തിരുവനന്തപുരത്ത് പടക്ക നിര്‍മ്മാണശാലയില്‍ തീപിടുത്തം; നാലു പേര്‍ക്ക് പരുക്ക്
തിരുവനന്തപുരം: പാലോട് പടക്ക നിര്‍മാണ ശാലയ്ക്ക് തീപിടിച്ച് നാല്് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പാലോട് പേരയം താളിക്കുന്നില്ലുള്ള പടക്ക നിര്‍മാണ ശാലക്കാണ് തീപിടിച്ചത്. ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം നടന്നത്.
തൊഴിലാളികളായ ഷീബ ,ജയ, മഞ്ജു, ശ്രീമതി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ ഷീബയുടെ നില ഗുരുതരമാണ്. ഇവര്‍ക്ക് അന്‍പത് ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.
പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താല്‍ക്കാലിക ഷെഡ്ഡില്‍വെച്ച് ഓലപ്പടക്കം കെട്ടുന്നതിനിടെയാണ് അപകടം. നാലു തൊഴിലാളികള്‍ മാത്രമേ അപകട സമയത്ത് ഷെഡ്ഡില്‍ ഉണ്ടായിരുന്നുള്ളൂ.
English Summary: A fire broke out at a firecracker manufacturing unit in Palode, Thiruvananthapuram, injuring four women workers. The incident occurred around 9:30 a.m. while workers were assembling fireworks in a temporary shed.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."