ ഇലക്ട്രിക് സ്കൂട്ടർ വാങ്ങണം

തിരക്കേറിയ റോഡുകളിലൂടെയുള്ള യാത്രകൾക്കും മികച്ച റേഞ്ചും ലഭിക്കുന്ന ഒരു ഇല്ക്ട്രിക് സ്കൂട്ടർ അന്വേഷിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഏറ്റവും അനുയോജ്യമായ ഒരു ഇലക്ട്രിക് സ്കൂട്ടറാണ് ഏഥർ റിസ്ത. പ്രത്യേകിച്ച് കുടുംബത്തോടൊപ്പമുള്ള യാത്രകൾ പോകുമ്പോൾ പലരും ഇലക്ട്രിക് സ്കൂട്ടറുകളോട് ചെറിയ മടികാണിക്കുന്നുണ്ട്. എവിടെയെങ്കിലും വണ്ടി നിന്ന് പോകുമോ, എന്തെങ്കിലും തകരാറുകൾ സംഭവിക്കുമോ തുടങ്ങിയ ആശങ്കകൾ ചിലരിൽ കാണാം. എന്നാൽ ഏഥർ റിസ്ത ഒരു കാറിന്റെ സുഖസൗകര്യങ്ങൾ ആണ് വാഗ്ദാനം ചെയ്യുന്നത് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? സുഖസൗകര്യം, വിശാലമായ ഇടം, സുരക്ഷ, മികച്ച റേഞ്ച്, സ്മാർട്ട് ഫീച്ചറുകൾ എന്നിവയുടെ സമന്വയമാണ് ഈ സ്കൂട്ടറിനെ വിപണിയിൽ മറ്റ് ഇലക്ട്രിക് സ്കൂട്ടറുകളിൽ നിന്ന് വേറിട്ടു നിർത്തുന്നത്.
സുഖസൗകര്യവും വിശാലതയും
900 മില്ലിമീറ്റർ നീളമുള്ള സീറ്റാണ് റിസ്തയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് രണ്ടുപേർക്ക് സുഖകരമായ യാത്ര ഉറപ്പാക്കുന്നുണ്ട്. ഉയരം കൂടിയവർക്കും അല്ലാത്തവർക്കും ഒരുപോലെ അനുയോജ്യമായ ഫ്ലാറ്റ് ഫ്ലോർബോർഡ് യാത്രയെ കുറച്ചും കൂടെ എളുപ്പമാക്കുന്നു. സ്റ്റോറേജിന്റെ കാര്യത്തിൽ, 34 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജും ഓപ്ഷണൽ 22 ലിറ്റർ ഫ്രങ്കും ചേർന്ന് 56 ലിറ്റർ വരെ സംഭരണശേഷി ലഭിക്കും. ഹെൽമറ്റ്, ഗ്രോസറി ബാഗുകൾ, കുട്ടികളുടെ സാധനങ്ങൾ എന്നിവ എളുപ്പത്തിൽ സൂക്ഷിക്കാൻ ഇത് സഹായിക്കുന്നു.

വിലയും വേരിയന്റുകളും
നിലവിൽ 1.04 ലക്ഷം മുതൽ 1.42 ലക്ഷം രൂപ വരെയാണ് ഏഥർ റിസ്തയുടെ എക്സ്ഷോറൂം വില. S, Z 2.9 kWh, Z 3.7 kWh എന്നീ മൂന്ന് വേരിയന്റുകളിൽ ഈ ഫാമിലി സ്കൂട്ടർ ലഭ്യമാണ്. 2.9 kWh ബാറ്ററി പായ്ക്ക് S, Z വേരിയന്റുകളിൽ 123 കിലോമീറ്റർ (IDC) റേഞ്ച് നൽകുമ്പോൾ, 3.7 kWh ബാറ്ററി പായ്ക്ക് Z വേരിയന്റിൽ 159 കിലോമീറ്റർ (IDC) റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
പെർഫോമൻസും വേഗതയും
4.3 kW (5.7 bhp) പവറിൽ 22 Nm ടോർക്ക് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് റിസ്തയുടെ മോട്ടോർ. 4.7 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ സ്കൂട്ടറിന് കഴിയും. എന്നാൽ, എല്ലാ വേരിയന്റുകളുടെയും പരമാവധി വേഗത 80 കിലോമീറ്ററായി ഏഥർ എനർജി പരിമിതപ്പെടുത്തിയിട്ടുണ്ട്.
സ്മാർട്ട് ഫീച്ചറുകളുടെ ലോകം
ഏഥർ റിസ്തയുടെ ഫീച്ചറുകൾ ശ്രദ്ധേയമാണ്. മാജിക് ട്വിസ്റ്റ്, റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം, ടേൺ-ബൈ-ടേൺ നാവിഗേഷൻ, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, 7 ഇഞ്ച് ടച്ച്സ്ക്രീൻ, വാട്ട്സ്ആപ്പ് നോട്ടിഫിക്കേഷനുകൾ, അലക്സ വോയ്സ് അസിസ്റ്റന്റ്, സ്കിഡ് കൺട്രോൾ, മോണോ-എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലൈറ്റുകൾ, 34 ലിറ്റർ കാർഗോ ഏരിയ, ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, 12 ഇഞ്ച് അലോയ് വീലുകൾ എന്നിവ ഇതിനെ സെഗ്മെന്റിൽ മികച്ച ഒന്നാക്കി മാറ്റുന്നു.
ഏഥർ റിസ്ത വിപണിയിലെത്തി ഒരു വർഷത്തിനുള്ളിലാണ് 1 ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് കൈവരിച്ചിരിക്കുന്നത്. ഇന്ത്യയിലെ കുടുംബങ്ങൾക്കിടയിൽ വിശ്വാസ്യത, സുഖസൗകര്യങ്ങൾ, പ്രായോഗികത എന്നിവയിലൂടെയാണ് ഈ സ്കൂട്ടർ വൻ സ്വീകാര്യത നേടിയത്. വിപണിയിലെ പ്രമുഖരോട് മത്സരിച്ച് ഈ നേട്ടം കൈവരിച്ചത് റിസ്തയുടെ ഗുണമേന്മയുടെ തെളിവാണ്.
Launched a year ago, the Ather Rizta has achieved a remarkable 1 lakh unit sales milestone. This family-friendly electric scooter stands out with its spacious 900mm seat, up to 56L storage, and a range of up to 159 km. Packed with smart features like a 7-inch touchscreen, Alexa voice assistant, and regenerative braking, it offers comfort, safety, and performance, making it a top choice for Indian families seeking reliable and practical urban mobility.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയില്‍ നിന്ന് ഇസ്‌റാഈല്‍ കസ്റ്റഡിയില്‍ എടുത്ത മുഴുവന്‍ കുവൈത്തികളെയും മോചിപ്പിച്ചു
Kuwait
• 10 hours ago
ഒമാനിലെ പ്രവാസികള്‍ക്ക് തിരിച്ചടി: ഫാമിലി വിസ ഇനി എളുപ്പത്തില്‍ പുതുക്കാനാകില്ല; പുതിയ നിയമം പ്രാബല്യത്തില്‍
oman
• 10 hours ago
ചരിത്രനേട്ടം കയ്യെത്തും ദൂരത്ത്; ലോകത്തിലെ ആദ്യ താരമാവാൻ ഒരുങ്ങി ഗിൽ
Cricket
• 11 hours ago
കസ്റ്റഡി മർദന ആരോപണങ്ങൾ: ആലപ്പുഴ ഡിവൈഎസ്പി എം.ആർ. മധുബാബുവിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി
Kerala
• 11 hours ago
ഓപ്പറേഷന്‍ നുംഖോര്‍: ദുല്‍ഖര്‍ സല്‍മാന്റെ വാഹനം വിട്ടുനല്‍കുന്നത് പരിശോധിക്കണമെന്ന് കസ്റ്റംസിനോട് ഹൈക്കോടതി
Kerala
• 11 hours ago
ഇടിമിന്നലോടെ മഴയെത്തുന്നു; ഇന്ന് 2 ജില്ലകളിലും നാളെ 6 ജില്ലകളിലും യെല്ലോ അലര്‍ട്ട്
Kerala
• 12 hours ago
ജെസി കൊലക്കേസ്: സാം ഉപേക്ഷിച്ച മൊബൈല്‍ ഫോണ്‍ എം.ജി സര്‍വകലാശാലയിലെ പാറക്കുളത്തില്‍ നിന്ന് കണ്ടെത്തി
Kerala
• 12 hours ago
'നമ്മുടെ കണ്‍മുന്നില്‍ വെച്ച് ഒരു ജനതയെ ഒന്നാകെ തുടച്ചു നീക്കാനുള്ള ശ്രമങ്ങള്‍ ഇസ്‌റാഈല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്, ഗസ്സയെ നാം മറന്നു കളയരുത്' ഗ്രെറ്റ തുന്‍ബര്‍ഗ്
International
• 13 hours ago
ഭൗതിക ശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്; ക്വാണ്ടം മെക്കാനിക്‌സിലെ ഗവേഷണത്തിനാണ് പുരസ്‌കാരം
International
• 13 hours ago
ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; കൊച്ചു കുഞ്ഞ് ഉള്‍പെടെ മരണം, നിരവധി പേര്‍ക്ക് പരുക്ക്
International
• 14 hours ago
പത്തനംതിട്ടയില്‍ കടുവ ഭക്ഷിച്ച നിലയില്‍ ഫോറസ്റ്റ് വാച്ചറുടെ മൃതദേഹം കണ്ടെത്തി
Kerala
• 14 hours ago
ഹൈവേ ഉപയോക്താക്കള്‍ക്ക് യാത്രാ സൗകര്യം ഉറപ്പാക്കാനായി ദേശീയ പാതകളില്‍ ക്യുആര്‍ കോഡ് സൈന്‍ബോര്‍ഡുകള്‍ വരുന്നു; വിവരങ്ങളെല്ലാം ഇനി വിരല്‍ത്തുമ്പില്‍
National
• 15 hours ago
ദ്വാരപാലകശില്പം ഏത് കോടീശ്വരനാണ് വിറ്റത്?; സി.പി.എം വ്യക്തമാക്കണമെന്ന് വി.ഡി സതീശന്
Kerala
• 15 hours ago
നിങ്ങളുടെ ഇഷ്ടങ്ങളില്‍ ഇന്നും ഈ ഉല്‍പന്നങ്ങളുണ്ടോ... ഗസ്സയിലെ കുഞ്ഞുമക്കളുടെ ചോരയുടെ മണമാണതിന്
International
• 16 hours ago
ഡോളറിൽ നിക്ഷേപിച്ചാൽ പണം ഇരട്ടിയായി ലഭിക്കും; ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയുടെ ഉപദേശം അഭിഭാഷകനെ തള്ളിയിട്ടത് വമ്പൻ കെണിയിൽ, നഷ്ടം 97 ലക്ഷം രൂപം
National
• 18 hours ago
'സാധ്യതയും സാഹചര്യവുമുണ്ടായിട്ടും ഗസ്സന്‍ വംശഹത്യ തടയുന്നതില്‍ ലോക രാഷ്ട്രങ്ങള്‍ പരാജയപ്പെട്ടു' രൂക്ഷവിമര്‍ശനവുമായി വത്തിക്കാന്‍
International
• 18 hours ago
കുളത്തില്‍ നിന്നും കിട്ടിയ ബാഗില്‍ 100 ഓളം വിതരണം ചെയ്യാത്ത വോട്ടര്‍ ഐഡി കാര്‍ഡുകള്‍; തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് സംശയം സംശയം- സംഭവം മധ്യപ്രദേശില്‍
Kerala
• 18 hours ago
പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്യാത്തതില്‍ നടപടി: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ബസ് ഓടിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു
Kerala
• 18 hours ago
കനത്ത മഴയില്‍ ഡാം തുറന്നു വിട്ടു; കുത്തൊഴുക്കില്‍ പെട്ട് സ്ത്രീ ഒലിച്ചു പോയത് 50 കിലോമീറ്റര്‍
Kerala
• 16 hours ago
ചീഫ് ജസ്റ്റിസിനുനേരെ ഷൂ എറിഞ്ഞത് ദൈവിക പ്രേരണയാലെന്ന് പ്രതിയായ അഭിഭാഷകന്, ജയില്‍ ശിക്ഷ അനുഭവിക്കാന്‍ തയ്യാറെന്ന്
National
• 17 hours ago
രാത്രിയില്‍ ഭാര്യ പാമ്പായി മാറുന്നു, ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാം; വിചിത്രമായ പരാതിയുമായി യുവാവ്
Kerala
• 17 hours ago