HOME
DETAILS

എഐയെ പേടിക്കേണ്ട, ഗുണപരമായി ഉപയോഗിക്കുകയാണ് വേണ്ടത്: പായല്‍ അറോറ

  
November 14, 2025 | 5:47 AM

Dont be afraid of AI use it effectively says Payal Arora

ഷാര്‍ജ: ഡിജിറ്റല്‍ ലോകത്തെ സാങ്കേതിക വിദ്യാ വളര്‍ച്ചയെ അടയാളപ്പെടുത്തുന്ന എ.ഐ പോലെയുള്ള സംവിധാനങ്ങളെ ഭയത്തോടെയും ആശങ്കയോടെയും കാണുന്നതിന് പകരം അവയെ വരുതിയിലാക്കി ഗുണപരമായി ഉപയോഗിക്കാന്‍ ശ്രമിക്കണമെന്ന് എഴുത്തുകാരിയും ഡിജിറ്റല്‍ വിദഗ്ധയുമായ പായല്‍ അറോറ. എ.ഐ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നിഷേധാത്മക ചിന്തകളാണ് പലരുടെയും മനസില്‍ ഉണ്ടാകുന്നതെന്നും പായല്‍ ചൂണ്ടിക്കാട്ടി. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ 'പായല്‍ അറോറ: ഡിജിറ്റല്‍ ലൈവ്‌സ് ആന്‍ഡ് ഇന്‍ക്ലൂസിവ് ഫ്യൂച്ചേഴ്‌സ്' എന്ന പേരില്‍ നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
തൊഴില്‍ നഷ്ടമാവുന്നതും മനുഷ്യന് പകരം നില്‍ക്കാന്‍ ശേഷിയുള്ള ഒരു സംവിധാനമായി ഇത് വളരുമോയെന്ന ആശങ്കയുമാണ് എ.ഐയെ ഭയത്തോടെ കാണാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നത്. ഇത് സമൂഹത്തെ അഗാധമായ അസ്തിത്വ പ്രതിസന്ധിയില്‍ കൊണ്ടെത്തിച്ചിരിക്കുകയാണ്. ഇതുമൂലം വിഷാദ രോഗവും മാനസികാരോഗ്യ തകര്‍ച്ചയും നേരിടുന്നവരുടെ എണ്ണവും കുറവല്ല. ഇത്തരം ആപത്കരമായ അവസ്ഥയില്‍ നിന്ന് നാം മോചിതരാകണമെന്നും, എ.ഐയെ ക്രിയാത്മകമായി ഉപയോഗിക്കാന്‍ നാം പഠിക്കണമെന്നുമുള്ള സന്ദേശമാണ് തന്റെ പുസ്തകങ്ങളിലൂടെ പങ്കു വെക്കാന്‍ ശ്രമിക്കുന്നതെന്ന് പായല്‍ പറഞ്ഞു.

ഹോളണ്ടില്‍ 10ല്‍ ഒന്‍പത് കുട്ടികളും ഡിജിറ്റല്‍ മേഖലയുടെ സ്വാധീനത്തില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ അവസരം കിട്ടിയാല്‍ അത് ഉപയോഗിക്കുമെന്ന് പറയുന്നവരാണ്. സാങ്കേതിക വിദ്യയുടെ അതിപ്രസരമുള്ള ഇടങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ താല്‍പര്യപ്പെടുന്ന ഒരു പുതുതലമുറ വളര്‍ന്നുവരുന്നു എന്നതിന്റെ സൂചനയാണിത്.
അമേരിക്കയില്‍ വിഷാദ രോഗം ബാധിക്കുന്നവരുടെ എണ്ണം സമീപകാലത്ത് വര്‍ധിച്ചിട്ടുണ്ടെന്നും പായല്‍ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തില്‍ എ.ഐയോടുള്ള സമീപനത്തില്‍ കാതലായ മാറ്റം ഉണ്ടാകണമെന്നും, സന്തുലിതമായി അവയെ ഉപയോഗിക്കണമെന്നും പായല്‍ അറോറ ആവശ്യപ്പെട്ടു.

സംവാദത്തിന് ശേഷം വായനക്കാര്‍ക്ക് പായല്‍ പുസ്തകം ഒപ്പുവച്ച് നല്‍കി. ഡിജിറ്റല്‍ വിദഗ്ധന്‍ ഡോ. ശ്രീജിത്ത് ചക്രബര്‍ത്തി മോഡറേറ്ററായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  14 days ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  15 days ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  15 days ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  15 days ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  15 days ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  15 days ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  15 days ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  15 days ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  15 days ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  15 days ago