തൃശൂരിൽ പൊലിസ് ജീപ്പ് മറിഞ്ഞ് അപകടം: ഡിവൈഎസ്പിക്ക് പരുക്ക്
തൃശൂർ: നടിയെ ആക്രമിച്ച കേസിൻ്റെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിന് വാഹനാപകടത്തിൽ പരുക്ക്. തൃശൂർ കുട്ടനെല്ലൂരിൽ വെച്ച് പൊലിസ് ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്. ഡി വൈ എസ് പി ബൈജു പൗലോസിനും ജീപ്പ് ഓടിച്ചിരുന്ന പൊലിസ് ഡ്രൈവർക്കുമാണ് പരുക്കേറ്റത്.
ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു സംഭവം. കുട്ടനെല്ലൂരിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട പൊലിസ് ജീപ്പ് മറിയുകയായിരുന്നു. അപകടത്തിൽ ബൈജു പൗലോസിൻ്റെ കൈക്ക് പൊട്ടലുണ്ട്. പരുക്കേറ്റ ഇരുവരെയും ഉടൻ തന്നെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ ചികിത്സയിൽ തുടരുകയാണ്. ഡിവൈഎസ്പി ബൈജു പൗലോസ് ആണ് സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസ് അന്വേഷിച്ചത്.
DYSP Baiju Paulose, the investigating officer in the prominent actress assault case, was injured after a police jeep overturned in Kuttanellur, Thrissur. The accident, which occurred around 8:30 AM, resulted in a fracture to his hand. The police driver was also injured. Both officials were admitted to Jubilee Mission Hospital.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."