HOME
DETAILS

പുതിയ ജീവകാരുണ്യ പദ്ധതിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്: 4.7 ബില്യൺ ദിർഹമിന്റെ എൻഡോവ്‌മെൻ്റ് ഡിസ്ട്രിക്റ്റിൽ മെഡിക്കൽ സർവകലാശാലയും ആശുപത്രിയും അടക്കം നിരവധി സൗകര്യങ്ങൾ

  
October 30, 2025 | 8:56 AM

uae vice president announces major charity initiative under

ദുബൈ: വലിയൊരു ജീവകാരുണ്യ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സിന് കീഴിൽ 4.7 ബില്യൺ മൂല്യമുള്ള ഒരു എൻഡോവ്‌മെന്റ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

ഇതൊരു സ്ഥിരം ജീവകാരുണ്യ പദ്ധതിയാണെന്നും ഇതിൽ നിന്നുള്ള വരുമാനം ലോകമെമ്പാടുമുള്ള ആരോഗ്യ-വിദ്യാഭ്യാസ പദ്ധതികളെ സഹായിക്കാൻ ഉപയോഗിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് എക്സിൽ കുറിച്ചു. 

എൻഡോവ്‌മെന്റ് പദ്ധതിയിൽ ഉൾപ്പെടുന്നവ

  • ഈ പുതിയ ഡിസ്ട്രിക്റ്റിൽ താഴെ പറയുന്ന സൗകര്യങ്ങൾ ഉണ്ടാകും:
  • പ്രതിവർഷം 90,000 രോഗികളെ ചികിത്സിക്കാൻ ശേഷിയുള്ള ആശുപത്രി.
  • ഒരു മെഡിക്കൽ യൂണിവേഴ്സിറ്റി.
  • 5,000-ൽ അധികം വിദ്യാർഥികൾക്ക് പഠിക്കാൻ സൗകര്യമുള്ള സ്കൂളുകൾ.
  • 2,000 യൂണിറ്റുകളുള്ള താമസ്ഥലങ്ങൾ.
  • ഒരു ബൊളിവാർഡ്, ചാരിറ്റബിൾ കൊമേഴ്‌സ്യൽ ഷോപ്പുകൾ തുടങ്ങിയവയും ഉണ്ടാകും. 

ഈ പദ്ധതിക്ക് സംഭാവന നൽകിയവരിൽ പ്രധാനികളായ അസീസി ഡെവലപ്‌മെന്റ്‌സ്, മറ്റ് പങ്കാളികൾ തുടങ്ങിയവർക്കെല്ലാം ഷെയ്ഖ് മുഹമ്മദ് നന്ദി രേഖപ്പെടുത്തി.

അതേസമയം, ഇന്നലെ യുഎഇയിലെ വോളണ്ടിയറിംഗ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ സഹായിക്കാനുമായി ഷെയ്ഖ് മുഹമ്മദ് 'വോളണ്ടിയറിംഗ് ആൻഡ് കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് ഇക്കോസിസ്റ്റം' എന്ന സംരംഭം ആരംഭിച്ചിരുന്നു. രാജ്യത്തെ വോളണ്ടിയർമാരുടെ എണ്ണം 6,00,000 ആയി ഉയർത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനായി 100 മില്യൺ ദിർഹം ഫണ്ടും അനുവദിച്ചിട്ടുണ്ട്. 

The UAE Vice President and Prime Minister, Sheikh Mohammed bin Rashid Al Maktoum, has launched a significant charitable initiative with a substantial endowment of $1.28 billion (4.7 billion AED). This effort aims to support disadvantaged families and individuals, aligning with the UAE's commitment to humanitarian causes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോൽക്കുമ്പോൾ അവർ ദുർബലർ; സ്ലോട്ടിന്റെ വാദം വൻ കോമഡിയെന്ന് ക്രിസ്റ്റൽ പാലസ് പരിശീലകൻ

Football
  •  5 hours ago
No Image

മകനേയും ഭാര്യയേയും കുട്ടികളേയും തീകൊളുത്തി കൊന്നു; ചീനിക്കുഴി കൂട്ടക്കൊലപാതകത്തില്‍ പ്രതി ഹമീദിന് വധശിക്ഷ

Kerala
  •  6 hours ago
No Image

ഗവേഷക വിദ്യാര്‍ഥിനിയെ അപമാനിച്ചെന്ന കേസ്: റാപ്പര്‍ വേടന് ജാമ്യവ്യവസ്ഥയില്‍ ഇളവ്

Kerala
  •  6 hours ago
No Image

വിഷക്കൂൺ വിനയായി; കുടുംബം ആശുപത്രിയിൽ,തക്കം നോക്കി വീട്ടിൽ വൻ കവർച്ച

crime
  •  6 hours ago
No Image

പരിശീലനത്തിനിടെ ഓസീസ് ക്രിക്കറ്റർക്ക് പന്ത് കൊണ്ട് ദാരുണാന്ത്യം

Cricket
  •  6 hours ago
No Image

സുഡാനില്‍ നടക്കുന്നത് വംശഹത്യ; കൊന്നൊടുക്കിയത് 1500 മനുഷ്യരെ 

International
  •  7 hours ago
No Image

നാല് വർഷം ജോലി ചെയ്ത ജീവനക്കാരനെ അകാരണമായി പിരിച്ചുവിട്ടു, ആനുകൂല്യങ്ങൾ നൽകിയില്ല; കുടിശ്ശികയിനത്തിൽ 2,22,605 ദിർഹം ജീവനക്കാരന് നൽകാൻ‌ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  7 hours ago
No Image

ഫുട്ബോളിലെ എന്റെ ആരാധനാപാത്രം ആ താരമാണ്: മെസി

Football
  •  7 hours ago
No Image

'പലതും ചെയ്തു തീര്‍ക്കാനുണ്ട്, ഒന്നിച്ച് പ്രവര്‍ത്തിക്കും' ചൈനീസ് പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ച 'അതിശയകരമെന്ന്' ട്രംപ്; ചൈനയുടെ താരിഫ് പത്ത് ശതമാനം വെട്ടിക്കുറച്ചു

International
  •  8 hours ago
No Image

ഗാലപ് 2025 ഗ്ലോബൽ സേഫ്റ്റി റിപ്പോർട്ട്: ഒമാനിൽ രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമെന്ന് 94 ശതമാനം പേർ

oman
  •  8 hours ago