'മോദിയുടെ യു.എസ് സന്ദര്‍ശനത്തിന് മുന്നോടിയായി പൊതുപരിപാടിയില്‍ ഉമര്‍ഖാലിദിന്റെ ജയില്‍ കുറിപ്പുകള്‍ വായിച്ചു, മോദി നെതന്യാഹുവിന് തുല്യനെന്ന് തുറന്നടിച്ചു' വൈറലായി മംദാനിയുടെ മുന്‍കാല വീഡിയോകള്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാന്‍ മംദാനിയുടെ പഴയ വീഡിയോകള്‍ വൈറലാവുകയാണ് ഇപ്പോള്‍. അന്നും ഇന്നും ശക്തമായ നിലപാടുകളുടെ ഉടമയാണ് അദ്ദേഹമെന്ന് കാണിക്കുന്നതാണ് വീഡിയോകള്‍.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദര്‍ശനത്തിന് മുന്നോടിയായി ന്യൂയോര്‍ക്കില്‍ നടന്ന പരിപാടിയില്‍ അദ്ദേഹം പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നയിച്ചതിന് കള്ളക്കേസ് ചുമത്തി ജയിലിലടക്കപ്പെട്ട വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന്റെ ജയില്‍ കുറിപ്പുകള്‍ വായിക്കുന്നതാണ് ഒരു വീഡിയോ.
'ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ (ജെഎന്‍യു) സ്‌കോളറും വിദ്യാര്‍ത്ഥി ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിന്റെ ഒരു കത്താണ് ഇന്ന് ഞാന്‍ വായിക്കാന്‍ പോകുന്നത്. നിലവില്‍ യു.എ.പി.എ നിയമപ്രകാരം 1,000 ദിവസത്തിലേറെയായി ജയിലില്‍ കഴിയുകയാണ്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും വിദ്വേഷപ്രചാരണങ്ങള്‍ക്കും ക്യാംപയിന്‍ സംഘടിപ്പിച്ചതിനാണ് അദ്ദേഹം ശിക്ഷ അനുഭവിക്കുന്നത്. അദ്ദേഹം വിചാരണ ഇതുവരെ നേരിട്ടിട്ടില്ല. മാത്രമല്ല, അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരന്തരം തള്ളപ്പെടുകയാണ്. അദ്ദേഹത്തിന് നേരെ ഒരു വധശ്രമവും ഉണ്ടായിട്ടുണ്ട്. ഇതാണ് ഉമര്‍ഖാലിദ് ' -എന്ന മുഖവുരയോടെയാണ് സൊഹ്‌റാന്‍ കത്ത് വായിച്ചു തുടങ്ങുന്നത്.
ഉമര്‍ഖാലിദിന്റെ കത്തില്‍നിന്ന്: '
ഈ വര്‍ഷം ആദ്യം ഫെബ്രുവരിയിലെ തണുപ്പുള്ള പ്രഭാതത്തില്‍ എന്നെ പൊലിസ് വാനില്‍ ജയിലില്‍ നിന്ന് പുറത്തിറക്കി. കഴിഞ്ഞ സെപ്റ്റംബറിലെ എന്റെ അറസ്റ്റിന് ശേഷം ആദ്യമായാണ് എന്നെ പുറത്തിറക്കുന്നത്. കോടതിയിലെ എന്റെ ആദ്യ വാദത്തിനായിട്ടായിരുന്നു അത്. വാനിനുള്ളില്‍ പൊലിസുകാര്‍ കര്‍ഷക സമരത്തെക്കുറിച്ച് കാര്യമായി സംസാരിക്കുന്നാണ്ടിരുന്നു. എന്നാല്‍, നാല് മാസത്തെ തടവിന് ശേഷം കാണുന്ന പുറംകാഴ്ചയായിരുന്നു എനിക്ക് കൂടുതല്‍ ആകര്‍ഷകം.
ആളുകള്‍ ഓഫിസുകളിലേക്കും കുട്ടികള്‍ സ്‌കൂളുകളിലേക്കും പോകുന്നത് ഞാന്‍ കണ്ടു. കാറുകളിലും ബസുകളിലും റോഡുകളിലും ആളുകള്‍ ഉണ്ടായിരുന്നു. ചിലര്‍ അവരുടെ ഫോണുകളില്‍ മുഴുകിയിരുന്നു. മറ്റു ചിലര്‍ പരസ്പരം സംസാരിക്കുന്നു. അവരെ നിരീക്ഷിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. എവിടെ വേണമെങ്കിലും പോകാനും, ആരോട് വേണമെങ്കിലും സംസാരിക്കാനും അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. അതൊരു മനോഹരമായ കാഴ്ചയായിരുന്നു. സ്വതന്ത്രരായ മനുഷ്യരെ കുറിച്ചുള്ള കാഴ്ച. അവരെ നോക്കിക്കൊണ്ടിരിക്കേ സ്വതന്ത്രനായിരുന്ന എന്റെ ഭൂതകാലത്തെ കുറിച്ച് ഞാന്‍ ഓര്‍ത്തുപോയി.
2020 സെപ്റ്റംബറില്‍ ഞാന്‍ തിഹാര്‍ ജയിലില്‍ പ്രവേശിച്ചപ്പോള്‍, എന്നെ ആദ്യം സ്പര്‍ശിച്ചത് അവിടത്തെ ഭയാനകമായ നിശ്ചലതയായിരുന്നു. ആ വളപ്പിനകത്ത് പോയ ആരും ഈ ഭയാനകമായ നിശ്ചലതയെക്കുറിച്ച് നിങ്ങളോട് പറഞ്ഞു തരും. എല്ലാ വശങ്ങളിലും ഉയര്‍ന്ന മതിലുകളാല്‍ ചുറ്റപ്പെട്ട ഒരു പ്രേതനഗരത്തിലേക്ക് പ്രവേശിച്ചത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. സ്റ്റേഷനില്‍നിന്ന് ജയിലിലേക്ക് കൊണ്ടുവന്ന പൊലിസ് കാര്‍ ഉള്ളിലേക്ക് നീങ്ങുംതോറും പുറം ലോകത്തെ ശബ്ദങ്ങള്‍ സാവധാനം അകന്നുപോവുകയും നിശ്ശബ്ദത വന്ന് നിറയുകയും ചെയ്തു.
മണിക്കൂറുകള്‍ നീളുന്ന നിശ്ശബ്ദതയിലും ദുരന്തസമാനമായ ഏകാന്തതയിലും കയ്‌പേറിയ ചിന്തകള്‍ക്ക് അടിമപ്പെടരുത് എന്ന് ഞാന്‍ എന്നോട് തന്നെപറഞ്ഞു കൊണ്ടിരുന്നു. ആ കയ്പ്പിന് അടിമപ്പെടാന്‍ എളുപ്പമാണ്. പക്ഷേ, അത് എന്നെ ക്രിയാത്മകമായ ഒന്നിനും കൊള്ളാത്തവനാക്കും. വിദ്വേഷത്തിന്റെയും ഭിന്നിപ്പുകളുടെയും ശക്തികളില്‍ നിന്ന് നമ്മുടെ രാജ്യത്തെ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിന് അത് തീര്‍ച്ചയായും ഗുണം ചെയ്യില്ല.
വിശാലമായി ചിന്തിക്കാന്‍ ശ്രമിക്കണമെന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു കൊണ്ടിരുന്നു. ചിലിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഒരു അഭിഭാഷകന്റെ കഥ ഒരു സുഹൃത്ത് അടുത്തിടെ എന്നോട് പറഞ്ഞിരുന്നു. ചിലിയില്‍ പിനോഷെയുടെ ഭരണകാലത്ത് ആ അഭിഭാഷകനെതിരെ നിരവധി കേസുകള്‍ കോടതിയിലെത്തി. അദ്ദേഹം ആ കേസുകളെല്ലാം പരാജയപ്പെട്ടു. എന്നാല്‍, പിനോഷെയുടെ ഭരണത്തിന് പിന്നീട് അന്ത്യമായി. പിനോഷെ നടത്തിയ ക്രൂരതകള്‍ക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും ശിക്ഷ വിധിക്കാന്‍ ആ അഭിഭാഷകന്‍ അന്ന് നല്‍കിയ ഹരജികള്‍ ഉപയോഗിച്ചു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ചിലി ഒരു ഇടതുപക്ഷ പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയും ചെയ്തു.
Democratic candidate Zohran Mamdani won the NYC mayoral polls on Tuesday the independent candidate and former Governor Andrew Cuomo, alongside Republican nominee Curtis Sliwa.
— Outlook India (@Outlookindia) November 5, 2025
In light of this, we replug Mamdani’s speech from 'Howdy, Democracy?!'—a June 2023 gathering at New… pic.twitter.com/HPIYp26SU3
അതുകൊണ്ട്, ഒരൊറ്റ സ്വേച്ഛാധിപതിയും എന്നേക്കും നിലനില്‍ക്കില്ല എന്ന് ഞാന്‍ എന്നോട് തന്നെ പറയുന്നു. സത്യത്തെ മറികടക്കാന്‍ കഴിയില്ല, വിദ്വേഷത്തിന് സ്‌നേഹത്തെ എന്നെന്നേക്കുമായി കീഴടക്കാനും കഴിയില്ല' ഇതാണ് ഉമര്‍ ഖാലിദിന്റെ വാക്കുകള്‍ എന്ന് അദ്ദേഹം പറഞ്ഞു നിര്‍ത്തുന്നു.
ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനത്തേക്കുള്ള പ്രചാരണ വേളയില്‍ നിന്നുള്ളതാണ് അടുത്ത വീഡിയോ. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒരു വേദി പങ്കിടുമോ എന്ന് സൊഹ്റാന്‍ മംദാനിയോട് ചോദിക്കുന്നു. ഇല്ല എന്ന് മറുപടി നല്‍കിയ അദ്ദേഹം കാര്യങ്ങള്‍ വ്യക്തമായി വിശദീകരിക്കുന്നു. തന്റെ പിതാവ് ഗുജറാത്തി മുസ്‌ലിം ആണെന്നും താന്ും മുസ്‌ലിം ആണെന്നും പറഞ്ഞാണ് അദ്ദേഹം തുടങ്ങുന്നത്.
2002 ലെ ഗുജറാത്ത് കലാപത്തെ പരാമര്‍ശിച്ചുകൊണ്ടാണ് മംദാനി തന്റെ നിലപാട് വിശദീകരിച്ചത്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിക്ക് 'ഗുജറാത്തില്‍ മുസ്‌ലിം വംശഹത്യയില്‍ വ്യക്തമായ പങ്കുണ്ടെന്ന് അദ്ദേഹം തുറന്നു പറയുന്നു.
തുടര്‍ന്ന് അദ്ദേഹം മോദിയെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുമായി താരതമ്യം ചെയ്യുന്നുമുണ്ട്. 'മോദിയെ നെതന്യാഹുവിനെ കാണുന്ന അതേ രീതിയില്‍ തന്നെ നമ്മള്‍ കാണണം - മോദി യുദ്ധ കുറ്റവാളിയാണ്' അദ്ദേഹം പറഞ്ഞു.
ലോകം ഉറ്റുനോക്കിയ ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും ഇന്ത്യന്‍ വംശജനുമായ സൊഹ്‌റാന്‍ മംദാനിക്ക് മികച്ച വിജയമാണുണ്ടായത്. ന്യൂയോര്‍ക്ക് മേയറാകുന്ന ആദ്യ മുസ്്‌ലിം കൂടിയാണ് 34 കാരനായ മംദാനി. യു.എസിലെ ഏറ്റവും വലിയ നഗരത്തെ നയിക്കുന്ന മേയര്‍ പദവിയില്‍ എത്തുന്ന നൂറ്റാണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മംദാനി. നിരവധി വിദ്വേഷ പ്രചാരണങ്ങള്‍ മറികടന്നാണ് മംദാനിയുടെ മിന്നും ജയം. ജനപ്രിയ പ്രകടന പത്രികയും അതിന് കരുത്തേകി. തന്റെ തട്ടകമായ ന്യൂയോര്‍ക്കില്‍ മംദാനിയുടെ സ്ഥാനാര്‍ഥിത്വത്തെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വംശീയ വിദ്വേഷ പരാമര്‍ശങ്ങളുന്നയിച്ച് നേരിട്ടിരുന്നു. പുറത്താക്കപ്പെട്ട ഡെമോക്രാറ്റിക് പാര്‍ട്ടി ഗവര്‍ണര്‍ ആന്‍ഡ്രൂ കൗമോ (67) നെയാണ് മംദാനി പരാജയപ്പെടുത്തിയത്. ഇത്തവണ കൗമോ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്.
old videos of activist and academic mamdani are going viral online after he read jailed activist umar khalid’s prison notes at a public event ahead of prime minister modi’s us visit. in the resurfaced clips, mamdani compares modi to israel’s benjamin netanyahu, sparking political debate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."