നെടുമ്പാശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്‌റ്റേഷന് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അനുമതി; നിര്‍മാണം ഉടന്‍ ആരംഭിച്ചേക്കും
കൊച്ചി: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണത്തിന് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അനുമതി. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ഏറെകാലത്തെ ആവശ്യമാണ് എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ പദ്ധതി.
അങ്കമാലിക്കും ചൊവ്വരയ്ക്കും ഇടയില്‍ വിമാനത്താവളത്തിന് സമീപമായിരിക്കും പുതിയ റെയില്‍വേ സ്റ്റേഷന്‍ നിര്‍മിക്കുക. വൈകാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.രണ്ടുവര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.വന്ദേ ഭാരത് അടക്കമുള്ള എല്ലാ ട്രെയിനുകളും സ്റ്റേഷനില്‍ നിര്‍ത്തും.
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഈ മാസം കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ സന്ദര്‍ശിച്ചപ്പോള്‍ ഈ സ്റ്റേഷനുവേണ്ടിയുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നു അദ്ദേഹം ഉറപ്പു കൊടുത്തിരുന്നു. കഴിഞ്ഞ കൊല്ലം വിന്‍ഡോട്രെയിലിങ് ഇന്‍സ്പെക്ഷന്‍ നടത്തിയപ്പോള്‍ റയില്‍വേ മന്ത്രി തന്നെയാണ് ഉദ്യോഗസ്ഥര്‍ക്ക് സ്റ്റേഷന്റെ സ്ഥാനവും മറ്റും കാണിച്ചുകൊടുത്തത്. ജോര്‍ജ് കുര്യന്‍ റെയില്‍വേ മന്ത്രിക്ക് ഒപ്പം ഇന്‍സ്പെക്ഷനില്‍ പങ്കെടുത്തിരുന്നു. വിമാനത്താവളത്തിന് വളരെ അടുത്താണ് റെയില്‍വേ സ്റ്റേഷന്‍ വരിക. പ്രവാസികള്‍ക്കും സാധാരണക്കാര്‍ക്കും വളരെ പ്രയോജനം ആകും എന്ന് അനുമതിയെ തുടര്‍ന്ന് പ്രതികരിച്ച കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.
English Summary: The Railway Board has approved the Nedumbassery Airport Railway Station near Kochi. Located between Angamaly and Chowara, the new station will serve Vande Bharat trains and is expected to be completed within two years.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."