HOME
DETAILS

ഇടുക്കിയില്‍ അതിശക്തമായ മഴയില്‍ നിര്‍ത്തിയിട്ട ട്രാവലര്‍ ഒഴുകിപ്പോയി- കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ മുഴുവനായും ഉയര്‍ത്തിയിട്ടുണ്ട്

  
October 18, 2025 | 2:51 AM

intense rainfall floods idukki shutters of mullaperiyar dam to be opened

 

ഇടുക്കി: ഇടുക്കിയിലെ അതിശക്തമായ മഴയില്‍ നെടുങ്കണ്ടത്തും കട്ടപ്പനയിലും നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി. കട്ടപ്പനക്ക് സമീപം ഉരുള്‍പൊട്ടിയതായും സംശയം. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഘട്ടംഘട്ടമായി തുറക്കും. രാവിലെ എട്ടുമണിയോടെയാണ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കുക. നെടുങ്കണ്ടത്ത് നൂറുകണക്കിന് വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. നിര്‍ത്തിയിട്ട ട്രാവലര്‍ ഒഴുകിപ്പോയി.

വീടുകളില്‍ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. താന്നിമൂട് മേഖല പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. നെടുങ്കണ്ടംകമ്പം അന്തര്‍ സംസ്ഥാന പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കൂട്ടാര്‍, തേര്‍ഡ് ക്യാമ്പ്, സന്യാസിയോട, മുണ്ടിയെരുമ, തൂക്കുപാലം, താന്നിമൂട്, കല്ലാര്‍ തുടങ്ങിയ ടൗണുകള്‍ വെള്ളത്തിനടിയിലുമായി.

 

 

കുമളിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വീടുകളില്‍ നിന്നും ആളുകളെ രക്ഷപ്പെടുത്തി. കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ മുഴുവനായും ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. വരും ദിവസങ്ങളിലും മഴ ശക്തമായി തന്നെ തുടരും. മഴക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതിയില്‍ കാറ്റ് വീശാനും ഏറെ സാധ്യത. കേരളതീരത്ത് മത്സ്യബന്ധനത്തിനേര്‍പ്പെടുത്തിയ വിലക്ക് തുടരുക തന്നെയാണ്. മഴ കനക്കുന്നതിനാല്‍ മലയോര മേഖലയിലുള്ളവരും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

 

 

Heavy rains in Idukki have led to severe flooding in areas like Nedumkandam and Kattappana, submerging hundreds of houses. There are suspicions of a landslide near Kattappana. Due to rising water levels, the shutters of the Mullaperiyar Dam will be opened in phases, starting at 8 AM. In Nedumkandam, floodwaters entered numerous homes, and a parked traveller van was washed away. Residents have been relocated to safer locations. The Thannimoodu area is completely isolated, and traffic along the Nedumkandam-Kambam interstate highway has come to a halt.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി. രാജീവും എം. സ്വരാജും അടക്കം പ്രമുഖർ പ്രതികൾ; കൊച്ചിയിലെ സി.പി.എം മാർച്ചിനെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  7 days ago
No Image

അവന്റെ ബാറ്റിനുള്ളിൽ എന്തോ മാന്ത്രിക വിദ്യയുണ്ട്! വൈഭവ് സൂര്യവംശിക്കെതിരെ ബൗളർമാർ ഒരുമിച്ച് പരാതി നൽകേണ്ടി വരും; വൈഭവ് വിസ്മയത്തെക്കുറിച്ച് മുൻ ഇന്ത്യൻ താരം

Cricket
  •  7 days ago
No Image

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ; കര്‍ണാടകയില്‍ നേതൃമാറ്റം; അനുഗ്രഹം വാങ്ങി മുഖ്യമന്ത്രിയാവാന്‍ ഡി.കെ

National
  •  7 days ago
No Image

ഗംഗാനദിയില്‍ ബോട്ട് മുങ്ങി അപകടം; രണ്ട് മരണം, നിരവധി പേരെ കാണാനില്ല

National
  •  7 days ago
No Image

രോഹിത്തിനെ തള്ളി കോഹ്‌ലി, മെസ്സിയെ അനുകൂലിച്ച് കുൽദീപ്! ഇന്ത്യൻ ക്രിക്കറ്റിലെ കട്ട ഫുട്ബോൾ ആരാധകർ ഇതാ...

Cricket
  •  7 days ago
No Image

'യൂണിവേഴ്സൽ ബേബി ബോസിന്റേ' ബാറ്റിങ് ഭയം ജനിപ്പിക്കുന്നത്; അവനെ തടുക്കാൻ എന്റെ കൈയിലും വഴികളില്ലെന്ന് ഓസീസ് ഇതിഹാസ നായകൻ

Cricket
  •  7 days ago
No Image

ഇന്നും താഴ്ന്നിറങ്ങി സ്വര്‍ണവില; വിലത്തകര്‍ച്ച താല്‍ക്കാലികം മാത്രമെന്ന് വിദഗ്ധര്‍, ഇന്നത്തെ വിലയറിയാം..

Economy
  •  7 days ago
No Image

ഇറാനെതിരെ വീണ്ടും യുഎസ് ആക്രമണം; മൂന്ന് ദിവസത്തിനിടെ രണ്ടാം തവണ; പ്രത്യാക്രമണം നടത്തിയെന്ന് ഇറാൻ

International
  •  7 days ago
No Image

പാലാരിവട്ടത്ത് ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; 39കാരൻ പിടിയിൽ

crime
  •  7 days ago
No Image

ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണം: രണ്ട് പേര്‍ കൂടി പിടിയില്‍

Kerala
  •  7 days ago