സച്ചിനെ മറികടക്കാൻ വേണ്ടത് 'ഡബിൾ' സെഞ്ച്വറി; ഇന്ത്യക്കാരിൽ ഒന്നാമനാവാൻ സൂപ്പർതാരം
ഇന്ത്യ-ഓസ്ട്രേലിയ ഏകദിന, ടി-20 പരമ്പര ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ. ഒക്ടോബർ 19നാണ് ഏകദിന പരമ്പരക്ക് തുടക്കം കുറിക്കുന്നത്. മൂന്ന് ഏകദിന മത്സരങ്ങളാണ് ഓസ്ട്രേലിയക്കെതിരെ ഇന്ത്യ കളിക്കുക. ഇതു കഴിഞ്ഞാൽ ഒക്ടോബർ 29 മുതൽ ടി-20 മത്സരങ്ങളും അരങ്ങേറും.
India-Australia have always produced some great contests. We are here and it is time to renew our white-ball rivalry.#AUSvIND #TeamIndia pic.twitter.com/bq1jcBbJZH
— BCCI (@BCCI) October 17, 2025
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലൂടേ വീണ്ടും ഇന്ത്യൻ ടീമിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുകയാണ് രോഹിത് ശർമ്മ. 2025 ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം രോഹിത് ഇന്ത്യക്കായി കളിച്ചിരുന്നില്ല. ഈ പരമ്പരയിൽ രണ്ട് സെഞ്ച്വറികൾ നേടാൻ രോഹിത്തിന് സാധിച്ചാൽ ഇന്ത്യക്കായി ഓപ്പണർ എന്ന നിലയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമായി മാറാൻ രോഹിത്തിന് സാധിക്കും.
ഈ നേട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കറെ മറികടക്കാനുള്ള അവസരമാണ് രോഹിത്തിന്റെ മുന്നിലുളത്. 44 സെഞ്ച്വറികളാണ് രോഹിത് ഇതുവരെ ഓപ്പണറായി ഇന്ത്യക്കായി നേടിയിട്ടുള്ളത്. സച്ചിൻ 45 സെഞ്ച്വറികളുമാണ് ഓപ്പണർ കുപ്പായത്തിൽ നേടിയത്. ഓപ്പണർ എന്ന നിലയിൽ സച്ചിനേക്കാൾ കൂടുതൽ സെഞ്ച്വറി നേടിയ താരം ഓസ്‌ട്രേലിയൻ ഇതിഹാസം ഡേവിഡ് വാർണർ ആണ്. 49 തവണയാണ് താരം ഓപ്പണർ റോളിൽ നൂറു കടത്തിയത്.
ഇന്ത്യ ഏകദിന സ്‌ക്വാഡ്
ശുഭ്‌മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), അക്‌സർ പട്ടേൽ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്‌ദീപ് സിംഗ്, പ്രസിദ് കൃഷ്ണ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), യശ്വസി ജയ്സ്വാൾ.
There are only hours left for the India-Australia ODI and T20I series to begin. If Rohit can score two centuries in this series, he can become the player with the most centuries as an opener for India.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."