ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും മുമ്പ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ മറന്നു; പൊതുദര്‍ശനത്തിനിടെ തിരികെ വാങ്ങി ആശുപത്രി
പാലക്കാട്: ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും മുമ്പ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ മറന്ന് ആശുപത്രി. ഒടുവില്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിടത്തു നിന്ന് മൃതദേഹം തിരികെ വാങ്ങി പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി. പാലക്കാടാണ് സംഭവം. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് ഈ അനാസ്ഥയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആത്മഹത്യ ചെയ്ത പാലക്കാട് മുണ്ടൂര്‍ സ്വദേശി സദാശിവന്റെ മൃതദേഹമാണ് പൊതുദര്‍ശനത്തിനിടെ തിരിച്ച് കൊണ്ടുവന്ന് പോസ്റ്റുമോര്‍ട്ടം ചെയ്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ജില്ലാമെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ജില്ലാ ആശുപത്രി ജീവനക്കാരുടെ വീഴ്ചയാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
in a shocking incident in palakkad, a hospital handed over the body of sadashivan, a mundur native, to relatives without conducting a postmortem. the body was later taken back from the house during public viewing for the procedure. district medical officer confirms an inquiry has begun into the hospital staff’s negligence.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."