
വനത്തിനുള്ളിൽ കുരുക്കൊരുക്കി പിടികൂടിയത് കേഴമാനെ; ഇറച്ചിയാക്കുന്നതിനിടെ സഹോദരങ്ങൾ വനംവകുപ്പിന്റെ പിടിയിൽ

പുൽപ്പള്ളി: പെരിക്കല്ലൂർ പാതിരി റിസർവ് വനത്തിനുള്ളിൽ കേബിൾ കുരുക്കുകൾ സ്ഥാപിച്ച് കേഴമാനുകളെ വേട്ടയാടി ഇറച്ചിയാക്കി വിൽപ്പന നടത്തിയിരുന്ന സഹോദരങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിൽ. പാതിരി മാവിൻചുവട് തടത്തിൽ ബെന്നി (54), തടത്തിൽ റെജി തോമസ് (57) എന്നിവരെയാണ് വനംവകുപ്പ് സംഘം കയ്യോടെ പിടികൂടിയത്.
പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലക സംഘം രാത്രികാല പരിശോധന നടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്ന് പത്ത് കിലോയിൽ അധികം വരുന്ന കേഴമാനിന്റെ ഇറച്ചി, ഇറച്ചിവെട്ടാൻ ഉപയോഗിച്ച കത്തികൾ, ഹെഡ് ലൈറ്റുകൾ എന്നിവ പിടിച്ചെടുത്തു.
ചെതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ പ്രതികളെ പാതിരി റിസർവ് വനത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെയാണ് കുരുക്കുകൾ ഉപയോഗിച്ച് പിടികൂടിയ കേഴമാനിൻറെ തലയും തൊലിയും അവശിഷ്ടങ്ങളും കുരുക്ക് വെക്കാൻ ഉപയോഗിച്ച കേബിൾ കുരുക്കുകളും കണ്ടെടുത്തു. വനത്തിനുള്ളിൽ കേബിൾ കുരുക്ക് സ്ഥാപിച്ച് സ്ഥിരമായി ഇവർ മാനുകളെ പിടിച്ച് ഇറച്ചിയാക്കിയിരുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ നിജേഷിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.എസ്. ശ്രീജിത്ത്, കെ.കെ. ജോജിഷ്, ടി.ആർ. പ്രഭീഷ്.ടി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ സുൽത്താൻബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സമീപകാലത്ത് ഈ മേഖലയിൽ നിന്ന് കുരുക്ക് വെച്ച് വന്യജീവികളെ പിടികൂടുന്ന രണ്ടാമത്തെ സംഘമാണിത്. ഈ ഭാഗത്ത് വനപാലകരുടെ പരിശോധന കൂടുതൽ കർശനമാക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ചെതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
Brothers Benny (54) and Regi Thomas (57) were apprehended by the forest department in Kerala's Perikalloor Pathiri Reserve Forest. They were caught in the act of butchering an Indian Muntjac deer (കേഴമാൻ), which they had killed using a cable snare set up inside the forest. Forest officials seized over 10 kg of deer meat, knives, and headlamps from the suspects. Subsequent searches recovered the deer's head, hide, remains, and the snaring cable. The brothers, who had been regularly poaching in the area, were arrested and remanded to judicial custody. This is the second such poaching incident reported in the area recently, prompting forest officials to intensify patrols.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'വെസ്റ്റ് ബാങ്ക് പിടിച്ചടക്കിയാൽ ഇസ്റാഈലിനുള്ള അമേരിക്കയുടെ പിന്തുണ നഷ്ടപ്പെടും'; നെതന്യാഹുവിന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്
International
• 4 hours ago
അച്ചടക്കത്തിന് രണ്ടടിയാകാം; നല്ല ഉദ്ദേശത്തിൽ ചൂരൽ പ്രയോഗം നടത്തുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി
Kerala
• 4 hours ago
പിഎം ശ്രീയിൽ ഒപ്പുവച്ച് കേരളവും: ചർച്ചയില്ലാതെ ഒറ്റയ്ക്ക് തീരുമാനമെടുത്ത് സർക്കാർ; സിപിഐക്ക് കനത്ത തിരിച്ചടി
Kerala
• 4 hours ago
എസ്ഐആറിൽ നിന്ന് പിന്മാറാതെ തെരഞ്ഞെടുപ്പ് കമ്മിഷൻ, രാജ്യവ്യാപക തയ്യാറെടുപ്പ് പൂർത്തിയാക്കണം; എതിർപ്പറിയിച്ച് കേരളം
Kerala
• 5 hours ago
നിങ്ങൾ അണിയുന്ന വളകളിൽ കുട്ടികളുടെ രക്തം വീണിട്ടുണ്ട്; ജയ്പൂരിലെ വള ഫാക്ടറിയിൽ നടക്കുന്ന ഞെട്ടിപ്പിക്കുന്ന ക്രൂരതകൾ പുറത്ത്
National
• 5 hours ago
ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബു ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ
Kerala
• 6 hours ago
ഫ്ലാറ്റ് ഒഴിപ്പിക്കാൻ ക്വട്ടേഷൻ നൽകി ബലാത്സംഗം; ആറ് പേർ പൊലിസ് പിടിയിൽ, ഒളിവിലുള്ള മുഖ്യപ്രതിക്കായി തിരച്ചിൽ
crime
• 6 hours ago
'കാരുണ്യത്തിന്റെ മഹാ കരസ്പർശം'; ദുബൈയിൽ 260 കോടി രൂപ വിലമതിക്കുന്ന ഏഴ് കെട്ടിടങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്ത് ഇമാറാത്തി വ്യവസായി
uae
• 6 hours ago
എസ്ബിഐ കാർഡ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്: ഫീസ് ഘടനയിൽ വൻ മാറ്റങ്ങൾ; പുതിയ നിരക്കുകൾ നവംബർ 1 മുതൽ
National
• 6 hours ago
യഥാർത്ഥ വരുമാനം മറച്ചുവെച്ച് തട്ടിയത് കോടികൾ: സംസ്ഥാനത്തെ റെസ്റ്റോറന്റുകളിൽ ജി.എസ്.ടി.യുടെ മിന്നൽ പരിശോധന
Kerala
• 7 hours ago
യുഎഇയിൽ ഐഫോൺ 17-ന് വൻ ഡിമാൻഡ്; പ്രോ മോഡലുകൾക്ക് ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്
uae
• 7 hours ago
മുഖത്ത് ഇടിച്ചു, നിലത്തിട്ട് ചവിട്ടി, തറയിലേക്ക് വലിച്ചെറിഞ്ഞു; കണ്ണൂരിൽ വിദ്യാർഥിക്ക് നേരെ സഹപാഠിയുടെ ക്രൂര ആക്രമണം
Kerala
• 7 hours ago
മയക്കുമരുന്ന് ഉപയോഗിച്ച് ഓടിച്ച ട്രക്ക് ഇടിച്ച് കയറിയത് എട്ടോളം വാഹനങ്ങളിൽ, മൂന്ന് മരണം; ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരൻ അമേരിക്കയിൽ അറസ്റ്റിൽ
International
• 8 hours ago
പ്രവാസികൾക്ക് സന്തോഷ വാർത്ത; 98,000 രൂപയ്ക്ക് സൗദിയിൽ പ്രീമിയം റെസിഡൻസി
Saudi-arabia
• 8 hours ago
നാക്ക് എടുത്താൽ കള്ളത്തരം പറയുന്നവൻ, വിമർശിച്ചത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെയാകും; സുരേഷ്ഗോപിക്കെതിരെ തിരിച്ചടിച്ച് വി. ശിവൻകുട്ടി
Kerala
• 8 hours ago
ലോഡ്ജിലെത്തിച്ചത് ഭാര്യയെന്ന വ്യാജേന; കോഴിക്കോട് സ്വദേശിനിയെ ആറ്റിങ്ങലിലെ ലോഡ്ജില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍, പൊലിസിന് തുണയായത് സി.സിടിവി ദൃശ്യങ്ങള്‍
Kerala
• 10 hours ago
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Kerala
• 10 hours ago
'അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല, സസ്പെന്‍ഡ് ചെയ്തിരുന്നു, പിരിച്ചുവിട്ടിട്ടില്ല; ആരോപണം തള്ളി അഭിലാഷ് ഡേവിഡ്
Kerala
• 11 hours ago
പണി മുടക്കി ടാപ്ടാപ്പ് സെൻഡ്; ഏറ്റവും കുറഞ്ഞ ഫീസുള്ള മണി ട്രാൻസ്ഫർ പ്ലാറ്റ്ഫോമുകൾ തേടി യുഎഇ പ്രവാസികൾ
uae
• 8 hours ago
യു.എസ് ഉപരോധത്തിന് പിന്നാലെ ഓഹരിയിൽ ഇടിവ്; റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ഒരുങ്ങി റിലയൻസ്
Business
• 8 hours ago
ഏകദിന പരമ്പര കൈവിട്ട് ഇന്ത്യ; ഓസ്ട്രേലിയയുടെ വിജയം രണ്ട് വിക്കറ്റിന്
Cricket
• 8 hours ago