HOME
DETAILS

ഷാഫി പറമ്പിൽ എംപിയെ മർദിച്ച സംഭവം: പൊലിസിന്റെ ഏകപക്ഷീയമായ നടപടിക്കെതിരെ രൂക്ഷ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

  
Web Desk
Invalid date

shafi parambil mp assaulted rahul mankootathil mla slams polices biased action

കോഴിക്കോട്: പേരാമ്പ്രയിൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താലിനിടെ ഉണ്ടായ പ്രതിഷേധ പ്രകടനങ്ങൾക്ക് നേരെ പൊലിസിന്റെ ലാത്തിച്ചാർജ്ജ്. സംഘർഷത്തിൽ വടകര എംപി ഷാഫി പറമ്പിലിനും ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിനും പരുക്കേറ്റു. വൈകിട്ട് ആറിനു ശേഷം യുഡിഎഫ് നടത്തിയ പ്രകടനത്തിന് നേരെ പൊലിസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തുകയായിരുന്നു.

2025-10-1022:10:21.suprabhaatham-news.png
 
 

ഷാഫി പറമ്പിൽ എംപിയെ മർദിച്ച പൊലിസിന്റെ ഏകപക്ഷീയമായ നടപടിക്കെതിരെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. ഫേസ്ബുക്കിലൂടെ പ്രതികരിച്ച അദ്ദേഹം, "അയ്യപ്പന്റെ സ്വർണം കട്ടത്ത് മറക്കാനാണ് വിജയന്റെ പൊലിസും വിജയന്റെ പാർട്ടിക്കാരും ഈ ചോര വീഴ്ത്തിയതെങ്കിൽ, പേരാമ്പ്ര മാത്രമല്ല, കേരളത്തിൽ തന്നെ വീഴും ഈ കമ്മ്യൂണിസ്റ്റ് സർക്കാർ. ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് ഈ നാട് മറുപടി പറയും" എന്ന് ഫേസ്ബുക്കിൽ കുറിച്ചു. ശബരിമല ക്ഷേത്രത്തിലെ സ്വർണ നഷ്ടവുമായി ബന്ധപ്പെട്ട വിവാദത്തെ സൂചിപ്പിച്ചാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. ശബരിമലയിലെ സ്വർണം നഷ്ടപ്പെട്ടതായി ആരോപണങ്ങൾ ഉയർന്നിരുന്നു, ഇതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നൽകിയിരുന്നു. ഈ വിവാദം സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു, ബിജെപിയും കോൺഗ്രസും മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചു.

സികെജി കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് ഇന്നലെ സംഘർഷമുണ്ടായത്. ഇതിന്റെ തുടർച്ചയായി യുഡിഎഫ് പേരാമ്പ്രയിൽ ഇന്ന് ഹർത്താൽ ആചരിച്ചിരുന്നു. വൈകുന്നേരം യുഡിഎഫും സിപിഐഎമ്മും നടത്തിയ മാർച്ച് ആണ് സംഘർഷാവസ്ഥയിലേക്ക് നീങ്ങിയത്. ഇടിനിടെ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലിസ് ലാത്തി വീശുകയും തുടർന്ന് കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. 

 

 

 

In Perambra, Kozhikode, a clash erupted during UDF-LDF protests over a college union election dispute, leading to a police lathicharge and tear gas use. Vadakara MP Shafi Parambil and DCC president Praveen Kumar were injured. Congress MLA Rahul Mankootathil condemned the police's actions, alleging they were protecting interests linked to the Sabarimala gold controversy, vowing that the state would respond to this injustice.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  a month ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  a month ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  a month ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  a month ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  a month ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  a month ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  a month ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  a month ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  a month ago