HOME
DETAILS

അവന് 50 വയസ്സ് വരെ ക്രിക്കറ്റ് കളിക്കാൻ സാധിക്കും: വാർണർ

  
October 30, 2025 | 6:04 AM

Australian legend David Warner has praised Indian superstar Virat Kohli

ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്‌ലിയുടെ ഫിറ്റ്നസിനെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ ഇതിഹസം ഡേവിഡ് വാർണർ. കോഹ്‌ലിയുടെ ഫിറ്റ്നസ് വളരെ മികച്ചതാണെന്നും 50 വയസ് വരെ വിരാടിന് ക്രിക്കറ്റ് കളിക്കാൻ സാധിക്കുമെന്നുമാണ് വാർണർ പറഞ്ഞത്. കയോസ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുൻ ഓസ്‌ട്രേലിയൻ താരം. 

''ഞാൻ കുറച്ചു കാലമായി കോഹ്‌ലിയെ കണ്ടിട്ടില്ല. അവനെ നേരിട്ട് കണ്ടപ്പോൾ ഞങ്ങൾ ക്രിക്കറ്റിനെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. വിരാട് വളരെ മികച്ച ഫിറ്റ്നസിലാണ് ഇപ്പോൾ ഉള്ളത്. 50 വയസ്സ് വരെ കോഹ്‌ലിക്ക് ക്രിക്കറ്റ് കളിക്കാൻ കഴിയും. ഇത് ഞാൻ അവനോട് പറയുകയും ചെയ്തു'' ഡേവിഡ് വാർണർ പറഞ്ഞു. 

ഓസ്ട്രേലിയക്കെതിരായ അവസാന ഏകദിനത്തിൽ അർദ്ധ സെഞ്ച്വറി നേടിയായിരുന്നു വിരാട് തിളങ്ങിയിരുന്നത്. 81 പന്തുകളിൽ നിന്നും പുറത്താവാതെ 74 റൺസ് നേടിയാണ് കോഹ്‌ലി തിളങ്ങിയത്. ഏഴ് ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും റൺസ് ഒന്നും നേടാതെയാണ് കോഹ്‌ലി മടങ്ങിയത്. ചരിത്രത്തിൽ ഇതാദ്യമായാണ് കോഹ്‌ലി തന്റെ കരിയറിൽ തുടർച്ചയായ രണ്ട് ഏകദിന മത്സരങ്ങളിൽ റൺസ് പൂജ്യം റൺസിന്‌ പുറത്താവുന്നത്. എന്നാൽ അവസാന ഏകദിനത്തിൽ കോഹ്‌ലി ശക്തമായി തിരിച്ചുവരികയായിരുന്നു. 

2024 ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ ടി-20 ഫോർമാറ്റിൽ നിന്നും കോഹ്‌ലി വിരമിച്ചിരുന്നു. ടി-20യിൽ ഇന്ത്യക്കായി 125 മത്സരങ്ങളിൽ കളത്തിൽ ഇറങ്ങിയ വിരാട് 4188 റൺസാണ് നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറിയും 38 അർദ്ധ സെഞ്ച്വറികളുമാണ് കോഹ്‌ലി ഇന്റർനാഷണൽ ടി-20യിൽ നേടിയത്. കോഹ്‌ലി അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

ടെസ്റ്റ് ഫോർമാറ്റിൽ ഐതിഹാസികമായ ഒരു കരിയർ സൃഷ്ടിച്ചെടുക്കാൻ കോഹ്‌ലിക്ക് സാധിച്ചിട്ടുണ്ട്. 123 ടെസ്റ്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കോഹ്‌ലി 46.85 ശരാശരിയിൽ 9230 റൺസാണ് നേടിയിട്ടുള്ളത്. 30 സെഞ്ച്വറികളും 31 അർധ സെഞ്ച്വറികളും ആണ് വിരാട് റെഡ് ബോൾ ക്രിക്കറ്റിൽ നേടിയിട്ടുള്ളത്. 

Australian legend David Warner has praised Indian superstar Virat Kohli's fitness. Warner said that Kohli's fitness is very good and that Virat can play cricket until the age of 50.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദേശപ്പോര്' അവസാനഘട്ടത്തിലേക്ക്; 7 ജില്ലകളില്‍ നാളെ കൊട്ടിക്കലാശം

Kerala
  •  2 days ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലത്തേക്ക്‌ തടഞ്ഞ് ഹൈക്കോടതി

Kerala
  •  2 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 5 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം, 7 പേര്‍ക്ക് പരുക്ക്

National
  •  2 days ago
No Image

ധാര്‍മികതയില്ലാത്തവര്‍ രാഷ്ട്രീയ രംഗത്ത് തുടരരുതെന്ന് രാഹുലിന്റെ പുറത്താക്കലിനെ കുറിച്ച കെകെ രമ എംഎല്‍എ

Kerala
  •  2 days ago
No Image

ഗ്യാസ് സിലിണ്ടര്‍ നിറച്ച ലോറിയില്‍ അതിക്രമിച്ചു കയറി; സിലിണ്ടര്‍ കുത്തിത്തുറന്ന് തീ കൊളുത്തി  യുവാവിന്റെ ആത്മഹത്യാശ്രമം

Kerala
  •  2 days ago
No Image

ഫോണില്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക;  ആവശ്യമായ പെര്‍മിഷനുകള്‍ മാത്രം നല്‍കുക - സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യം

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ ചതിച്ചു; യാത്രക്കാരെ ചേര്‍ത്തുപിടിച്ച് ഇന്ത്യന്‍ റെയില്‍വേ- 37 ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ച് വര്‍ധന

Kerala
  •  2 days ago
No Image

പരാതി പ്രവാഹം; പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും നീക്കണം

Kerala
  •  2 days ago
No Image

ശബരിമലക്കായി 456 ബസുകൾ മാറ്റിയതിനു പിന്നാലെ തെരഞ്ഞെടുപ്പിനും കെ.എസ്.ആർ.ടി.സി ബസുകൾ; യാത്രാക്ലേശം രൂക്ഷമാകും

Kerala
  •  2 days ago
No Image

പള്ളി പൊളിച്ചിട്ട് 33 വർഷം; അന്തിമ വിധി വന്നിട്ട് വന്നിട്ട് ആറുവർഷം; രാമക്ഷേത്രം ഉയർന്നു; പള്ളി നിർമാണത്തിന് അനുമതിയില്ല

National
  •  2 days ago