പാകിസ്താനില്‍ കോടതി പരിസരത്ത് കാര്‍ പൊട്ടിത്തെറിച്ചു; 12 മരണം
ലാഹോര്‍: പാകിസ്താന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ സ്‌ഫോടനം. 12 പേര്‍ കൊല്ലപ്പെട്ടതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. ഇസ് ലാമാബാദിലെ കോടതിക്ക് മുന്നില്‍ ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് സ്‌ഫോടനമുണ്ടായത്. കോടതി വിചാരണക്കായി എത്തിയവരാണ് അപകടത്തിനിരയായത്.
കോടതി സമുച്ചയത്തിന് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആറുകിലോമീറ്റര്‍ ദൂരത്തോളം സ്‌ഫോടന ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചാവേര്‍ സ്‌ഫോടനമെന്നാണ് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും പ്രതിരോധമന്ത്രി ഖ്വാജ ആസിഫും സംഭവത്തെ വിശേഷിപ്പിച്ചത്. സ്‌ഫോടനത്തില്‍ കോടതിക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
English Summary: A powerful explosion outside the district court complex in the G-11 area of Islamabad, Pakistan, has killed at least 12 people and injured about 27 others.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."