HOME
DETAILS

അജന്‍ഡ കീറിയെറിഞ്ഞു, മേയര്‍ ഇറങ്ങിപ്പോയി; തൃശൂര്‍ കൗണ്‍സില്‍ അവസാന യോഗവും അടിച്ചുപിരിഞ്ഞു

  
November 11, 2025 | 5:52 AM

thrissur-corporation-council-final-meeting-chaos-mayor-walks-out

തൃശൂര്‍: കോര്‍പറേഷന്‍ കൗണ്‍സിലിന്റെ അവസാനയോഗം പ്രതിപക്ഷവും മേയറുമായുള്ള വാഗ്വാദത്തില്‍ മുങ്ങി അലങ്കോലമായി. മുന്‍ യോഗങ്ങളുടെ മിനിറ്റ്സ് ആവശ്യപ്പെട്ടു കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയതോടെ മേയര്‍ കൗണ്‍സില്‍ഹാളില്‍ നിന്ന് ഇറങ്ങിപോയി. മിനിറ്റ്സ് നല്‍കാതെ യോഗം നടത്താന്‍ അനുവദിക്കില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം അജന്‍ഡയുടെ കോപ്പി കീറിയെറിഞ്ഞു പ്രതിഷേധിച്ചു. മേയറുടെ കസേരയിലെ വിരിയും വലിച്ചുമാറ്റി. പ്രതികരിക്കാതെ ഭരണകക്ഷിയംഗങ്ങള്‍ സീറ്റുകളിലിരുന്നു. കഴിഞ്ഞ 12 യോഗങ്ങളുടെ മിനിറ്റ്സ് ആവശ്യപ്പെടുകയാണുണ്ടായതെന്ന് പ്രതിപക്ഷനേതാവ് രാജന്‍ പല്ലന്‍ വിശദീകരിച്ചു. ഈ യോഗങ്ങളുടെ മിനിറ്റ്സ് ഇതുവരെ നല്‍കിയിട്ടില്ലെന്നും സെക്രട്ടറിക്കു രേഖാമൂലം കത്തു നല്‍കിയിരുന്നുവെന്നും പ്രതിപക്ഷം അറിയിച്ചു. യോഗം നടത്തിയശേഷം 48 മണിക്കൂറിനകം യോഗതീരുമാനങ്ങളടങ്ങിയ മിനിറ്റ്സ് നല്‍കണമെന്ന ചട്ടം കോര്‍പറേഷന്‍ ഭരണസമിതി തുടര്‍ച്ചയായി ലംഘിച്ചുവെന്നും വിമര്‍ശിച്ചു. കൗണ്‍സിലില്‍ പലപ്പോഴും എടുക്കാത്ത തീരുമാനം മിനിറ്റ്സില്‍ എഴുതിചേര്‍ക്കുന്നതായും ഇത് അഴിമതിക്കു വഴിതുറക്കലാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. മേയര്‍ വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും കുറ്റപ്പെടുത്തി. ബി.ജെ.പി കൗണ്‍സിലര്‍മാരും പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങി. 

പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നടപടി പ്രതിഷേധാര്‍ഹമെന്ന് മേയര്‍ എം.കെ വര്‍ഗീസ് വിമര്‍ശിച്ചു. പ്രതിപക്ഷനേതാവ് തനിക്കുനേരെ പാഞ്ഞടുക്കുകയായിരുന്നുവെന്ന് മേയര്‍ പറഞ്ഞു. മിനിറ്റ്സ് നല്‍കിയശേഷമേ യോഗം നടത്താന്‍ അനുവദിക്കുകയുള്ളൂവെന്ന് ഭീഷണിപ്പെടുത്തി. തര്‍ക്കരഹിതമായ അജന്‍ഡകളാണ് യോഗത്തിലുണ്ടായിരുന്നതെങ്കിലും മാന്യമായി പിരിയുന്നതിനു പകരം ബഹളം ഉണ്ടാക്കിയ പ്രതിപക്ഷം പരാജയം മുന്നില്‍ കണ്ടാണ് നീങ്ങുന്നതെന്നും പരിഹസിച്ചു.  

12 മണിക്ക് തെരഞ്ഞെടുപ്പു പ്രഖ്യാപനം വരുമെന്നു മനസിലാക്കി ഇന്നലെ രാവിലെ 10നായിരുന്നു കൗണ്‍സില്‍ യോഗം വിളിച്ചത്. മേയര്‍ ഇറങ്ങിപോയ ശേഷം പ്രതിപക്ഷം ആദ്യം എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്കെതിരേ മുദ്രാവാക്യവുമായി തിരിഞ്ഞെങ്കിലും പിന്നീട് സൗഹൃദംപങ്കിട്ടു. പരസ്പരം സെല്‍ഫിയെടുത്തും കുശലാന്വേഷണവും നടത്തിയാണ് മടങ്ങിയത്. 

 

English Summary: The final meeting of the Thrissur Corporation Council ended in chaos following a heated exchange between the opposition and Mayor M.K. Varghese. Opposition councillors from the Congress demanded the minutes of the previous 12 council meetings, alleging they had not been provided as required within 48 hours of each session.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപി-ആർഎസ്എസ് രാഷ്ട്രീയത്തിനെതിരെ പോരാട്ടം; എൻസിപി വിട്ട് പ്രശാന്ത് ജഗ്തപ് കോൺഗ്രസിൽ

National
  •  a day ago
No Image

തൃശ്ശൂർ മേയർ തിരഞ്ഞെടുപ്പ് വിവാദം: ഡിസിസി പ്രസിഡന്റിനെതിരെ അഴിമതി ആരോപണം; കൗൺസിലർ ലാലി ജെയിംസിന് സസ്പെൻഷൻ

Kerala
  •  a day ago
No Image

കടകംപള്ളിയും പോറ്റിയും തമ്മിലെന്ത്? ശബരിമലയിലെ സ്വർണ്ണം 'പമ്പ കടന്നത്' അങ്ങയുടെ മന്ത്രിയുടെ കാലത്തല്ലേ; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഷിബു ബേബി ജോൺ

Kerala
  •  a day ago
No Image

സിദാനല്ല, റൊണാൾഡോയുമല്ല; അവനാണ് മികച്ചവൻ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റോബർട്ടോ കാർലോസ്

Football
  •  a day ago
No Image

ഭാര്യയെ ചെയർപേഴ്‌സണാക്കിയില്ല; കലിപ്പിൽ കെട്ടിട ഉടമ എംഎൽഎയുടെ ഓഫീസ് പൂട്ടിച്ചു

Kerala
  •  a day ago
No Image

ഡൽഹി സ്ഫോടനത്തിൽ ഉപയോഗിച്ചത് 40 കിലോ സ്ഫോടകവസ്തുക്കൾ: മൂന്ന് ടൺ സ്ഫോടകവസ്തുക്കൾ കണ്ടെത്തി; അമിത് ഷാ

National
  •  a day ago
No Image

ഗ്രീൻഫീൽഡിൽ ഷെഫാലി തരംഗം; ശ്രീലങ്കയെ തകർത്ത് ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കി

Cricket
  •  a day ago
No Image

പൊലിസിനെ ബോംബെറിഞ്ഞ കേസ്: 20 വർഷം ശിക്ഷിക്കപ്പെട്ട സി.പി.ഐ.എം നേതാവിന് പരോൾ

Kerala
  •  a day ago
No Image

യുഎഇ കാലാവസ്ഥ: അബൂദബിയിലും ദുബൈയിലും 24 ഡിഗ്രി ചൂട്; രാത്രികാലങ്ങളിൽ തണുപ്പേറും

uae
  •  a day ago
No Image

'ഫുട്ബോളിന് ഒരു ഇരുണ്ട വശമുണ്ട്'; റൊണാൾഡോയ്ക്ക് റെഡ് കാർഡ് നൽകിയതിന് വിലക്ക് നേരിട്ടെന്ന് മുൻ റഫറി

Football
  •  a day ago