അതേസമയം പേരാമ്പ്രയിലെ സി.കെ.ജി മെമ്മോറിയൽ ഗവ. കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് യുഡിഎഫും എൽഡിഎഫും നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്കിടെ ഉണ്ടായ സംഘർഷത്തിലാണ് വടകര എംപി ഷാഫി പറമ്പിലിന് പരുക്കേറ്റത്. പൊലിസിന്റെ ലാത്തി ചാർജ്ജിനിടെയാണ് ഷാഫി പറമ്പിലിന് മുഖത്തും ചുണ്ടിനും പരുക്കേറ്റത്, ശ്വാസതടസ്സവും അനുഭവപ്പെട്ടു. അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഘർഷത്തിൽ ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ ഉൾപ്പെടെ നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരുക്കേറ്റു. യു.ഡി.എഫ് പ്രവർത്തകർക്ക് നേരെ പൊലിസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തുകയായിരുന്നു. ഇതിനിടെയാണ് ഷാഫി പറമ്പിൽ എംപിക്ക് പരുക്കേറ്റത്.
സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധ പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്തു. നാളെ (ശനിയാഴ്ച) സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങൾ നടക്കുമെന്നും, ബ്ലോക്ക് തലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
വ്യാഴാഴ്ച നടന്ന കോളേജ് യൂണിയൻ തെരഞ്ഞടുപ്പിൽ ഉണ്ടായ സംഘർഷത്തിന്റെ പ്രതിഷേധമായി യുഡിഎഫ് പേരാമ്പ്രയിൽ ഇന്ന് ഹർത്താൽ ആചരിച്ചിരുന്നു. രാവിലെ ആറു മുതൽ വൈകിട്ട് ആരു വരെയായിരുന്നു ഹർത്താൽ. അതേസമയം ഹർത്താലിനു ശേഷം യുഡിഎഫും സിപിഐഎമ്മും നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഡിവൈഎഫ്ഐയുടെ പ്രകടനവുമായി മുഖാമുഖം വന്നതോടെയാണ് സംഘർഷമുണ്ടായത്. ഇരു വിഭാഗങ്ങളും തമ്മിലുള്ള വാക്കേറ്റം അക്രമാസക്തമായി മാറി, പൊലീസ് ഇടപെട്ടു. സംഘർഷം പരിധിവിട്ടതോടെ കൂടുതൽ പൊലിസ് സേനയെത്തി പ്രവർത്തകർക്ക് നേരെ ലാത്തി വീശുകയായിരുന്നു . പ്രദേശത്ത് ഗതാഗത തടസ്സവും ആശങ്കയും ഉണ്ടായി. ചില റിപ്പോർട്ടുകൾ പ്രകാരം പൊലിസിനെതിരെ കല്ലേറും നടന്നു, ഡിവൈഎസ്പി ഹരിപ്രസാദ് ഉൾപ്പെടെ പൊലിസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു.
opposition leader v d satheesan strongly criticizes police action against shafi parambil