HOME
DETAILS

പുതിയ കസ്റ്റംസ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ: 60,000 ദിർഹത്തിൽ കൂടുതലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ഡിക്ലയർ ചെയ്യണം

  
October 10, 2025 | 2:57 PM

new travel regulations announced by uae authorities

അബൂദബി: യുഎഇയിൽ പ്രവേശിക്കുന്നതും പുറത്ത് പോകുന്നതുമായി ബന്ധപ്പെട്ട യാത്രാനിയമങ്ങളെക്കുറിച്ച് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി. രാജ്യത്തെ അതിർത്തികളിൽ സുരക്ഷ ഉറപ്പാക്കാനും കസ്റ്റംസ് നടപടികൾ സുഗമമാക്കാനുമാണ് ഈ നിർദേശങ്ങൾ ലക്ഷ്യമിടുന്നതെന്ന് 24.ae റിപ്പോർട്ട് ചെയ്യുന്നു.

രാജ്യത്ത് പ്രവേശിക്കുമ്പോൾ പിഴ ഒഴിവാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി പണം, വിലപിടിപ്പുള്ള വസ്തുക്കൾ, നിയന്ത്രിത വസ്തുക്കൾ എന്നിവ ഡിക്ലയർ ചെയ്യേണ്ടതിന്റെ പ്രാധാന്യം നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.

ജിസിസിയുടെ ഏകീകൃത കസ്റ്റംസ് നിയമ പ്രകാരം, 60,000 ദിർഹത്തിൽ കൂടുതൽ അല്ലെങ്കിൽ മറ്റ് കറൻസികളിൽ അതിന് തുല്യമായവ (പണം, കൈമാറ്റം ചെയ്യാവുന്ന ഉപകരണങ്ങൾ, വിലയേറിയ ലോഹങ്ങൾ, രത്നങ്ങൾ) കൊണ്ടുപോകുന്ന യാത്രക്കാർ ഔദ്യോഗിക ഡിക്ലറേഷൻ ഫോം ഉപയോഗിച്ച് ഈ ഇനങ്ങൾ ഡിക്ലയർ ചെയ്യണം. യുഎിയിലേക്ക് വരുമ്പോഴും, യുഎഇയിൽ നിന്ന് പോകുമ്പോഴും ഈ നിയമം ബാധകമാണ്. 

വ്യക്തിഗത വസ്തുക്കൾക്കും സമ്മാനങ്ങൾക്കും കസ്റ്റംസ് നിയമം നിർദ്ദിഷ്ട പരിധിയിൽ ഇളവുകൾ അനുവദിക്കുന്നു. സമ്മാനങ്ങളുടെ ആകെ മൂല്യം 3,000 ദിർഹം കടക്കരുത്, അവ വ്യക്തിഗത ഉപയോഗത്തിനായിരിക്കുകയും വ്യാപാര ഉദ്ദേശമില്ലാത്തതും സാധാരണ അളവിലുള്ളതുമാകണം. അതേസമയം, ആവർത്തിച്ച് ഒരേ തരം സാധനങ്ങൾ കൊണ്ടുപോകുന്നവർക്ക് ഈ ഒഴിവാക്കൽ ബാധകമല്ല.

പുകയില ഉൽപ്പന്നങ്ങൾക്കും പരിതികളുണ്ട്. 200 സിഗരറ്റുകൾ അല്ലെങ്കിൽ അതിന് തുല്യമായ പൈപ്പ് പുയിലയോ, ഷിഷയോ മാത്രമേ കസ്റ്റംസ് തീരുവയില്ലാതെ അനുവദിക്കുകയുള്ളൂ. അധിക അളവുകൾക്ക് കസ്റ്റംസ് തീരുവ ബാധകമാണ്.

അതേസമയം, തികച്ചും നിരോധിതമായ ചില വസ്തുക്കളും ഉണ്ട്, അവ യാതൊരു സാഹചര്യത്തിലും യു.എ.ഇയിൽ കൊണ്ടുവരാനോ കൊണ്ടുപോകാനോ കഴിയില്ല. മയക്കുമരുന്ന്, ചൂതാട്ട ഉപകരണങ്ങൾ, നൈലോൺ മത്സ്യബന്ധന വലകൾ, അസംസ്കൃത ആനക്കൊമ്പ്, വ്യാജ കറൻസി, ഉപയോഗിച്ചതോ റീട്രെഡ് ചെയ്തതോ ആയ ടയറുകൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ, റെഡ്-ബീം ലേസർ പേനകൾ, മതപരമായ മൂല്യങ്ങളോ പൊതു ധാർമ്മികതയോ ലംഘിക്കുന്ന അച്ചടിച്ചതോ ദൃശ്യപരമോ ആയ വസ്തുക്കൾ എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്. 

ബന്ധപ്പെട്ട അധികാരികളിൽ നിന്ന് മുൻകൂർ അനുമതി നേടിയതിനുശേഷം മാത്രം അനുവദിക്കുന്ന ചില നിയന്ത്രിത ഇനങ്ങളുമുണ്ട്. ജീവനുള്ള മൃഗങ്ങൾ, സസ്യങ്ങൾ, വളങ്ങൾ, കീടനാശിനികൾ, ആയുധങ്ങൾ, വെടിമരുന്ന്, സ്ഫോടകവസ്തുക്കൾ, പടക്കങ്ങൾ, മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും, ആണവ സംബന്ധിയായ വസ്തുക്കൾ, വയർലെസ് ട്രാൻസ്മിറ്ററുകൾ, മദ്യം, സൗന്ദര്യവർദ്ധക വസ്തുക്കൾ, അസംസ്കൃത വജ്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഇതിനായി പ്രതിരോധം, ആഭ്യന്തരം, ആരോഗ്യം, പ്രതിരോധം, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി, സാംസ്കാരികം, യുവജനം, വ്യവസായം, നൂതന സാങ്കേതികവിദ്യ തുടങ്ങിയ മന്ത്രാലയങ്ങൾ, ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ, ടെലികമ്മ്യൂണിക്കേഷൻസ്, ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി, ദുബൈ പൊലിസ്, യുഎഇ കിംബർലി ഓഫീസ് തുടങ്ങിയ അധികാരികളിൽ നിന്ന് അനുമതി നേടേണ്ടതുണ്ട്. 

The Federal Authority for Identity, Citizenship, Customs, and Port Security has introduced new guidelines for entry and exit procedures in the UAE. These regulations aim to enhance border security and streamline customs processes, ensuring a smoother experience for travelers. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ജനാധിപത്യത്തെ ബിജെപി കശാപ്പുചെയ്യുന്നു; വോട്ട് മോഷണം നടത്താൻ ഒപ്പം തെരഞ്ഞെടുപ്പ് കമ്മിഷനും: രാഹുൽ ഗാന്ധി

National
  •  4 days ago
No Image

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ

Kerala
  •  4 days ago
No Image

ഐഎഎസ് ഉദ്യോ​ഗസ്ഥൻ എൻ. പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി; ഉത്തരവിറക്കി ചീഫ് സെക്രട്ടറി

Kerala
  •  4 days ago
No Image

അർദ്ധരാത്രി ' നിലമ്പൂരിലെ ഏതോ കുഴിയിൽ യുവാവ് വീണു കിടപ്പുണ്ടെന്ന് സന്ദേശം', ലൊക്കേഷൻ അറിയില്ല; 10 അടി താഴ്ചയിൽ വീണ യുവാവിന് തുണയായത് സൈബർ സെല്ലും പൊലിസും

Kerala
  •  4 days ago
No Image

ഓപ്പറേഷൻ 'രക്ഷിത'ക്കിടയിലും രക്ഷയില്ല; കേരള എക്‌സ്‌പ്രസിൽ സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ച മദ്യപൻ പിടിയിൽ; സംഭവം ചങ്ങനാശ്ശേരിയിൽ

Kerala
  •  4 days ago
No Image

ഭർത്താവിനെ കൊന്ന് ബാഗിലാക്കി; മകളെ വിളിച്ചറിയിച്ച ശേഷം യുവതി നാടുവിട്ടു

National
  •  4 days ago
No Image

പഠനയാത്ര മുടങ്ങി; വിദ്യാർഥികൾ നൽകിയ അഡ്വാൻസ് തുക തിരികെ നൽകിയില്ല; ടൂർ ഓപ്പറേറ്റർമാർക്ക് 1.25 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

Kerala
  •  4 days ago
No Image

കൊടി സുനിയെ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹരജി; സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  4 days ago
No Image

കയ്യിൽ കടിച്ചു, മുടി പിടിച്ച് വലിച്ചു; ഇൻഫ്ലുവൻസർ ദമ്പതികളുടെ തമ്മിൽ തല്ല്; ഭർത്താവിനെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 days ago
No Image

മത്സ്യത്തൊഴിലാളികളുടെ വലയിൽ കോടികൾ വിലമതിക്കുന്ന 'തിമിംഗല ഛർദ്ദി' കുടുങ്ങി; വൻ നിധി കോസ്റ്റൽ പൊലിസിന് കൈമാറി

Kerala
  •  4 days ago