എസ്.ഐ.ആറിനെതിരായ ഹരജികള്‍ ഇന്ന് സുപ്രിം കോടതിയില്‍
പട്‌ന: വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ബിഹാറില്‍ അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് സുപ്രിം കോടതിഎസ്.ഐ.ആറിനെതിരായ ഹരജികള്‍ പരിഗണിക്കുന്നത്. ജസ്റ്റിസ് സൂര്യകാന്ത് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച സര്‍ക്കാരിതര സംഘടനയായ 'അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസി'നു വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഈ വിഷയം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് നവംബര്‍ 11 മുതല്‍ ഹരജികള്‍ കേള്‍ക്കാന്‍ തുടങ്ങുമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് അറിയിക്കുകയായിരുന്നു. ബിഹാറിലെ അന്തിമ വോട്ടര്‍ പട്ടികയിലെ മാറ്റങ്ങള്‍ എഴുതി നല്‍കണമെന്ന് കോടതി കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം തമിഴ് നാട്ടിലെയും ബംഗാളിലെയും എസ്.ഐ.ആറിനെതിരായ ഹരജികളും കോടതി പരിഗണിക്കുന്നുണ്ട്.
ബിഹാറില്‍ ഇന്ന് അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 122 നിയമസഭാമണ്ഡലങ്ങളിലായി നടക്കുന്ന വോട്ടെടുപ്പില്‍ ഇന്ന് 20 ജില്ലകളിലെ മൂന്ന് കോടി എഴുപത് ലക്ഷം വോട്ടര്‍മാരാണ് ബൂത്തിലെത്തുന്നത്. നേതാക്കളും സ്വതന്ത്രരും ഉള്‍പ്പെടെ 1302 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഇവരില്‍ 1165 പുരുഷന്മാരും 136 സ്ത്രീകളുമാണ്.
243 നിയമസഭ മണ്ഡലങ്ങളുള്ള ബീഹാറില്‍ ഭരണം ലഭിക്കാന്‍ വേണ്ടത് 122 സീറ്റുകളാണ്. ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള മഹാസഖ്യവും ജെ.ഡി.യു, ബി.ജെ.പി, ചിരാഗ് പാസ്വാന്റെ എല്‍.ജെ.പി സഖ്യമായ എന്‍.ഡി.എയുമാണ് തെരഞ്ഞെടുപ്പ് ഗോദയിലെ പ്രധാനികള്‍. മുന്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ കൂടിയായ പ്രശാന്ത് കിഷോര്‍ സ്ഥാപിച്ച ജന്‍ സുരാജ് പാര്‍ട്ടിയും രംഗത്തുണ്ട്. ജന്‍ സുരാജ് പാര്‍ട്ടി എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്. പ്രധാന എതിരാളിയല്ലെങ്കില്‍ കൂടി ആരുടെ വോട്ടുകളാണ് പ്രശാന്ത കിഷോര്‍ ചോര്‍ത്തുക എന്നതാണ് സഖ്യങ്ങളെ അലട്ടുന്ന ചോദ്യം.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണങ്ങള്‍ക്ക് പിന്നാലെ നടക്കുന്ന ആദ്യത്തെ പ്രധാന തെരഞ്ഞെടുപ്പാണ് എന്നത് ബിഹാരര്‍ പോരിന് പ്രാധാന്യമേറ്റുന്നു. ആ നിലക്ക് ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകുമെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നവംബര്‍ 4 മുതല്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (BLO) വോട്ടര്‍ പട്ടിക പുതുക്കുന്നതിനായി വീടുതോറും സന്ദര്‍ശനം നടത്തിവരികയാണ്. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 3 വരെ ഈ സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടിക SIR-നുള്ള BLO പരിശീലനം നടന്നതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഫെബ്രുവരി 7 ന് മുഴുവന്‍ പ്രക്രിയയും അവസാനിക്കും.
വോട്ടര്‍ പട്ടിക SIR-ല്‍ അപ്‌ഡേറ്റ് ചെയ്യും. പുതിയ വോട്ടര്‍ പേരുകള്‍ ചേര്‍ക്കും, വോട്ടര്‍ പട്ടികയില്‍ കാണുന്ന പിശകുകള്‍ തിരുത്തും.
അതേസമയം, SIRനെക്കുറിച്ച് യാതൊരു ആശങ്കയും ആവശ്യമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിങ്കളാഴ്ച മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. എതിര്‍പ്പുകള്‍ പരിഗണിച്ചതിനുശേഷം മാത്രമേ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കൂ എന്നും കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കി.
the supreme court of india is set to hear multiple petitions filed against the special investigation agency (sia) today. the pleas challenge various actions and decisions taken by the sia, raising key constitutional and legal questions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."