അധിക സര്‍വീസുകളുമായി സലാം എയര്‍; കോഴിക്കോട് നിന്ന് മസ്‌കത്തിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് നിന്നും മസ്‌കത്തിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ച് സലാം എയര്‍. ഡിസംബര്‍ നാല് വരെയാണ് സലാം എയര്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചത്. എല്ലാ ദിവസവും പുലര്‍ച്ചെ 4.50-നാണ് കോഴിക്കോട് നിന്നും മസ്‌കത്തിലേക്കുള്ള പതിവ് വിമാനം. വെള്ളിയാഴ്ചകളില്‍ രാത്രി 11 മണിക്കാണ് അധിക സര്‍വീസ് നടത്തുക. ഡിസംബര്‍ 4 വരെയാണ് നിലവില്‍ അധിക സര്‍വീസ് പ്രഖ്യാപിച്ചിട്ടുള്ളത്.
മസ്‌കത്ത് വഴി റിയാദ്, ദമാം, ജിദ്ദ, ദോഹ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്ക് കണക്ഷന്‍ ഫ്‌ലൈറ്റ് സര്‍വീസുകളും ലഭ്യമാണ്. അടുത്തിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിവിധ സര്‍വീസുകള്‍ വെട്ടിച്ചുരുക്കുകയും ദമാമിലേക്കുള്ള സര്‍വീസ് ഇന്‍ഡിഗോ താല്‍ക്കാലികമായി നിര്‍ത്തുകയും ചെയ്ത സാഹചര്യത്തില്‍ സലാം എയറിന്റെ ഗള്‍ഫ് പ്രവാസികള്‍ക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
salam air has ramped up kozhikode to muscat services until december, adding a friday night flight at 11 pm alongside the daily 4:50 am departure. connections to jeddah, riyadh, dammam, kuwait, and doha are available via muscat, easing travel amid reductions by other airlines like air india express and indigo.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."