ഐ.ടി അറ്റ് സ്കൂള്‍ ജില്ലാ കോര്ഡിനേറ്ററായവര്ക്ക് പകരം അധ്യാപകരെ നിയമിക്കാന്‍ ഉത്തരവ്
കണ്ണൂര്‍: ഐ.ടി അറ്റ് സ്കൂള്‍ പ്രോജക്ടിന്റെ ജില്ലാ കോര്‍ഡിനേറ്റര്‍, ട്രെയിനര്‍മാരായി തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപകര്‍ക്ക് പകരം സംവിധാനം സ്കൂളുകളില്‍ ഒരുക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു. അധ്യാപകരുടെ ഒഴിവ് കാരണം കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കുന്നതിനാണ് പുതിയ സംവിധാനം ഏര്‍പെടുത്താന്‍ സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാസ്റ്റര്‍ ട്രെയിനര്‍ക്ക് പകരം വരുന്ന ഒഴിവുകളില്‍ പ്രൊട്ടക്ടഡ് അധ്യാപകരെ നിയമിക്കാം.
പ്രൊട്ടക്ടഡ് അധ്യാപകരെ ലഭിക്കാത്ത സ്കൂളുകളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരേയും നിയമിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഗസ്റ്റ് അധ്യാപകരായവരുടെ ബയോഡാറ്റയടക്കമുള്ള വിവരങ്ങള്‍ എക്സിക്യുട്ടിവ് ഡയറക്ടറെ അറിയിക്കണം. ഇത് ജില്ലാ ഓഫിസുകളില്‍ സൂക്ഷിക്കണം. അധ്യാപകരുടെ വേതനം ഡിമാന്റ് ഡ്രാഫ്റ്റ് വഴി ജില്ലാ ഓഫിസില്‍ നിന്നുലഭിക്കുമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."