
ഹിന്ദു മതത്തിൽപ്പെട്ട പെൺകുട്ടികൾ ജിമ്മുകളിൽ പോകരുത്, ജിമ്മിലുള്ളവർ നിങ്ങളെ വഞ്ചിക്കും: വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്ര ബിജെപി എം എൽ എ; രൂക്ഷ വിമർശനം

മുംബൈ: ഹിന്ദു മതത്തിൽപ്പെട്ട പെൺകുട്ടികൾ ജിമ്മുകളിൽ പോകരുതെന്നും പകരം വീട്ടിലിരുന്ന് യോഗ പരിശീലിക്കണമെന്നുമുള്ള വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി എം.എൽ.എ ഗോപിചന്ദ് പദാൽക്കർ. മഹാരാഷ്ട്രയിലെ ജാത് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബി.ജെ.പിയുടെ എം.എൽ.എയാണ് പദാൽക്കർ. കഴിഞ്ഞ ദിവസം ബീഡ് ജില്ലയിൽ നടന്ന പൊതു സമ്മേളനത്തിലാണ് ഈ പരാമർശം നടത്തിയത്.
"ഞാൻ അറിഞ്ഞിടത്തോളം വലിയൊരു ഗൂഢാലോചന തന്നെ നടക്കുന്നുണ്ട്, നന്നായി സംസാരിക്കുന്നവരെയും പെരുമാറുന്നവരെയും പെട്ടെന്ന് വിശ്വസിക്കരുത്. പ്രത്യേകിച്ച് ജിമ്മിലെ ട്രെയ്നർമാരെ ശ്രദ്ധിക്കണം, നിങ്ങളുടെ വീട്ടിൽ ജിമ്മിൽ പോകുന്ന യുവതികളുണ്ടെങ്കിൽ അവരെ ഉപദേശിക്കണം, പെൺകുട്ടികൾ വീട്ടിലിരുന്ന് യോഗ ചെയ്താൽ മതി, ജിമ്മിൽ പോകേണ്ട ആവശ്യമില്ല, കാരണം, ജിമ്മിലുള്ളവർ നിങ്ങളെ വഞ്ചിക്കും, നിങ്ങളോട് അനീതി കാണിക്കും," പൊതുസമ്മേളനത്തിൽ വച്ച് എം.എൽ.എയുടെ വാക്കുകളാണിത്.
കോളജുകളിൽ ഐഡന്റിറ്റി കാർഡില്ലാതെ വരുന്ന യുവാക്കളെ തിരിച്ചറിഞ്ഞ് തടയണമെന്നും, ഹിന്ദു യുവതികളെ വഴിതെറ്റിക്കാൻ ചിലർ ഗൂഢാലോചന നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എം.എൽ.എയുടെ പ്രസ്താവന വിവാദത്തിന് വഴിയൊരുക്കിയിട്ടുണ്ട്. സാമൂഹിക പ്രവർത്തകർ, പ്രതിപക്ഷ നേതാക്കൾ, സമൂഹമാധ്യമങ്ങളിൽ തുടങ്ങി പദാൽക്കറിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സാമുദായിക വിഭജനം പ്രോത്സാഹിപ്പിക്കുന്നതും സ്ത്രീകളെ മോശമായി വ്യാഖ്യാനിക്കാനും നിയന്ത്രിക്കാനും ശ്രമിക്കുന്നതുമായ പരാമർശമാണിതെന്നാണ് വിമർശകരുടെ ആരോപണം.
പദാൽക്കർ ഇതിനുമുമ്പും വിവാദ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം സെപ്റ്റംബറിൽ എൻസിപി-എസ്പി നേതാവ് ജയന്ത് പാട്ടീലിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ക്രിസ്ത്യൻ സമൂഹത്തിനെതിരെയുള്ള പരാമർശങ്ങളും വിവാദമായിരുന്നു.
Maharashtra BJP MLA Gopichand Padalkar sparked controversy by stating that Hindu girls should avoid gyms and practice yoga at home instead, alleging that gym trainers might deceive them. The remark, made during a public meeting in Beed, has drawn sharp criticism for promoting communal division and restricting women's choices.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ട്രാഫിക് നിയമം ലംഘിക്കുമ്പോൾ ഓർക്കുക, എല്ലാം 'റാസെദ്' കാണുന്നുണ്ട്; ട്രാഫിക് ലംഘനങ്ങൾ കണ്ടെത്താനും പിഴ ചുമത്താനും പുതിയ ഉപകരണവുമായി ഷാർജ പൊലിസ്
uae
• an hour ago
കടം ചോദിച്ചു കൊടുത്തില്ല; സ്വര്‍ണം മോഷ്‌ടിക്കാൻ പൊലിസുകാരൻ്റെ ഭാര്യ തീകൊളുത്തിയ ആശാ വർക്കർ മരിച്ചു
Kerala
• an hour ago
പായസം പാഴ്സലായി കിട്ടിയില്ല; കാറിടിപ്പിച്ച് പായസക്കട തകർത്തതായി പരാതി
Kerala
• an hour ago
ധാക്ക വിമാനത്താവളത്തിലെ തീപിടുത്തം: യുഎഇ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, ചില വിമാനങ്ങൾ പുനഃക്രമീകരിച്ചു
uae
• 2 hours ago
ധാക്ക വിമാനത്താവളത്തില്‍ വന്‍ തീപിടുത്തം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
International
• 2 hours ago
ജെഎൻയുവിൽ എബിവിപി പ്രവർത്തകരുടെ ആക്രമണം; മുസ്‌ലിം വിദ്യാർഥികളെ ഐഎസ്‌ഐ ഏജന്റുമാർ എന്ന് വിളിച്ച് അപമാനിച്ചതിനെതിരെ അന്വേഷണം
National
• 2 hours ago
വെറുതേ ഫേസ്‌ബുക്കിൽ കുത്തിക്കൊണ്ടിരുന്നാൽ ഇനി 'പണി കിട്ടും'; മെറ്റയുടെ പുതിയ ജോബ്സ് ഫീച്ചർ വീണ്ടും അവതരിപ്പിച്ചു
Tech
• 2 hours ago
സംസ്ഥാന സ്‌കൂള്‍ ഒളിംപിക്‌സ്: കിരണ്‍ പുരുഷോത്തമന്‍ മികച്ച റിപ്പോര്‍ട്ടര്‍
Kerala
• 2 hours ago
ആകാശത്ത് വെച്ച് ലിഥിയം ബാറ്ററിക്ക് തീപിടിച്ചു; വിമാനം വഴിതിരിച്ചുവിട്ടു
International
• 2 hours ago
മത്സ്യബന്ധനത്തിനിടെ മീനിന്റെ ആക്രമണം; യുവാവിന് ദാരുണാന്ത്യം
National
• 2 hours ago
ബൈക്കിലെത്തി യുവതികളെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്നു; രണ്ട് പ്രതികൾ അറസ്റ്റിൽ
crime
• 3 hours ago
അജ്മാൻ: അൽ ഹമീദിയ പാലം ഭാഗികമായി തുറന്നു; ഗതാഗതക്കുരുക്കിന് ആശ്വാസം
uae
• 3 hours ago
ടി20 ലോകകപ്പ് യോഗ്യത: യുഎഇ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് ഷെയ്ഖ് നഹ്യാൻ
uae
• 3 hours ago
ദീപാവലിക്ക് മുന്നോടിയായി മുസ്‌ലിം വ്യാപാരികൾക്കെതിരെ വിദ്വേഷ പ്രചരണം: എക്സിൽ ബഹിഷ്കരണത്തിന് ആഹ്വാനം
National
• 3 hours ago
'വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ പരാജയം': തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി
Kerala
• 5 hours ago
അന്ധവിശ്വാസവും ദുര്‍മന്ത്രവാദവും, മുടി നീട്ടി വളര്‍ത്തിയ സ്ത്രീ കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് വിശ്വസിച്ചു; ചെന്താമരയുടെ പകയില്‍ ഇല്ലാതായത് മൂന്ന് ജീവനുകള്‍
Kerala
• 5 hours ago
ഗസ്സയിൽ വെടിനിർത്തലിന് ശേഷം മാത്രം അധിനിവേശ സേന കൊലപ്പെടുത്തിയത് 28 പേരെ; തുടർച്ചയായി കരാർ ലംഘിച്ച് ഇസ്‌റാഈൽ;
International
• 6 hours ago
ഡൽഹിയിൽ എംപിമാർ താമസിക്കുന്ന കെട്ടിടത്തിൽ വൻതീപിടുത്തം; ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിൽ തീയണക്കാൻ ശ്രമം തുടരുന്നു
National
• 7 hours ago
യാസ് ദ്വീപിലും അൽ ദഫ്ര മേഖലയിലും റോഡ് അറ്റകുറ്റപ്പണികൾ; രണ്ട് പ്രധാന റോഡുകളിൽ ഭാഗിക ഗതാഗത നിയന്ത്രണം
uae
• 4 hours ago
ദേഷ്യം റോഡില്‍ തീര്‍ത്താല്‍ നഷ്ടങ്ങള്‍ ചെറുതല്ല; വാഹനത്തിന്റെ ഓരോ ഭാഗവുമറിയും നിങ്ങളുടെ മനോനില
Kerala
• 4 hours ago
വയോധികയുടെ മാല പൊട്ടിച്ചോടിയത് സി.പി.എം കൗണ്‍സിലര്‍; അറസ്റ്റില്‍
Kerala
• 4 hours ago