HOME
DETAILS

പുകയിലയ്ക്ക് തലമുറ വിലക്ക്; 2007-ന് ശേഷം ജനിച്ചവർക്ക് ഇനി മാലിദ്വീപിൽ പുകവലിക്കാനാവില്ല: നിയമം പ്രാബല്യത്തിൽ

  
Web Desk
November 01, 2025 | 12:33 PM

maldives enforces generational tobacco ban those born after 2007 can no longer smoke law comes into effect

മാലി: ലോകാരോഗ്യ സംഘടനയുടെ പുകയില വിമുക്ത ലോകമെന്ന ലക്ഷ്യത്തിന് കരുത്തേകാൻ പുകയില ഉപയോഗത്തിന് തലമുറ നിരോധനം (Generational Ban) ഏർപ്പെടുത്തി മാലിദ്വീപ്. 2007 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവർക്ക് ഇനി മുതൽ രാജ്യത്ത് പുകവലിക്കുന്നതിനോ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനോ സാധിക്കില്ല. നവംബർ ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വന്നു.

പ്രധാന നിയമവ്യവസ്ഥകൾ

നിരോധനം: 2007 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ച വ്യക്തികൾ പുകയില ഉൽപ്പന്നങ്ങൾ വാങ്ങുന്നതും ഉപയോഗിക്കുന്നതും, അവർക്ക് വിൽക്കുന്നതും പൂർണമായി നിരോധിച്ചു.

ഉൽപ്പന്നങ്ങൾ: എല്ലാത്തരം പുകയില ഉൽപ്പന്നങ്ങൾക്കും ഈ നിരോധനം ബാധകമാണ്.

സന്ദർശകർക്ക്: മാലിദ്വീപിലെത്തുന്ന സന്ദർശകർക്കും ഈ നിയമം ബാധകമാണ്.

ഇ-സിഗരറ്റ്: രാജ്യത്ത് ഇലക്ട്രോണിക് സിഗരറ്റുകളുടെ ഉപയോഗം സമ്പൂർണമായും നിരോധിച്ചു.

വ്യാപാരികൾക്ക്: വിൽപ്പനയ്ക്ക് മുൻപ് ഉപഭോക്താക്കളുടെ പ്രായം ഉറപ്പുവരുത്തേണ്ടത് ചില്ലറ വ്യാപാരികളുടെ ഉത്തരവാദിത്തമാണ്.

നടപടികൾ

സമൂഹത്തിലെ അനാരോഗ്യകരമായ ശീലങ്ങൾ ഒഴിവാക്കാൻ കൂട്ടായ പരിശ്രമം വേണമെന്ന് ചൂണ്ടിക്കാട്ടി പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഓഫീസ് ഏപ്രിൽ 13-നാണ് നിയമം മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ചത്. കഴിഞ്ഞ നവംബറിൽ പുകവലിക്കാനുളള കുറഞ്ഞ പ്രായം 18-ൽ നിന്ന് 21 ആക്കി ഉയർത്തിയിരുന്നു. പ്രായപൂർത്തിയാകാത്ത ഒരാൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് രണ്ടുലക്ഷത്തിലധികം രൂപ പിഴ ലഭിക്കാവുന്ന കുറ്റമാണ്.

പുകവലിക്കെതിരെ സമാനമായ 'തലമുറ നിരോധനം' നിയമം ആദ്യമായി അവതരിപ്പിച്ചത് ന്യൂസിലാൻഡാണ്. എന്നാൽ ഒരു വർഷം തികയും മുൻപേ ഈ നിയമം അവിടെ റദ്ദാക്കി. ബ്രിട്ടനിലും പുകവലിക്കെതിരെ സമാന നീക്കങ്ങൾ നടക്കുന്നുണ്ട്. 

 

 

The Maldives has become the first country in the world to implement a generational ban on tobacco. The new law, effective from November 1, prohibits the purchase, use, or sale of any tobacco product to anyone born on or after January 1, 2007.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ 50 വയസ്സിന് മുകളിലുള്ള താമസക്കാരോട് ഷിംഗിൾസ് വാക്‌സിൻ എടുക്കാൻ അഭ്യർത്ഥിച്ച് ആരോ​ഗ്യ വിദ​ഗ്ധർ

uae
  •  4 hours ago
No Image

ഹോണ്ടയുടെ 'ചൈനീസ് കട്ട്': ബാറ്ററികൾ ഇനി ഇൻഡോനേഷ്യയിൽ നിന്ന്

auto-mobile
  •  4 hours ago
No Image

'ഡൽഹി' വേണ്ട, 'ഇന്ദ്രപ്രസ്ഥം' മതി! നഗരം പാണ്ഡവർക്ക് സമർപ്പിക്കണം; അമിത് ഷായ്ക്ക് കത്തയച്ച് ബിജെപി എംപി

National
  •  4 hours ago
No Image

യുഎഇയിൽ ഇനി നീണ്ട വാരാന്ത്യങ്ങൾ ഉറപ്പ്; അവധി ദിനങ്ങൾ മാറ്റം ചെയ്യുന്നതിനെക്കുറിച്ചുള്ള നിയമത്തെക്കുറിച്ചറിയാം

uae
  •  4 hours ago
No Image

റൂണിക്ക് 'നോ ചാൻസ്'! റൊണാൾഡോയേക്കാൾ വേഗതയുള്ള താരം മറ്റൊരാൾ; മാഞ്ചസ്റ്റർ യുണൈറ്റഡ് രഹസ്യം പുറത്ത്

Football
  •  4 hours ago
No Image

കെഎസ്ആർടിസിയിൽ കഞ്ചാവ് കടത്ത്; അഞ്ചലിൽ 3 കിലോയുമായി രണ്ടുപേർ പിടിയിൽ

crime
  •  5 hours ago
No Image

ജോലി കഴിഞ്ഞ് മടങ്ങവേ ഷോറൂം ജീവനക്കാരിക്ക് മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം; രണ്ട് പ്രതികൾ പിടിയിൽ

crime
  •  5 hours ago
No Image

ഗൂഗിൾ ക്രോം ഉപയോക്താക്കളെ ശ്രദ്ധിക്കുക! ഉടൻ അപ്‌ഡേറ്റ് ചെയ്യുക; ഹാക്കർമാർക്ക് 'വാതിൽ തുറന്നു' നൽകുന്ന ഗുരുതര സുരക്ഷാ വീഴ്ച

National
  •  6 hours ago
No Image

ഇന്ത്യൻ ടെന്നീസ് ഇതിഹാസം രോഹൻ ബൊപ്പണ്ണ കോർട്ടിനോട് വിട പറഞ്ഞു; 22 വർഷത്തെ ഇതിഹാസ കരിയറിന് വിട

Others
  •  6 hours ago
No Image

ജയിലിലെ 'ഹൈടെക്' ക്രൈം: കാപ്പ തടവുകാരൻ ഫോണിലൂടെ ഭീഷണിപ്പെടുത്തി ലഹരിക്ക് പണം ആവശ്യപ്പെട്ടു; സംഭവം കണ്ണൂർ സെൻട്രൽ ജയിലിൽ

crime
  •  6 hours ago


No Image

കേരളത്തിലെ ജനങ്ങള്‍ പട്ടിണി കിടക്കാതിരിക്കാന്‍ കാരണം മോദി സര്‍ക്കാര്‍; അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം വെറും തട്ടിപ്പ്; കെ സുരേന്ദ്രന്‍ 

Kerala
  •  8 hours ago
No Image

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ; വായ്പയെടുത്ത് തിരിച്ചടക്കാത്തവരില്‍ 90 ശതമാനവും ബിജെപിക്കാര്‍ തന്നെ, പാര്‍ട്ടിയെ കുരുക്കിലാക്കി എം.എസ്.കുമാര്‍

Kerala
  •  9 hours ago
No Image

ലോകകപ്പ് ഹീറോ ജെമീമക്കെതിരെ വര്‍ഗീയ വിദ്വേഷം തുപ്പി ബിജെപി നേതാവ് കസ്തൂരി; യേശുവിന് നന്ദി പറഞ്ഞതിന് വിമര്‍ശനം

National
  •  9 hours ago
No Image

സ്‌കൂളില്‍ പോകാന്‍ മടി; കട്ടിലില്‍ നിന്നെഴുന്നേല്‍ക്കാതെ കുട്ടി- ഒടുവില്‍ കട്ടിലോടെ കുട്ടിയെയും കൊണ്ട് വീട്ടുകാര്‍ സ്‌കൂളിലേക്ക്

National
  •  9 hours ago