HOME
DETAILS

സ്ഥാനാര്‍ഥിയാക്കിയവരും പിന്തുണച്ചവരുമെല്ലാം എവിടെ?; മണ്ണാര്‍ക്കാട് നഗരസഭയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയത് ഒരു വോട്ട് മാത്രം

  
December 14, 2025 | 6:38 AM

mannarkkad-municipality-ldf-candidate-gets-single-vote-kunthipuzha-ward

മണ്ണാര്‍ക്കാട്: നഗരസഭയിലെ കുന്തിപ്പുഴ വാര്‍ഡിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് കിട്ടിയത് വെറും ഒരു വോട്ട് മാത്രം. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ പോലും നേടാനാകാതെ ഒരു വോട്ടിലേക്ക് ചുരുങ്ങിയതിന്റെ ഞെട്ടലില്‍ നിന്ന് ഇനിയും മോചിതനായിട്ടില്ല ഫിറോസ് ഖാന്‍. ഒപ്പം നിന്നവര്‍ പോലും വോട്ട് ചെയ്തില്ലെന്ന് തിരിച്ചറിയുകയാണിപ്പോള്‍. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചവരും പത്രികയില്‍ പിന്തുണച്ചവരും മുന്നണി സ്ഥാനാര്‍ഥിയായി നിശ്ചയിച്ചവരുമെല്ലാം അപ്പോ ആര്‍ക്കാണ് വോട്ട് ചെയ്തിരിക്കുക. ആശ്ചര്യം മാത്രമാണ് ഫിറോസിന് ബാക്കി. 

യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ് ലിം ലീഗിലെ കെ.സി അബ്ദുറഹ്‌മാന്‍ 301 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വാര്‍ഡില്‍ വിജയിച്ചത്. വെല്‍ഫയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി സിദ്ധിഖിന് 179 വോട്ട് ലഭിച്ചു. മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ഥി ഫൈസല്‍ കുന്തിപ്പുഴ 65 വോട്ടും നേടി. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ പോലും എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഫിറോസ് ഖാന് നേടാനായില്ല.

 

 

In a shocking incident from Mannarkkad Municipality, the LDF-backed independent candidate Firoz Khan received just a single vote in the Kunthipuzha ward election. The result left the candidate stunned, as even those who proposed and supported his nomination seemingly did not vote for him.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോല്‍വിക്ക് പിന്നാലെ സി.പി.എം സ്ഥാനാര്‍ഥി പോയത് ബി.ജെ.പിയുടെ വിജയാഘോഷത്തിന്, വീഡിയോ പുറത്ത്

Kerala
  •  2 hours ago
No Image

സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ വെടിവയ്പ്പ്; 10 പേര്‍ കൊല്ലപ്പെട്ടു

International
  •  2 hours ago
No Image

തലസ്ഥാനത്ത് ഇരുമുന്നണികളെയും മറികടന്ന് ബി.ജെ.പി ഒന്നാമതെത്തിയത് ശക്തമായ ഭരണ വിരുദ്ധ വികാരത്തിന്റെ തണലില്‍

Kerala
  •  3 hours ago
No Image

വി.സിയെ നിയമിക്കാനുള്ള അധികാരം ചാന്‍സലര്‍ക്ക്, ഇത് ശരിയല്ല; സുപ്രിംകോടതിക്കെതിരെ തുറന്നടിച്ച് ഗവര്‍ണര്‍

Kerala
  •  4 hours ago
No Image

ഇതാണ് ഇഞ്ചോടിഞ്ച് പോരാട്ടം; ഒരു വോട്ടിന്റെ വ്യത്യാസത്തിലെ കരിങ്ങാരിയിലെ കിടിലന്‍ പോര്

Kerala
  •  4 hours ago
No Image

ഓടിക്കുന്നതിനിടെ ബസ് നിര്‍ത്തി ഇറങ്ങിപ്പോയി; കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  5 hours ago
No Image

' ഒരിഞ്ചു പോലും പിന്നോട്ടില്ല' ; വിമര്‍ശനത്തിന് മറുപടിയുമായി ആര്യ രാജേന്ദ്രന്‍

Kerala
  •  5 hours ago
No Image

തന്ത്രങ്ങളെല്ലാം തിരിച്ചടിച്ചു; മലപ്പുറത്ത് ലീഗിന് വന്‍ നേട്ടം -മലബാറില്‍ സിപിഎമ്മിനെ കൈവിട്ടത് മുസ്‌ലിം വോട്ടുകളെന്ന്

Kerala
  •  7 hours ago
No Image

യു.എ.ഇയില്‍ മഴയിലോ മൂടല്‍മഞ്ഞിലോ ഫോട്ടോ എടുക്കാന്‍ നില്‍ക്കേണ്ട; 800 ദിര്‍ഹം വരെ പിഴ ലഭിച്ചേക്കും 

Weather
  •  7 hours ago
No Image

യു.ഡി.എഫ് വിട്ടവര്‍ തിരിച്ചു വരണമോയെന്ന് ചിന്തിക്കേണ്ട സമയം; കേരള കോണ്‍ഗ്രസ് തീരുമാനമെടുക്കട്ടെയെന്ന് സണ്ണി ജോസഫ്

Kerala
  •  7 hours ago