HOME
DETAILS

'യുദ്ധാനന്തര ഗസ്സയില്‍ ഹമാസിനോ ഫലസ്തീന്‍ അതോറിറ്റിക്കോ ഇടമില്ല, തുര്‍ക്കി സൈന്യത്തേയും അനുവദിക്കില്ല' നെതന്യാഹു 

  
Web Desk
October 23, 2025 | 6:58 AM

no place for hamas or palestinian authority in post-war gaza says netanyahu turkeys military also not allowed

തെല്‍ അവീവ്: ഗസ്സ നിയന്ത്രണത്തില്‍ കടുംപിടിത്തം തുടര്‍ന്ന് ഇസ്‌റാഈല്‍. യുദ്ധാനന്തര ഗസ്സയുടെ ഭരണത്തില്‍ ഹമാസോ ഫലസ്തീന്‍ അതോറിറ്റിയോ പാടില്ലെന്ന് പറഞ്ഞ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. തുര്‍ക്കി സൈന്യത്തെയും അനുവദിക്കില്ലെന്ന് നെതന്യാഹു യു.എസിനെ അറിയിച്ചു. സമാധാന കരാര്‍ പൂര്‍ണമായി പ്രാബല്യത്തില്‍ വരുത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കെയാണ് നെതന്യാഹു വീണ്ടും രംഗത്തെത്തിയത്. 

ഹമാസ് പൂര്‍ണമായും നിരായുധീകരിക്കപ്പെടുകയും ഗസ്സ മുനമ്പില്‍ നിന്ന് പിന്മാറുകയും ചെയ്തതിനുശേഷം മാത്രമേ ഐ.ഡി.എഫിനെ പൂര്‍ണമായും പിന്‍വലിക്കൂ എന്നും നെതന്യാഹു പറഞ്ഞു. ഫലസ്തീന്‍ നിയന്ത്രണത്തില്‍ നിരവധി വ്യവസ്ഥകളാണ് നെതന്യാഹു യു.എസിന് മുന്നില്‍ അവതരിപ്പിച്ചത്. 

അതേസമയം, യുദ്ധം അവസാനിച്ചുകഴിഞ്ഞാല്‍ ഗസ്സ ആര് ഭരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഗസ്സ മുനമ്പില്‍ ഭാവിയില്‍ ഫലസ്തീന്‍ ഭരണകൂടത്തിന് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്ന് പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് കഴിഞ്ഞ വെള്ളിയാഴ്ച പറഞ്ഞിരുന്നു.  നിലവിലെ ഫലസ്തീന്‍ ഭരണാധികാരികള്‍ക്ക് ഗസ്സയില്‍ സ്വതന്ത്രമായ നിയന്ത്രണം നല്‍കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു നെതന്യാഹു ഇതില്‍ പ്രതികരിച്ചത്.  'നമുക്ക് വ്യത്യസ്തമായ ഒരു അതോറിറ്റി വേണം. വ്യത്യസ്തമായ ഒരു ഭരണകൂടം വേണം'- നെതന്യാഹു അഭിപ്രായപ്പെട്ടു.

ബുധനാഴ്ച യു.എസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും നെതന്യാഹു ഇത് തന്നെയാണ് പറഞ്ഞത്. കൂടാതെ യു.എസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ് കോഫിനോടും ട്രംപിന്റെ മരുമകന്‍ ജയേര്‍ഡ് കോറി കഷ്നെറോടും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയോടും ഇതേ നിലപാടാണ് നെതന്യാഹു ആവര്‍ത്തിച്ചിരുന്നത്. അതേസമയം, നെതന്യാഹുവിന്റെ നിലപാട് യു.എസ് അംഗീകരിക്കുന്നില്ല. ഫലസ്തീന്‍ അതോറിറ്റി ഉണ്ടാവാം എന്നാണ് യു.എസ് പറയുന്നത്.  തുര്‍ക്കിയുണ്ടാകുന്നതില്‍ വിയോജിപ്പില്ലെന്നും അമേരിക്ക വ്യക്തമാക്കുന്നു. 

എന്നാല്‍ നെതന്യാഹുവിന്റെ പിടിവാശി ട്രംപ് അംഗീകരിക്കുമോ എന്നാണ് ചോദ്യമുയരുന്നത്. പദ്ധതി നടപ്പിലാക്കാന്‍ യു.എസിന് സമയം നല്‍കണമെന്നാണ് വാന്‍സ് നെതന്യാഹുവിനെ അറിയിച്ചിട്ടുള്ളത്.

അതേസമയം, വെസ്റ്റ് ബാങ്കിനെയും ഇസ്‌റാഈലിനോട് കൂട്ടിച്ചേര്‍ക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് നെസെറ്റില്‍ ബില്‍ അവതരിപ്പിക്കുകയും ഭൂരിഭാഗം എം.പിമാരും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ടാണ്. വെസ്റ്റ് ബാങ്കിനെ പൂര്‍ണമായും കൂട്ടിച്ചേര്‍ക്കണമെന്നാണ് ചിലഎം.പിമാരുടെ അഭിപ്രായം. ഭൂരിഭാഗം കേന്ദ്രങ്ങളേയും കൂട്ടിച്ചേര്‍ക്കണമെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.

എന്നാല്‍ നീക്കത്തില്‍ യുഎസും അറബ് രാജ്യങ്ങളും എതിര്‍പ്പ് രേഖപ്പെടുത്തി. ഇസ്‌റാഈല്‍ അധിനിവേശ വെസ്റ്റ് ബാങ്കിനും ഗസ്സക്കും ഇടയിലുള്ള ഫലസ്തീന്‍ പ്രദേശങ്ങള്‍ക്കിടയില്‍ വിഭജനം ഉണ്ടാക്കാനാണ്  ശ്രമമെന്ന് മഹ്‌മൂദ് അബ്ബാസിന്റെ വക്താവ് നബില്‍ അബു റുദൈനെ വ്യക്തമാക്കി.

israeli prime minister benjamin netanyahu declared that neither hamas nor the palestinian authority will have a role in post-war gaza. he also ruled out allowing turkey’s military presence, reaffirming israel’s control over the region’s future.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറില്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് മഹാസഖ്യം, ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് മുകേഷ് സാഹ്നി

National
  •  2 hours ago
No Image

രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു

Kerala
  •  2 hours ago
No Image

ഏഷ്യൻ വൻകരയും കീഴടക്കി കുതിപ്പ്; ചരിത്രത്തിന്റെ നെറുകയിൽ ഹിറ്റ്മാൻ

Cricket
  •  3 hours ago
No Image

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് സ്റ്റാറ്റസ്: ഡി.വൈ.എസ്.പിയോട് വിശദീകരണം തേടി

Kerala
  •  4 hours ago
No Image

അഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള ആദ്യ 'സെഞ്ച്വറി'; ഇന്ത്യയെ കരകയറ്റി അയ്യർ-രോഹിത് സംഖ്യം

Cricket
  •  4 hours ago
No Image

പേരാമ്പ്രയിലെ പൊലിസ് മര്‍ദ്ദനം ആസൂത്രിതം, മര്‍ദ്ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സി.ഐ; ഇയാളെ തിരിച്ചറിയാന്‍ എ.ഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പില്‍

Kerala
  •  4 hours ago
No Image

ഓസ്‌ട്രേലിയക്കെതിരെ കത്തികയറി ഹിറ്റ്മാൻ; അടിച്ചുകയറിയത് ലാറുടെ റെക്കോർഡിനൊപ്പം

Cricket
  •  5 hours ago
No Image

എന്‍.എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവം: ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഒന്നാംപ്രതി, കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  5 hours ago
No Image

അഡലെയ്ഡിലും അടിപതറി; കോഹ്‌ലിയുടെ കരിയറിൽ ഇങ്ങനെയൊരു തിരിച്ചടി ഇതാദ്യം

Cricket
  •  6 hours ago
No Image

ഓസ്‌ട്രേലിയയും കാൽചുവട്ടിലാക്കി; പുത്തൻ ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ

Cricket
  •  6 hours ago